twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോക്ക്ഡൗണ്‍; വല്ലപ്പോഴും പഴംകഞ്ഞി കുടിച്ചാല്‍ അതിനൊരു പ്രത്യേക രുചിയുണ്ടാവുമെന്ന് ഭഗത് മാനുവല്‍

    |

    അയ്യോ കൊറോണ വന്നു, ലോക്ക് ഡൗണായി... പ്രതീക്ഷിച്ചതെല്ലാം തലകുത്തനെ മറിഞ്ഞു എന്ന് ചിന്തിക്കുന്നവരാണ് ഭഹുഭൂരിപക്ഷവും. എന്നാല്‍ ഭഗത് മാനുവല്‍ ഒരിക്കലും അങ്ങനെ കരുതുന്നില്ല. സാഹചര്യങ്ങളാണ് പുതിയ അവസരങ്ങള്‍ തുറക്കുന്നത് എന്നാണ് ഭഗത്തിന്റെ വിശ്വാസം. തന്റെ ലോക്ക് ഡൗണ്‍ അനുഭവം പങ്കുവച്ചുകൊണ്ട് ഭഗത് മാനുവല്‍ ഫില്‍മിബീറ്റിനോട് സംസാരിക്കുന്നു.

    ഈ കൊറോണ കാലത്തെ എങ്ങിനെ വിലയിരുത്തുന്നു?

    ഈ കൊറോണ കാലത്തെ എങ്ങിനെ വിലയിരുത്തുന്നു?

    ഇപ്പോഴുള്ള ഈ സാഹചര്യത്തില്‍ എല്ലാവരും വീട്ടില്‍ തന്നെയിരിക്കുകയാണല്ലോ. അതുകൊണ്ട് തന്നെ സാമ്പത്തികമായി പലതരത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവിയ്ക്കുന്നുണ്ട്. പറ്റുന്നത് പോലെ മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇനി എന്ത് എന്ന് ചോദ്യമാണ് പലരെയും അനിശ്ചിതത്വത്തിലാക്കുന്നത്. അതിന് എല്ലാവര്‍ക്കും ധൈര്യം പകരണം എന്നാണ് എന്റെ അഭിപ്രായം. സാഹചര്യം ഏതായാലും ആര്‍ക്കും അതിനെ അതിജീവിക്കാന്‍ കഴിയണം.

    എങ്ങനെ പോകുന്നു ഭഗത്തിന്റെ ലോക്ക് ഡൗണ്‍ ദിവസങ്ങള്‍?

    എങ്ങനെ പോകുന്നു ഭഗത്തിന്റെ ലോക്ക് ഡൗണ്‍ ദിവസങ്ങള്‍?

    ആദ്യത്തെ ഒരു മാസം മൂവ്വാറ്റുപുഴയിലുള്ള എന്റെ വീട്ടില്‍ തന്നെയായിരുന്നു ഞാന്‍. അവിടെ എല്ലാ കുടുംബാംഗങ്ങള്‍ക്കുമൊപ്പം അടിച്ചുപൊളിച്ചു സന്തോഷമായിരുന്നു. കുറച്ച് പച്ചക്കറി കൃഷിയും കാര്യമൊക്കെയായി അങ്ങനെ പോയി. ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നതോടെ എറണാകുളത്തേക്ക് പോന്നു. ഇപ്പോള്‍ എറണാകുളത്തുള്ള ഫ്‌ളാറ്റിലാണ് ഉള്ളത്. ഒരു സിനിമയുടെ എഴുത്ത് നടന്നുകൊണ്ടിരിയ്ക്കുകയാണ്. എറണാകുളത്ത് പുറത്തേക്കൊന്നും പോവാന്‍ കഴിയാത്ത അവസ്ഥയാണ്. റൂമില്‍ തന്നെയാണ്.

     എഴുത്ത് പൂര്‍ത്തിയായാല്‍ ചിത്രീകരിക്കരണം നടത്താനുള്ള സാഹചര്യം സൃഷ്ടക്കേണ്ടതല്ലേ. ഇന്റോര്‍ ഷൂട്ടിങ് ആയിരിക്കുമോ

    എഴുത്ത് പൂര്‍ത്തിയായാല്‍ ചിത്രീകരിക്കരണം നടത്താനുള്ള സാഹചര്യം സൃഷ്ടക്കേണ്ടതല്ലേ. ഇന്റോര്‍ ഷൂട്ടിങ് ആയിരിക്കുമോ

    ഞാനും ഷിബു പ്രഭാകരനും അജിത്ത് കോഴിക്കോട് എന്ന് പറഞ്ഞിട്ടുള്ള ആളുമാണ് എഴുതുന്നത്. അജു വര്‍ഗ്ഗീസിന്റെ അടുത്തും ധര്‍മ്മേട്ടന്റെ (ധര്‍മജന്‍ ബോള്‍ഗാട്ടി) അടുത്തും സിനിമയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ലോക്ക് ഡൗണിന് മുന്‍പേ ഞങ്ങള്‍ സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിരുന്നു. വാരണാസിയായിരുന്നു പ്രധാന ലൊക്കേഷന്‍. ഇനി അത് നടക്കില്ലല്ലോ. അതുകൊണ്ട് തിരക്കഥ പൂര്‍ണമായും ഇപ്പോഴത്തെ സാഹചര്യത്തിന് അനുസരിച്ച് പൊളിച്ചെഴുതിക്കൊണ്ടിരിയ്ക്കുകയാണ്.

    ലോക്ക്ഡൗണ്‍; വായനയെ ആയുധമാക്കി ഹെന്ന, ഫുള്‍ ആന്റ് ഫുള്‍ പോസിറ്റിവാണ് ഡാര്‍വിന്റെ കാമുകിലോക്ക്ഡൗണ്‍; വായനയെ ആയുധമാക്കി ഹെന്ന, ഫുള്‍ ആന്റ് ഫുള്‍ പോസിറ്റിവാണ് ഡാര്‍വിന്റെ കാമുകി

    Recommended Video

    Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam
    തിരക്കഥ പൊളിച്ചെഴുതി, ഷൂട്ടിങ് പൂര്‍ത്തിയാക്കിയാലും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ലല്ലോ. തിയേറ്ററില്‍ ആളുകളെ എത്തിക്കുക എന്നത് വലിയൊരു കടമ്പയല്ലേ?

    തിരക്കഥ പൊളിച്ചെഴുതി, ഷൂട്ടിങ് പൂര്‍ത്തിയാക്കിയാലും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ലല്ലോ. തിയേറ്ററില്‍ ആളുകളെ എത്തിക്കുക എന്നത് വലിയൊരു കടമ്പയല്ലേ?

    അതിന്റെ ഉത്തരമാണ് ഇപ്പോള്‍ റിലീസായിരിക്കുന്ന സൂഫിയും സുജാതയും എന്ന സിനിമ. ഇനിയുള്ള സിനിമകളും ഇങ്ങനെ തന്നെ വരട്ടെ. ചെറിയ ചെറിയ സിനിമകള്‍ക്ക് തിയേറ്ററുകള്‍ കിട്ടാത്ത അവസ്ഥ ഇതോടെ മാറും. ഈ ലോക്ക് ഡൗണ്‍ കാലത്ത് ഞാന്‍ കാണാത്ത സിനിമകളില്ല. ഓരോ ചെറിയ ചെറിയ സിനിമകളും ഇരുന്ന് കണ്ടു. അതുപോലെ ഇനിയുള്ള കാലങ്ങളില്‍ ആമസോണിലും പ്രൈമിലുമെല്ലാം ഇതുപോലെ സിനിമകള്‍ വന്നു തുടങ്ങിയാല്‍ ആളുകള്‍ക്ക് അവര്‍ക്കിഷ്ടപ്പെടുന്ന സിനിമ കാണാം. ചെറിയ സിനിമകള്‍ക്ക് തിയേറ്റര്‍ ഇല്ല എന്ന പരാതിയും മാറും.

    ലോക്ക്ഡൗണ്‍: ഈ അവസ്ഥ കണ്ട് മനസ്സ് മരവിച്ചു, ചെന്നൈയിലെ ദുരവസ്ഥയെ കുറിച്ച് നടി ശിവാനി ഭായ്ലോക്ക്ഡൗണ്‍: ഈ അവസ്ഥ കണ്ട് മനസ്സ് മരവിച്ചു, ചെന്നൈയിലെ ദുരവസ്ഥയെ കുറിച്ച് നടി ശിവാനി ഭായ്

    അപ്പോള്‍ ഈ ലോക്ക് ഡൗണ്‍ കാലം സിനിമാ ലോകത്തിന് പുതിയൊരു അവസരം തുറന്നു തന്നിരിക്കുകയാണെന്ന് ഭഗത് വിശ്വസിക്കുന്നു?

    അപ്പോള്‍ ഈ ലോക്ക് ഡൗണ്‍ കാലം സിനിമാ ലോകത്തിന് പുതിയൊരു അവസരം തുറന്നു തന്നിരിക്കുകയാണെന്ന് ഭഗത് വിശ്വസിക്കുന്നു?

    തീര്‍ച്ചയായും അങ്ങനെ തന്നെയാണ്. ഓരോ കാലത്തും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇവിടെ ഇങ്ങനെ ഒരു തുടക്കത്തിന് ഈ ലോക്ക് ഡൗണും കൊറോണയും കാരണമായതാവാം. പുതിയ പുതിയ ആളുകള്‍ സിനിമയിലേക്ക് വരികയാണ്. ടെക്‌നോളജി ഇത്രയധികം വികസിച്ച സാഹചര്യത്തില്‍ പുതിയ ആള്‍ക്കാര്‍ക്കുള്ള അവസരമൊരുങ്ങുകയാണിവിടെ. ചെറിയ ചെറിയ സിനിമകള്‍ക്കും നല്ല നല്ല കമന്റുകള്‍ വരും. ഏത് സിനിമയായാലും നമുക്ക് കാണാലോ.

    നവീന്‍റെ നെഞ്ചോട് ചേര്‍ന്നുനിന്ന് പ്രണയകഥ പറഞ്ഞ് ഭാവന! റോമിയോയിലൂടെയാണ് പ്രിയതമനെ കിട്ടിയത്!നവീന്‍റെ നെഞ്ചോട് ചേര്‍ന്നുനിന്ന് പ്രണയകഥ പറഞ്ഞ് ഭാവന! റോമിയോയിലൂടെയാണ് പ്രിയതമനെ കിട്ടിയത്!

    പോസിറ്റീവായി കണ്ട് കഴിഞ്ഞാല്‍

    ഏതൊരു വിഷയത്തെയും പോസിറ്റീവായി കണ്ട് കഴിഞ്ഞാല്‍ അതിലെ സാധ്യതകള്‍ തിരച്ചറിയും. നമ്മുടെ വീട്ടില്‍ എല്ലാ ദിവസവും ബിരിയാണി വേണം എന്ന് വാശിപിടിക്കാന്‍ കഴിയില്ലല്ലോ. വല്ലപ്പോഴും പഴം കഞ്ഞി കിട്ടിയാല്‍ അതിന്റെ രുചി തിരിച്ചറിയാന്‍ കഴിയും എന്ന് പറയുന്നത് പോലെയാണ് ഇതും.

    English summary
    Bhagath Manuel about his lockdown days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X