ഐ ആം മല്ലു താരം റിനോഷ് ജോര്‍ജ് ഇനി മുതല്‍ നായകന്‍! നോണ്‍സെന്‍സ് അനുഭവം പങ്കുവെച്ച് റിനോഷ്..

റിനോഷ് ജോര്‍ജ് പേര് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് അത്ര സുപരിചിതമായി തോന്നുകയില്ല. എന്നാല്‍ മല്ലു എന്ന മ്യൂസിക് വിഡിയോയിലൂടെ യുവാക്കളുടെ ഹരമായി മാറിയ താരമാണ് റിനോഷ് ജോര്‍ജ്. ആദ്യ അല്‍ബം ഹിറ്റായതിന് പിന്നാലെ 'ബ്രേക്ക് ഫ്രീ' എന്ന പേരില്‍ മറ്റൊരു ആല്‍ബം കൂടി താരം പുറത്തിറക്കിയിരുന്നു.

ഗായകന്‍ മാത്രമല്ല, പാട്ടിന്റെ രചന, സംഗീതം, അഭിനയം എല്ലാം റിനോഷ് തന്നെയായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. പാട്ടിനെയും സംഗീതത്തെയും ഒരുപാട് സ്‌നേഹിക്കുന്ന റിനോഷ് ഇനി മുതല്‍ നായകന്‍ കൂടിയാണ്. നവാഗതരുടെ കൂട്ടായ്മയില്‍ ഒരുങ്ങുന്ന നോണ്‍സെന്‍സ് എന്ന സിനിമയിലൂടെയാണ് റിനോഷ് നായകനായി അരങ്ങേറ്റേം കുറിക്കുന്നത്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖം തുടര്‍ന്ന് വായിക്കാം....

റിനോഷ് ജോര്‍ജ്

റിനോഷ് ജോര്‍ജ്

ഐ ആം മല്ലു, ദിസ് ഈസ് ബംഗ്ലൂരു തുടങ്ങിയ ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് റിനോഷ് ജോര്‍ജ്. ബാംഗ്ലൂര്‍ മലയാളിയായ റിനോഷ് ഒരു എറണാകുളം സ്വദേശിയാണ്. സംഗീത ലോകത്ത് അരങ്ങ് തകര്‍ക്കുന്ന റിനോഷ് ഇടക്കാലത്ത് റേഡിയോ ജോക്കിയായിട്ടും പ്രവര്‍ത്തിച്ചിരുന്നു. സിനിമയില്‍ നായകനായി അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍. നവാഗതനായ എംസി ജിതിന്‍ സംവിധാനം ചെയ്യുന്ന നോണ്‍സെന്‍സ് എന്ന സിനിമയിലൂടെയാണ് റിനോഷ് അഭിനയിക്കുന്നത്. സിനിമ ജൂലൈ 20 ന് തിയറ്ററുകളിലേക്ക് എത്തും.

 നോണ്‍സെന്‍സ്

നോണ്‍സെന്‍സ്

റിനോഷ് നായകനായി അഭിനയിക്കുമ്പോള്‍ വിനയ് ഫോര്‍ട്ട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം സണ്‍ഡേ ഹോളിഡേയിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രന്‍, ഫേബിയ മാത്യു, കലാഭവന്‍ ഷാജോണ്‍, അനില്‍ നെടുമങ്ങാട്, ശ്രീനാഥ് ബാബു, ശാന്തകുമാരി എന്നിങ്ങനെ നിരവധി താരങ്ങള്‍ സിനിമയില്‍ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി ബിഎംഎക്‌സ് സൈക്കിള്‍ സ്റ്റണ്ട് ഉള്ള സിനിമ എന്ന പ്രത്യേകതയും നോണ്‍സെന്‍സിനുണ്ട്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 സിനിമയുടെ കുറിച്ചുള്ള അനുഭവം എങ്ങനെയായിരുന്നു...?

സിനിമയുടെ കുറിച്ചുള്ള അനുഭവം എങ്ങനെയായിരുന്നു...?

