twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തിന് പുതിയൊരു നായികയെ കിട്ടി, ഞാന്‍ പ്രകാശനിലെ സലോമിയുടെ അമ്മ, രമ്യ സുരേഷുമായി അഭിമുഖം!

    |

    കഴിഞ്ഞ ക്രിസ്തുമസിന് തിയറ്ററുകളിലേക്ക് എത്തി സൂപ്പര്‍ ഹിറ്റായി മാറിയ സിനിമയാണ് ഞാന്‍ പ്രകാശന്‍. ഫഹദ് ഫാസിലിന്റെ സിനിമ, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്നു. ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി എന്നിങ്ങനെ ഞാന്‍ പ്രകാശന്റെ വിജയത്തിന്റെ പിന്നില്‍ ഒട്ടനവധി കാര്യങ്ങളുണ്ട്. നിഖില വിമലാണ് നായികയായി എത്തിയതെങ്കിലും മറ്റ് രണ്ട് സ്ത്രീ കഥാപാത്രങ്ങളാണ് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്.

    അതിലൊന്ന് പ്രകാശന്‍ എന്ന ഫഹദ് ഫാസില്‍ കഥാപാത്രത്തെ തേച്ചിട്ട് പോവുന്ന സലോമിയുടെ അമ്മയായി എത്തിയ നടിയാണ്. ഫഹദിനെ പോലെ സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിച്ച പേര് അറിയാത്ത നടി. സിനിമ കണ്ടവരെല്ലാം ചോദിച്ച് തുടങ്ങിയതോടെയാണ് അവര്‍ ആരാണെന്ന് അന്വേഷിച്ചത്. കുട്ടന്‍പ്പിള്ളയുടെ ശിവരാത്രി എന്ന സിനിമയിലൂടെ ശ്രദ്ധേയായ രമ്യ സുരേഷ് ആണ് ഞാന്‍ പ്രകാശനിലെ അമ്മ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ ഹിറ്റായതോടെ നിറഞ്ഞ സന്തോഷത്തിലാണ് രമ്യ. തന്റെ സിനിമ അനുഭവത്തെ കുറിച്ച് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ രമ്യ തുറന്ന് സംസാരിച്ചിരിക്കുകയാണ്.

     രമ്യ സുരേഷ്

    രമ്യ സുരേഷ്

    ഹരിപ്പാട് സ്വദേശിനിയായ രമ്യ സുരേഷ് ഇന്ന് മലയാളികളുടെ പ്രിയപ്പെട്ടൊരു നടിയായി മാറിയിരിക്കുകയാണ്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പത്ത് വര്‍ഷമായി ദുബായില്‍ സ്ഥിരതമാസമാക്കിയ രമ്യ ഫേസ്ബുക്ക് വഴി വൈറലായ ഒരു വീഡിയോയിലൂടെയായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. സുരാജ് വെഞ്ഞാറമൂടിന്റെ കുട്ടന്‍പ്പിള്ളയുടെ ശിവരാത്രി എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. ദുബായില്‍ നടന്ന ഓഡീഷനിലൂടെയാണ് രമ്യ സിനിമയിലേക്ക് എത്തുന്നത്. ഈ സിനിമയിലെ പ്രകടനം കണ്ടിട്ടായിരുന്നു സത്യന്‍ അന്തിക്കാട് ഞാന്‍ പ്രകാശനിലേക്ക് വിളിച്ചത്.

     സത്യന്‍ അന്തിക്കാടിന്റെ സിനിമ ലൊക്കേഷന്‍ അനുഭവം?

    സത്യന്‍ അന്തിക്കാടിന്റെ സിനിമ ലൊക്കേഷന്‍ അനുഭവം?

    നല്ല രസമുള്ളതായിരുന്നു സിനിമയുടെ ലെക്കോഷനിലെ അനുഭവങ്ങള്‍. എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു. സത്യന്‍ സാറൊക്കെ എത്ര വലിയ ആളാണെന്ന് പറഞ്ഞാലും നമ്മുടെ എല്ലാ കാര്യങ്ങളും ചോദിച്ചറിയും. സത്യന്‍ സാറ് സിനിമയിലേക്ക് വിളിച്ചു എന്ന് അറിഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര പേടിയായിരുന്നു. ഇത്രയും വലിയ ഒരാളുടെ അടുത്ത് എങ്ങനെ പോയി അഭിനയിക്കും എന്ന ടെന്‍ഷനായിരുന്നു. എന്നാല്‍ അവിടെ എത്തി അദ്ദേഹവുമായി സംസാരിച്ച് കഴിഞ്ഞപ്പോള്‍ ആ പേടിയെല്ലാം പോയി. ഒരു ടെന്‍ഷനുമില്ലാതെയാണ് ഞാൻ അഭിനയിച്ചത്.

     ഞാന്‍ പ്രകാശനെ കുറിച്ച് എന്താണ് അഭിപ്രായം?

    ഞാന്‍ പ്രകാശനെ കുറിച്ച് എന്താണ് അഭിപ്രായം?

    വളരെ നല്ല അഭിപ്രായം. ഈ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു. ഒരിക്കലും ഇത്രയും ഹിറ്റാവുമെന്ന് പ്രതീക്ഷിച്ചില്ല. സിനിമ അത്യാവശ്യം ഓടുമെന്ന് അറിയാം. എന്നാല്‍ ഇങ്ങനെ സൂപ്പര്‍ ഹിറ്റാവുമെന്ന് കരുതിയിരുന്നില്ല. രണ്ട് ദിവസം ലൊക്കേഷനില്‍ വരുത്തി ഷൂട്ടിംഗ് ഒക്കെ കാണിച്ചിട്ടാണ് സത്യന്‍ സാര്‍ സിനിമയില്‍ പുതിയ ആളെ അഭിനയിപ്പിക്കാറുള്ളത്. എന്നാൽ എന്നെ നേരിട്ട് ഷൂട്ടിലേക്ക് എടുക്കുകയായിരുന്നു. കുട്ടന്‍പിള്ളയില്‍ ചെയ്തത് പോലെ ചെയ്താല്‍ മതിയെന്നായിരുന്നു സാര്‍ പറഞ്ഞിരുന്നത്. അതെല്ലാം എനിക്ക് അഭിനയിക്കാനുള്ള ആത്മവിശ്വസം തന്നിരുന്നു.

    സിനിമയില്‍ അഭിനയിക്കാന്‍ നേരത്തെ താല്‍പര്യം ഉണ്ടായിരുന്നോ?

    സിനിമയില്‍ അഭിനയിക്കാന്‍ നേരത്തെ താല്‍പര്യം ഉണ്ടായിരുന്നോ?

    മറ്റുള്ളവര്‍ സിനിമയില്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ ഇവര്‍ എങ്ങനെയാണ് ഇങ്ങനെ ഒക്കെ അഭിനയിക്കുന്നതെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. നമ്മൾ അഭിയിക്കുന്നത് ആള്‍ക്കാരൊക്കെ കാണില്ലേ? എന്നായിരുന്നു ഞാൻ ചെറുപ്പത്തിൽ വിചാരിച്ചത്. സിനിമ എന്ന് പറയുന്നത് നമുക്കൊന്നും ഒരിക്കലും എത്തിപ്പെടാന്‍ പറ്റാത്ത ഒരു സംഭവമാണെന്നാണ് കരുതിയിരുന്നത്. സിനിമയിൽ അഭിനയിക്കാനൊക്കെ വലിയ പിടിപാട് വേണമെന്ന് വിചാരിച്ചു. ഒരിക്കലും നമുക്കൊന്നും ചിന്തിക്കാന്‍ പറ്റാത്ത മേഖലയാണ് സിനിമ എന്നായിരുന്നു എന്റെ വിശ്വാസം. പിന്നെ സ്‌കൂളില്‍ പഠിക്കുമ്പോൾ പാട്ട് പാടുന്നത് ഒഴികെ എല്ലാ പരിപാടികളിലും പങ്കെടുത്തിരുന്ന ആളായിരുന്നു ഞാൻ.

