»   » ശലഭച്ചിറകേറി, പച്ചപ്പ് തൊട്ട്, ഒരു കവിപരിചയം

ശലഭച്ചിറകേറി, പച്ചപ്പ് തൊട്ട്, ഒരു കവിപരിചയം

Posted By: വിവേക് കെ ആര്‍
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/interviews/interview-with-famous-poet-rafeeq-ahammed-2-105208.html">Next »</a></li></ul>

'മെയ് മാസമേ' എന്ന പാട്ട് കേട്ട് വെറുതെ കണ്ണ് നിറഞ്ഞ ഒരു രാത്രിയില്‍ അതെഴുതിയ കവിയോട് പറഞ്ഞറിയിക്കാനാകാത്ത ഒരടുപ്പം തോന്നി. അതിന്റെ തുടര്‍ച്ചയായിരുന്നു കഴിഞ്ഞ ദിവസം ഒരു ഡോക്യുമെന്ററി ചെയ്യാനായി കുന്നംകുളത്തെ അക്കിക്കാവിലെത്തിയത്. റഫീക്ക് അഹമ്മദ് എന്ന കവിയുടെ കവിതയിലേയും ജീവിതത്തിലെയും പ്രകൃതികണങ്ങള്‍ ഒപ്പിയെടുക്കാനായിരുന്നു ശ്രമം.

Rafeeq Ahammed,

ക്യാമറ തപ്പിയെടുത്ത് വഴി ചോദിച്ച് അങ്ങെത്തിയപ്പോള്‍ പറഞ്ഞ സമയം കഴിഞ്ഞ് രണ്ട് മണിക്കൂര്‍ കഴിഞ്ഞിരുന്നു. കൂട്ടുകാരന്‍ റഫീക്ക് സാറിനെ വിളിച്ചു. ഫോണ്‍ വച്ചിട്ട് അവന്‍ പറഞ്ഞത് സാറിന്റെ ശബ്ദത്തില്‍ അല്പം ദേഷ്യമുണ്ടായിരുന്നെന്നാണ്. ഉച്ച കഴിഞ്ഞ് 3 മണിക്ക് ചെല്ലാന്‍ പറഞ്ഞു. ഞങ്ങള്‍ ആകെ ധര്‍മസങ്കടത്തിലായി. തുടക്കമേ പിഴച്ചു. ക്യാമറയും ട്രൈപ്പോഡും തൂക്കി മൂന്നുമണിക്ക് മുന്‍പേ ഞങ്ങള്‍ കവിയുടെ വീടിന്റെ പരിസരത്തെത്തി.

ഒരു ചമ്മലോടെയാണ് കോളിംഗ് ബെല്ലടിച്ചത്. ഇറങ്ങി വന്നത് മകനാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലായി. എങ്കിലും റഫീക്ക് സാറിന്റെ വീടല്ലേയെന്ന് ചോദിച്ചു. അതേയെന്നല്ലാതെ ഒരുത്തരം വരാന്‍ സാധ്യതയില്ലല്ലോ. കാരണം, വഴി പറഞ്ഞു തന്നവര്‍ അടയാളമായി സൂചിപ്പിച്ചത് മുറ്റത്ത് കുറച്ചു മരങ്ങളൊക്കെയുള്ള വീടെന്നാണ്.അപ്പോള്‍ പിന്നെങ്ങനെ തെറ്റാന്‍.

അദ്ദേഹം ഊണ് കഴിക്കുകയായിരുന്നു.ഞങ്ങളെയും അവരോടൊപ്പം ചേരാന്‍ നിര്‍ബന്ധിച്ചു. ചമ്മലും, മടിയും, പേടിയും എല്ലാം ആവശ്യത്തിലധികമായിരുന്നതുകൊണ്ട് ആ ക്ഷണം ഞങ്ങള്‍ സ്‌നേഹപൂര്‍വ്വം നിരസിച്ചു. ഒരു അഞ്ചുമിനിറ്റ് കഴിഞ്ഞ് അദ്ദേഹം പുറത്തേയ്ക്ക് വന്നു. നിറഞ്ഞചിരിയും, വൈകിയതിനൊരു ക്ഷമാപണവുമായി.