സിനിമയിലേക്ക് എത്തിപ്പെടുക എന്നത് ഒരു സ്വപ്‌നമായിരുന്നു. അതും നല്ലൊരു സിനിമയിലൂടെയാണെന്നതിലും സന്തോഷമുണ്ട്. ഈയൊരു സിനിമ ഒറ്റയടിക്ക് വന്നതല്ല. അഞ്ചാറ് വര്‍ഷങ്ങളായി നടത്തിയ വന്നിരുന്ന ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഈ സിനിമ വന്നത്. സിനിമ മുഴുവന്‍ ആകാന്‍ വേണ്ടി ഇത്രയും കാലം ശരിക്കും ആവശ്യമായി വന്നു. 68 ദിവസമായിരുന്നു സിനിമയുടെ ചിത്രീകരണത്തിന് ആവശ്യമായി വന്നത്. അതെല്ലാം അത്രയധികം മനോഹരമായ നിമിഷങ്ങളായിരുന്നെന്ന് റിനോഷ് പറയുന്നു.

 മറ്റ് താരങ്ങളുമായിട്ടുള്ള അനുഭവം

മറ്റ് താരങ്ങളുമായിട്ടുള്ള അനുഭവം

സിനിമയില്‍ അനുഭവ സമ്പത്തുള്ള കലാഭവന്‍ ഷാജോണ്‍, വിനോയ് ഫോര്‍ട്ട്, ശാന്തകുമാരി ചേച്ചി എന്നിവര്‍ക്കൊപ്പം അഭിനയിക്കുമ്പോല്‍ ആദ്യമൊരു ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. എന്നാല്‍ സ്‌ക്രീനിന് മുന്നില്‍ അല്ലാതെ അവര്‍ നമ്മുടെ അടുത്ത് പെരുമാറുന്ന രീതികള്‍ അതിനെ മാറ്റിയെടുത്തെന്നാണ് റിനോഷ് പറയുന്നു. സിനിമയില്‍ വിനോയ് ഫോര്‍ട്ടും റിനോഷും തമ്മിലായിരുന്നു കൂടുതല്‍ രംഗങ്ങളിലും ഒന്നിച്ച് അഭിനയിക്കേണ്ടതായി വന്നിരുന്നത്.

ബൈസൈക്കിള്‍ സ്റ്റണ്ട്..

ബൈസൈക്കിള്‍ സ്റ്റണ്ട്..

ബിഎംഎക്‌സ് എന്ന കാര്യം സിനിമയിലേക്ക് വന്നത് സിനിമയുടെ കഥയൊരുക്കുന്ന സമയത്ത് മനസിലേക്ക് വന്നൊരു ആശയമായിരുന്നു. സിനിമയിലെ സൈക്കിള്‍ അഭ്യാസത്തിന് വേണ്ടി ഒരു മാസത്തെ സമയം ട്രെയിനിംഗിന് വേണ്ടി വന്നിരുന്നു. മറ്റൊരു കാര്യം ഈ സൈക്കിളിന് ബ്രേക്ക് ഇല്ലാത്തതായിരുന്നു. അതാണ് ആദ്യം പഠിക്കേണ്ടിയിരുന്നത്. രാവിലെ ഷൂട്ടിംഗും വൈകുന്നേരം ട്രെയിനിംഗുമായിട്ടായിരുന്നു ചിത്രീകരണം നടന്നത്.

സിനിമാ മോഹം എപ്പോള്‍ തുടങ്ങി?

സിനിമാ മോഹം എപ്പോള്‍ തുടങ്ങി?

സിനിമാ മോഹം ചെറുപ്പം തൊട്ടേ മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു. കുഞ്ചാക്കോ ബോബനൊക്കെ സിനിമയില്‍ അഭിനയിക്കുന്നു പാട്ട് പാടുന്നു ഇതൊക്കെ കണ്ട്‌പ്പോല്‍ സിനിമ ഒരു കൗതുകമായിട്ടായിരുന്നു തോന്നിയത്. ഓര്‍മ്മ വെച്ച കാലം മുതല്‍ സിനിമയിലെത്തണമെന്നായിരുന്നു എന്റെ ആഗ്രഹം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X