»   » 37 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സംതൃപ്തനല്ല എന്ന് മമ്മൂട്ടി, എന്തുകൊണ്ട്...?

37 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സംതൃപ്തനല്ല എന്ന് മമ്മൂട്ടി, എന്തുകൊണ്ട്...?

By: Rohini
Subscribe to Filmibeat Malayalam

37 വര്‍ഷമായി മമ്മൂട്ടി സിനിമാ ലോകത്ത് നിറഞ്ഞ് കവിഞ്ഞ് നില്‍ക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലൊക്കെ അഭിനയിച്ചു. ഈ 37 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ മമ്മൂട്ടി സംതൃപ്തനാണോ?

പുലിമുരുകനെ കടത്തി വെട്ടാന്‍ പൃഥ്വിയുടെയും മമ്മൂട്ടിയുടെയും ഭ്രഹ്മാണ്ഡ ചിത്രം വേണ്ട, ഡിക്യു മതി!!

പുതിയ തമിഴ് ചിത്രമായ പേരന്‍പ് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കവെ പിന്നിട്ട 37 വര്‍ഷങ്ങളെ കുറിച്ച് മെഗാസ്റ്റാര്‍ പറയുകയുണ്ടായി. തമിഴ് സിനിമയോടുള്ള ഇഷ്ടത്തെ കുറിച്ചും മമ്മൂട്ടി സംസാരിക്കുന്നു.

സംതൃപ്തനല്ല

37 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ താന്‍ സംതൃപ്തനായിരുന്നുവെങ്കില്‍, പണ്ടേ അഭിനയം നിര്‍ത്തുമായിരുന്നു എന്ന് മമ്മൂട്ടി പറയുന്നു. എന്നെ സംബന്ധിച്ച് ഭക്ഷണം കഴിയ്ക്കുന്നത് പോലെയാണ് അഭിനയവും. വയറ് നിറഞ്ഞാല്‍ തത്കാലത്തേക്ക് നിര്‍ത്തും. പക്ഷെ വിശക്കുമ്പോള്‍ പിന്നെയും കഴിയ്ക്കില്ലേ. അതുപോലെയാണ്.

തമിഴ് സിനിമയെ കുറിച്ചും രജനിയെ കുറിച്ചും

ഏറെ നാളായി രജനിയെ കണ്ടിട്ട്. രജനികാന്തിന്റെ കബാലി ഞാന്‍ കണ്ടിട്ടുണ്ട്. രജനിയ്ക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട ചില രംഗങ്ങള്‍ ചിത്രത്തിലുണ്ട്. അത് അദ്ദേഹം വളരെ മനോഹരമായി ചെയ്തു. തമിഴില്‍ അടുത്തിടെ റിലീസ് ചെയ്ത വിസാരണൈ, ജോകര്‍, കുട്രം കടിന്തല്‍ തുടങ്ങിയ ചിത്രങ്ങള്‍ വളരെ മികച്ചതാണെന്നും മെഗാസ്റ്റാര്‍ അഭിപ്രായപ്പെട്ടു.

മലയാള സിനിമ സാഹിത്യമാണ്

തീര്‍ച്ചയായും, എംടിയെ പോലുള്ള എഴുത്തുകാരുള്ള മലയാള സിനിമ കുറച്ചുകൂടെ സാഹിത്യത്തിന് പ്രധാന്യം നല്‍കുന്നുണ്ട്. തമിഴില്‍ സംവിധായകര്‍ തന്നെ എഴുതി സംവിധാനം ചെയ്യുകയാണ്. എന്നിരുന്നാലും രണ്ട് ഇന്റസ്ട്രികളിലും മികച്ച സിനിമകള്‍ വരുന്നു എന്നത് സന്തോഷകരം

സോഷ്യല്‍ മീഡിയ ന്യൂ ജനറേഷന് മാത്രമല്ല

സോഷ്യല്‍ മീഡിയ ന്യൂ ജനറേഷന് മാത്രമുള്ളതാണെന്ന് പറയുന്നത് തെറ്റാണെന്ന് മമ്മൂട്ടി അഭിപ്രയപ്പെട്ടു. ഞങ്ങളെ പോലുള്ളവരും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്നെ കുറിച്ചുള്ള ട്രോളുകളും മറ്റും ആസ്വദിക്കാറുണ്ടെന്നും മെഗാസ്റ്റാര്‍ പറഞ്ഞു. അതില്‍ നിന്ന് പഠിക്കാനും പലതുമുണ്ട് എന്നാണ് മമ്മൂട്ടി പറഞ്ഞത്.

English summary
Is mammootty happy with 37 years of acting career
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam