For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്യ തന്ന സാരിയാണിത്! ഫുക്രു അങ്ങനെ പറയുമെന്ന് കരുതിയില്ല, ബിഗ് ബോസിനെ കുറിച്ച് നടി രാജിനി ചാണ്ടി

  |
  Rajani Chandy Exclusive Interview | FilmiBeay Malayalam

  ബിഗ് ബോസ് രണ്ടാം സീസണ്‍ വിജയകരമായി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. ഈ സീസണില്‍ ആദ്യമെത്തിയ മത്സരാര്‍ഥി രാജിനി ചാണ്ടിയായിരുന്നു. ഒരു മുത്തശ്ശിഖദ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ രാജിനി ചാണ്ടി തന്നെയാണ് ആദ്യം പുറത്ത് പോയ മത്സരാര്‍ഥിയും. പുറത്ത് വന്നതിന് ശേഷം ബിഗ് ബോസ് അനുഭവങ്ങള്‍ നടി തുറന്ന് പറഞ്ഞിരുന്നു.

  ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലും ബിഗ് ബോസിലെ രസകരമായ ഓര്‍മ്മകള്‍ രാജിനി ചാണ്ടി പങ്കുവെച്ചിരിക്കുകയാണ്. ഗെയിമിനെ കുറിച്ച് ഒന്നും അറിവില്ലാതെ പോയതാണ് തന്റെ പരാജയത്തിന് കാരണമെന്നാണ് രാജിനി ചാണ്ടി പറയുന്നത്.

  ആര്യ തന്ന സാരിയും ഉടുത്താണ് രാജിനി ചാണ്ടി അഭിമുഖത്തിനെത്തിയത്. ആര്യ ആദ്യം ഉടുത്ത സാരിയാണിത്. എനിക്ക് അത് തരണമെന്ന് പറഞ്ഞത് കൊണ്ട് തന്നതാണ്. ബിഗ് ബോസിനെ കുറിച്ച് പറയുകയാണെങ്കില്‍ ഇത്രയും കൃത്യനിഷ്ഠയോടെ കാര്യങ്ങള്‍ കൊണ്ട് പോകുന്ന അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരോടും പ്രത്യേകിച്ച് ബിഗ് ബോസിന്റെ സൗണ്ട് നല്‍കുന്നയാളോടും അടക്കം എന്റെ അഭിനന്ദനങ്ങള്‍. ഇത്രയും കഠിനാദ്ധ്വാനമായിട്ട് ഒരു സംരംഭം ചെയ്യുന്നത് ഞാന്‍ ആദ്യമായിട്ട് കാണുകയാണ്.

  ആദ്യം പുറത്തിറങ്ങിയതില്‍ സന്തോഷമാണ്. അവിടെ പതിനാറ് പേരെ ഞാന്‍ പരിചയപ്പെട്ടു. ഡോ.രജിത് കുമാര്‍ അല്ലാതെ മറ്റ് ആരെയും പുറത്ത് വിടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. എല്ലാവരും കളിക്കാന്‍ വേണ്ടി ഗെയിം പഠിച്ച് വന്നത്. ഭാവി കാര്യങ്ങള്‍ സാധിച്ചെടുക്കാനാണ് ആവരെത്തിയത്. എന്നാല്‍ ഞാന്‍ അങ്ങനെ വന്നതല്ല. ഈ പ്രായത്തിലുള്ളവര്‍ക്ക് ഒരു മോട്ടീവേഷന്‍ കൊടുക്കാം. അതല്ലെങ്കില്‍ അവിടെ വരുന്ന പിള്ളേര്‍ക്ക് എന്തേലും പഠിപ്പിച്ച് കൊടുക്കാം എന്നൊക്കെയെ കരുതിയാണ് വന്നത്. അത് കൊണ്ടാണ് ഞാന്‍ അവിടെ ഇരുന്ന് കരഞ്ഞതൊക്കെ. മാത്രമല്ല ഞാന്‍ വിചാരിച്ചത് പോലെയുള്ള അവസ്ഥയായിരുന്നില്ല അവിടെ ഉണ്ടായിരുന്നത്. അത് കൊണ്ടുള്ള വിഷമങ്ങളായിരുന്നു വന്നത്. വേറെ പ്രശ്‌നങ്ങളൊന്നുമില്ല. ബിഗ് ബോസില്‍ നിന്നും ഇറങ്ങി വന്നതിലും സന്തോഷം മാത്രമേയുള്ളു.

  ബിഗ് ബോസില്‍ നിന്നും ഞാന്‍ പഠിച്ചത് നമുക്ക് ഒരു പ്രതിസന്ധിഘട്ടം വന്നാല്‍ എങ്ങനെ മറികടക്കാമെന്നതാണ്. അതാണ് ബിഗ് ബോസിന്റെ നല്ല വശം. ഫുഡ് ഇല്ലാതെ വന്നാല്‍ എങ്ങനെ ആ ദിവസം മുന്നോട്ട് കൊണ്ട് പോകാം, എങ്ങനെ അഡ്ജസ്റ്റ് ചെയ്യാമെന്നൊക്കെ ജനങ്ങള്‍ക്ക് കാണിച്ച് കൊടുക്കുന്നതാണ്. പിന്നെ എല്ലാവരും വിചാരിക്കുന്നത് പോലെ ബിഗ് ബോസ് സ്‌ക്രീപ്റ്റഡ് അല്ല. എല്ലാ സ്വതന്ത്ര്യവും തന്നിട്ടുണ്ട്. പണം ഉണ്ടാക്കാന്‍ വേണ്ടിയാണ് എല്ലാവരും വന്നത്. അല്ലാതെ സൊസൈറ്റിയ്ക്ക് ഒരു സന്ദേശം കൊടുക്കാം, എന്റെ കഴിവ് എങ്ങനെ അവിടെ കാണിച്ച് ഉയര്‍ന്ന് വരാമെന്നോ വിചാരിക്കുന്നില്ല. അടുത്ത ബിഗ് ബോസില്‍ അങ്ങനെ ഒരു തിരഞ്ഞെടുപ്പ് ഉണ്ടാവണമെന്ന് പറയുകയാണ് രാജിനി ചാണ്ടി.

  പതിനേഴ് പേര് ഇരുന്നിട്ട് അവരെ പുറത്ത് വിട് എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. അത് ജനങ്ങള്‍ തീരുമാനിക്കുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. നവമാധ്യമങ്ങളോട് എനിക്ക് വലിയ താല്‍പര്യങ്ങളൊന്നുമില്ല. ബിഗ് ബോസ് നേരത്തെ ഞാന്‍ കണ്ടിട്ടില്ല. അത് കൊണ്ട് തന്നെ ഗെയിമിനെ കുറിച്ച് ഒരു വ്യ്ക്തയുമില്ലാതെയാണ് ഞാന്‍ അങ്ങോട്ട് കയറിയത്. ഇതിനെ കുറിച്ച് എന്തെങ്കിലും അറിയാമായിരുന്നെങ്കില്‍ പിന്നെയും പിടിച്ച് നില്‍ക്കാമായിരുന്നു. എല്ലാവരും എന്നോട് ഇത് ഗെയിമാണെന്ന് പറഞ്ഞെങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. അതാണ് ഏറ്റവും വലിയ പരാജയം.

  എനിക്ക് എന്റെ മോനെ പെരുമാറിയതും സംസാരിച്ചതുമെല്ലാം പ്രദീപ് ആയിരുന്നു. ആര്യയും വീണയുമൊക്കെയായയി നല്ല സൗഹൃദത്തിലായിരുന്നു. കുട്ടിക്കളിയുമായി ഞാന്‍ അവരുടെ അടുത്ത് പോയിട്ടില്ല. പക്ഷേ ഫുക്രു എന്റെ പേര് പറയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. അതെനിക്ക് വലിയ ഷോക്ക് ആയി. കാരണം അമ്മച്ചീ അമ്മച്ചീ എന്ന് വിളിച്ച് പുറകേ നടന്ന വ്യക്തിയാണ്. അവന്‍ എന്റെ പേര് പറയുമെന്ന് പ്രതീക്ഷിച്ചില്ല. ബാക്കി എല്ലാവരെയും ഞാന്‍ പ്രതീക്ഷിച്ചിരുന്നു. തുടക്കത്തില്‍ എല്ലാവരും എന്നെ തലയില്‍ എടുത്ത് വെച്ചിരുന്നു. പക്ഷേ എടുത്ത് താഴേക്ക് ഇടുമെന്ന് ഓര്‍ത്തില്ല. നല്ലതെന്ന് കരുതി ഞാന്‍ ചെയ്ത കാര്യങ്ങളെല്ലാം നെഗറ്റീവായി പോയി. അതെന്താണെന്ന് എനിക്ക് അറിയില്ല.

  English summary
  Interview With Rajini Chandi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X