സെക്‌സി ലുക്കിലുള്ള ടീച്ചറായി റായ് ലക്ഷ്മി! ഏറ്റവും പുതിയ സിനിമ ചിരിപ്പിക്കാനുള്ള വരവാണെന്ന് നടി!!
മലയാളികള്‍ക്ക് അത്രയധികം സുപരിചിതയായ നടിയാണ് റായ് ലക്ഷ്മി. തെന്നിന്ത്യയില്‍ തിളങ്ങി നിന്ന നടിയിപ്പോള്‍ ബോളിവുഡിലും സാന്നിധ്യം അറിയിച്ച് കഴിഞ്ഞിരിക്കുകയാണ്. മലയാളത്തിലെത്തുമ്പോള്‍ നാട്ടിന്‍പുറത്തുകാരിയായും മോഡേണ്‍ നടിയായും തകര്‍ത്തഭിനയിച്ച് പ്രേക്ഷകരുടെ പ്രീതി കരസ്ഥമാക്കാന്‍ നടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഒരു തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ റായ് ലക്ഷ്മി മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നിങ്ങനെ വിവിധ ഇന്‍ഡസ്ട്രികളില്‍ വ്യത്യസ്ത ഭാഷകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. റായ് ലക്ഷ്മി നായികയായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തെ കുറിച്ചും മറ്റുമായി ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ നടി തുറന്ന് പറഞ്ഞിരിക്കുകയാണ്.

വെങ്കട ലക്ഷ്മിയെ കുറിച്ച്
തെലുങ്കില്‍ നിര്‍മ്മിക്കുന്ന വേര്‍ ഇസ് ദ വെങ്കട ലക്ഷ്മി ആണ് റായ് ലക്ഷ്മിയുടെ ഏറ്റവും പുതിയ സിനിമ. ഇതൊരു ഹൊറര്‍ ത്രില്ലര്‍ മൂവിയാണ്. വെങ്കട ലക്ഷ്മി എന്നാണ് കഥാപാത്രത്തിന്റെ പേര്. അവളൊരു ടീച്ചറാണ്. ഇത് ഹൃദയത്തോട് അടുത്ത് നില്‍ക്കുന്നൊരു സിനിമയായിരിക്കും. ഒരാള്‍ ജീവിതത്തില്‍ എന്തെങ്കിലും തിരഞ്ഞ് നടക്കുന്ന യാത്രയാണ് സിനിമയുടെ ഇതിവൃത്തം. അതില്‍ ഒരുപാട് കോമഡി രംഗങ്ങളും ത്രില്ലിംഗ് സീനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വ്യത്യസ്തമായൊരു പാക്കേജാണ്.

കോമഡി വേഷം
അടുത്ത കാലത്തായി കോമഡി പടങ്ങള്‍ വരുന്നത് കുറവാണ്. കോമഡി എന്നതിനൊപ്പം ഹൊറര്‍ കോമഡി ജോണറാണ് ഇപ്പോള്‍ ശ്രദ്ധേയം. വേര്‍ ഇസ് ദ വെങ്കട ലക്ഷ്മിയുടെ കഥ കേട്ടപ്പോള്‍ തന്നെ തനിക്ക് സന്തോഷമായിരുന്നു. ഇതൊരു കിടിലന്‍ എന്റര്‍ടെയിനര്‍ മൂവിയാണ്. ഞാന്‍ ഹൊറര്‍, ത്രില്ലര്‍ തുടങ്ങി ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഒരു കോമഡി വേഷം ചെയ്യാന്‍ പറ്റിയിട്ടില്ലെന്നും റായ് ലക്ഷ്മി പറയുന്നു. സിനിമയില്‍ പ്രേക്ഷകര്‍ക്ക് സസ്‌പെന്‍സ് കൊടുക്കുന്ന ഘടകങ്ങള്‍ ഉണ്ടാവും. ട്രെയിലര്‍ വരുമ്പോള്‍ നിങ്ങള്‍ക്കത് മനസിലാവും.

നിങ്ങളെ ചിരിപ്പിക്കാനുള്ള വരവാണ്!!
ഒരു ഗ്രാമത്തില്‍ നിന്നും ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചറുടെ വേഷമാണ് ചെയ്യുന്നത്. കുറച്ച് സെക്‌സിയായി സാരി ധരിക്കുന്ന കഥാപാത്രമാണിത്. ഗ്ലാമറസ് ലുക്കിലായിരിക്കും സിനിമയില്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍ അത് എന്റര്‍ടെയിന്റ് ആയിരിക്കും. സിനിമയുടെ കഥയാണ് തന്നെ ഏറ്റവുമധികം അതിശയിപ്പിച്ചത്. എന്റെ രണ്ട് സഹപ്രവര്‍ത്തകരാണ് ഈ സിനിമയുടെ നെടുംതൂണ്. മധു നന്ദന്‍ അതുപോലെ ശബരീഷ് എന്നിവര്‍ നിങ്ങളെ ചിരിപ്പിക്കും. കുറച്ച് കാലം മുന്‍പ് വരെ തെലുങ്കിലെ തമാശകള്‍ എനിക്ക് മനസിലാവുകയില്ലായിരുന്നു.

മലയാളത്തിന്റെ പ്രിയ നായിക
റായ് ലക്ഷ്മി മലയാളത്തിലും തമിഴിലുമായിരുന്നു കൂടുതല്‍ സിനിമകളിലും അഭിനയിച്ചത്. 2007 ല്‍ മോഹന്‍ലാലിന്റെ റോക്ക് ആന്‍ഡ് റോള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയത്. ശേഷം മമ്മൂട്ടിയുടെ നായികയായി അണ്ണന്‍ തമ്പി എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. മലയാളത്തില്‍ ഒത്തിരിയധികം അവസരങ്ങളായിരുന്നു റായ് ലക്ഷ്മിയെ തേടി എത്തിയത്. എല്ലാ സിനിമകളിലും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ വലിയൊരുനിര ആരാധകരെ സ്വന്തമാക്കാന്‍ നടിയ്ക്ക് കഴിഞ്ഞിരുന്നു. 2018 ല്‍ തിയറ്ററുകളിലേക്ക് എത്തിയ മമ്മൂട്ടിച്ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗ് ആയിരുന്നു റായ് ലക്ഷ്മി നായികയായി അഭിനയിച്ച് അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം.


Click it and Unblock the Notifications