     സോഷ്യല്‍ മീഡിയയില്‍ വൈറലായ പാട്ട്

    സോഷ്യല്‍ മീഡിയയില്‍ വൈറലായ പാട്ട്

    അടുത്തിടെ പാട്ട് പാടി ഒരു കടുംകൈ ഞാന്‍ ചെയ്തിരുന്നു. അത് എന്റെ കുടുംബാംഗങ്ങളുള്ള ഒരു ഗ്രൂപ്പില്‍ ഇട്ടതായിരുന്നു. പക്ഷെ ആരോ അത് പുറത്ത് വിട്ടു. അങ്ങനെ അത് ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ച് വൈറലായി. മലയാളികള്‍ മുഴുവനും തെറി വിളിച്ചായിരുന്നു അതിനെതിരെ എത്തിയത്. അതെനിക്ക് ഭയങ്കര ഷോക്ക് ആയിരുന്നു. എന്റെ കൂട്ടുക്കാര്‍ക്കും മറ്റും കാര്യങ്ങള്‍ അറിയാവുന്നത് കൊണ്ട് അവരെല്ലാം ഒറ്റ കെട്ടായി നിന്നു. സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം കാര്യങ്ങള്‍ വൈറലാവുന്നത് പ്രവാസികളിലൂടെയാണ്. കാരണം അവരിലേക്കാണ് കാര്യങ്ങള്‍ പെട്ടെന്ന് വന്നെത്തുന്നത്. നാട്ടിലെ ചില കാര്യങ്ങള്‍ പ്രവാസികള്‍ അറിഞ്ഞതിന് ശേഷമായിരിക്കും നാട്ടിലുള്ളവര്‍ അറിയുക. അങ്ങനെ ഇവിടെയുള്ള ഫ്രണ്ട്‌സ് ചേര്‍ന്ന് ആ വീഡിയോ വൈറലാക്കരുത് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ നിന്നും താഴെ ഇറക്കുകയായിരുന്നു.

     രണ്ട് സിനിമകള്‍ ഹിറ്റായി, ഇനി അഭിനയം തുടരാന്‍ താല്‍പര്യമുണ്ടോ?

    രണ്ട് സിനിമകള്‍ ഹിറ്റായി, ഇനി അഭിനയം തുടരാന്‍ താല്‍പര്യമുണ്ടോ?

    തീര്‍ച്ചയായും, അവസരങ്ങള്‍ കിട്ടിയാല്‍ അഭിനയം തുടരാന്‍ തന്നെയാണ് താല്‍പര്യം. ദൈവം സഹായിച്ച് കിട്ടിയത് രണ്ടും നല്ല വേഷങ്ങളായിരുന്നു. അതുപോലെത്തെ കിട്ടിയാല്‍ ഉറപ്പായിട്ടും ചെയ്യും. പുതിയ അവസരങ്ങള്‍ ഒന്നും ഇതുവരെ വന്നിട്ടില്ല. എല്ലാവരും നല്ല അവസരങ്ങള്‍ വരുമെന്നാണ് പറയുന്നത്. വന്നാല്‍ തീര്‍ച്ചയായും അഭിനയിക്കും.

     സിനിമ കഴിഞ്ഞപ്പോള്‍ ലഭിച്ച അംഗീകാരം എത്രത്തോളമുണ്ടായിരുന്നു..?

    സിനിമ കഴിഞ്ഞപ്പോള്‍ ലഭിച്ച അംഗീകാരം എത്രത്തോളമുണ്ടായിരുന്നു..?

    അത് പറഞ്ഞ് അറിയിക്കാന്‍ പറ്റത്തില്ല. എന്റെ സുഹൃത്തുക്കളും അവരുടെ കുടുംബവുമെല്ലാം എന്റെ കഥാപാത്രത്തെ കുറിച്ച് പറയുന്നത് കേട്ടപ്പോള്‍ സന്തോഷം തോന്നി. പിന്നെ സെര്‍ച്ച് ചെയ്ത് എന്നെ കണ്ടുപിടിച്ച് മെസേജ് അയക്കുന്ന ഒരുപാട് പേരുണ്ട്. അതൊക്കെ കണ്ടപ്പോള്‍ എനിക്ക് അതിശയമാണ് തോന്നിയത്. ആളുകളിലേക്ക് ആ കഥാപാത്രം ഇറങ്ങി ചെന്നു എന്ന് കണ്ടപ്പോള്‍ ഭയങ്കര സന്തോഷമാണ്.

     കുടുംബത്തിന്റെ പിന്തുണ?

    കുടുംബത്തിന്റെ പിന്തുണ?

    എനിക്ക് ലഭിക്കുന്ന ഫുള്‍ സപ്പോര്‍ട്ടും എന്റെ ചേട്ടായിയുടെ(ഭര്‍ത്താവ്)യാണ്. ചേട്ടായിയുടെ പിന്തുണയോടെയാണ് സിനിമ ചെയ്യാന്‍ കഴിയുന്നത്. ആദ്യത്തെ സിനിമ ചെയ്തപ്പോള്‍ ദുബായിലെ വെക്കേഷന്‍ ടൈമിലായിരുന്നു. ഇപ്രാവിശ്യവും വെക്കേഷന്‍ സമയത്തായിരുന്നു ഞാന്‍ പ്രകാശന്റെ ഷൂട്ടിംഗും ആരംഭിക്കുന്നത്. മാര്‍ച്ച് തൊട്ട് നാട്ടില്‍ സെറ്റിലാവാനാണ് തീരുമാനം.

     സലോമിയുടെ അമ്മ വേഷം അഭിനയിച്ച് ഫലിപ്പിച്ചതിനെ കുറിച്ച്..?

    സലോമിയുടെ അമ്മ വേഷം അഭിനയിച്ച് ഫലിപ്പിച്ചതിനെ കുറിച്ച്..?

    ആളുകള്‍ പറയുന്നത് പോലെ ഞാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. പിന്നെ അഭിനയിക്കാന്‍ അറിയാമെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നില്ല. പ്രത്യേകിച്ച് ഞാന്‍ അതില്‍ ഒന്നും ചെയ്തിട്ടില്ല. ഞാൻ പ്രകാശൻ റിലീസിനെത്തി ആദ്യം തിയറ്ററിൽ നിന്നും സിനിമ കണ്ടിട്ട് എനിക്ക് ആഹ്ലാദിക്കാന്‍ തോന്നിയിരുന്നില്ല. എല്ലാവരും നന്നായി എന്ന് പറഞ്ഞിട്ടും രണ്ടാമതെ സിനിമ കണ്ടപ്പോഴാണ് അങ്ങനെ തോന്നിയത്.

     ഫഹദ് ഫാസിലിന്റെ അഭിനയത്തെ കുറിച്ചുള്ള അഭിപ്രായം?

    ഫഹദ് ഫാസിലിന്റെ അഭിനയത്തെ കുറിച്ചുള്ള അഭിപ്രായം?

    നമ്മള്‍ മലയാളികളിലെല്ലാം ഉള്ള ഒരു കഥാപാത്രമാണ് പ്രകാശന്‍. അത് ഫഹദ് വളരെ നന്നായി അവതരിപ്പിച്ചു. ഫഹദിന്റെ അഭിനയത്തിന്റെ കാര്യത്തില്‍ ഒരു രക്ഷയുമില്ല. ഷൂട്ടിംഗിന് തൊട്ട് മുന്‍പ് വരെ അദ്ദേഹം ഫോണിലായിരിക്കും. അല്ലെങ്കില്‍ ആരോടെങ്കിലും സംസാരിക്കുകയായിരിക്കും. ഷാനു റെഡി അല്ലേ എന്ന് ചോദിക്കുമ്പോള്‍ തന്നെ ആ കഥാപാത്രമായി കഴിഞ്ഞു. അങ്ങനെ ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് ഭയങ്കര അതിശയമായിരുന്നു. പിന്നെ അദ്ദേഹത്തിന്റെ കണ്ണിന് ഭയങ്കര പവറാണ്. ഫഹദിന്റെ കണ്ണ് വരെ സംസാരിക്കുമെന്നാണ് രമ്യ പറയുന്നത്. ഫഹദ് ഫാസില്‍ എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടനാണെന്നും അഭിനയത്തിന്റെ കാര്യത്തില്‍ ലാലേട്ടനെ പോലെ വരുമെന്നും നടി പറയുന്നു.

    English summary
    Interview with Njan Prakashan fame Remya Suresh
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X