റഫീക്ക് അഹമ്മദ് എന്ന മനുഷ്യന്‍ ഞങ്ങളെ വീണ്ടും അത്ഭുതപ്പെടുത്താന്‍ തുടങ്ങുകയായിരുന്നു. ഞങ്ങള്‍ മാത്രമാണ് വൈകിയത്. അദ്ദേഹം ശരിക്കും രാവിലെ മുതല്‍ ഞങ്ങളെ പ്രതീക്ഷിക്കുകയായിരുന്നു. എന്നിട്ടദ്ദേഹം ക്ഷമ പറഞ്ഞപ്പോള്‍ ശരിക്കും എന്ത് പറയണമെന്നറിയാതായിപ്പോയി.' സാര്‍..ഞങ്ങളല്ലേ താമസിച്ചത്' എന്നൊക്കെ ഒരുവിധം പറഞ്ഞൊപ്പിച്ചു.

ഞങ്ങള്‍ക്കഭിമുഖമായിരുന്ന അദ്ദേഹത്തോട് ഞാന്‍ ഡോക്കുമെന്ററിയുടെ വിഷയം പറഞ്ഞു.എന്റെ വിവരണം എത്ര താല്‍പര്യത്തോടെയാണ് അദ്ദേഹം കേട്ടിരുന്നത്.പ്രകൃതി വിഷയമായതിനാല്‍ ആ മുഖത്തും വാക്കുകളിലും തിളക്കമേറി.

ഒരു സാധാരണക്കാരനായി അദ്ദേഹം ഞങ്ങള്‍ക്കൊപ്പം നടന്നു.പാടത്തിനു സമീപത്തെ കുളത്തില്‍ കുട്ടികള്‍ തിമിര്‍ക്കുകയായിരുന്നു.നല്ല ഒരന്തരീക്ഷവും, വിഷയത്തോട് യോജിക്കുന്ന പശ്ചാത്തലവും ഉണ്ടായിരുന്നതുകൊണ്ട് അവിടം തന്നെ തിരഞ്ഞെടുത്തു. അവരുടെ നിയന്ത്രിത ബഹളങ്ങള്‍ക്കിടയിലിരുന്ന് അദ്ദേഹം ആദ്യം തന്റെ ബാല്യം കണ്ടെടുത്തു.

കുട്ടിക്കാലത്ത് ചുറ്റുപാടുകളോടുണ്ടായിരുന്ന സമഭാവം തന്നെയാണ് വളര്‍ന്നുപടര്‍ന്ന കവിയിലും മുതിര്‍ന്നമനുഷ്യനിലുമെല്ലാം ഇപ്പോഴും തുടരുന്നത്. അന്ന് മഴയും പുഴയുമൊന്നും തന്നില്‍ നിന്ന് വേറിട്ടതാണെന്ന ചിന്തയേയില്ല. പക്ഷെ, 'തട്ടം പിടിച്ചു വലിക്കല്ലേ...തൊട്ടാവാടിച്ചെടിയേ' എന്നെഴുതിയപ്പോള്‍ തൊട്ടാവാടി എന്താണെന്ന് ചോദിച്ച ഇന്നത്തെ കുട്ടികളോട് സഹതാപമാണദ്ദേഹത്തിന്..

ഷൂട്ട് നടക്കുന്നതിനിടയില്‍തന്നെ കുട്ടികളോട് ചുറ്റുവട്ടത്തുള്ള കുളങ്ങളുടെ അവസ്ഥയെക്കുറിച്ച് ചോദിച്ചറിഞ്ഞു അദ്ദേഹം. ഒരു ചെറിയ കൈത്തോട് പോലെ ചുരുങ്ങിപ്പോയ കുളത്തിന്റെ കരയിലിരുന്ന് ഒരു കാലത്ത് ഓരോ കുടുംബത്തിനും സ്വന്തമായുണ്ടായിരുന്ന കുളങ്ങളെക്കുറിച്ചോര്‍ത്തു. അതെല്ലാം മൂടിയിട്ട് വെള്ളം വരാത്ത പൈപ്പ്കണക്ഷനെടുക്കുന്ന പുതിയ പരിഷ്‌ക്കാരത്തോട് ഒരു ചിരിയോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അടുത്ത പേജില്‍
പച്ച മണക്കുന്ന കവിമുറ്റം

<ul id="pagination-digg"><li class="next"><a href="/interviews/interview-with-famous-poet-rafeeq-ahammed-2-105208.html">Next »</a></li></ul>
English summary
Rafeeq Ahmed is famous for the natural fragrance he keeps in his poems and lyrics. We really got an opportunity to meet this man and shared some memorable moments with him.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam