»   » അമേരിക്കന്‍ ഷൂട്ടില്‍ സുപ്രിയയും ഒപ്പമുണ്ടായിരുന്നു, പൃഥ്വിയുടെ രണത്തെക്കുറിച്ച് ഇഷ തല്‍വാര്‍!

അമേരിക്കന്‍ ഷൂട്ടില്‍ സുപ്രിയയും ഒപ്പമുണ്ടായിരുന്നു, പൃഥ്വിയുടെ രണത്തെക്കുറിച്ച് ഇഷ തല്‍വാര്‍!

Written By:
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന സിനിമ കണ്ടവരാരും ചിത്രത്തിലെ അയിഷയെ മറക്കാനിടയില്ല. വിനോദിന്റെ മനസ്സില്‍ മാത്രമല്ല കേരളത്തിലെ പ്രേക്ഷകരുടെ കൂടി മനസ്സിലാണ് ഈ താരം ചേക്കേറിയത്. പിന്നീട് മമ്മൂട്ടി, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ, എന്നിവരോടൊപ്പം അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു.

സിനിമ ഇറങ്ങുന്നത് വരെ മിണ്ടാതിരിക്കാമോ? പാറുവിന് മുന്നില്‍ പൃഥ്വിയുടെ അഭ്യര്‍ത്ഥന, കാണൂ!


ബോളിവുഡ് സിനിമയാണ് സ്വന്തം തട്ടകമെങ്കിലും മലയാളത്തോട് പ്രത്യേക താല്‍പര്യമാണ് തനിക്കെന്ന് താരം പറയുന്നു. മുംബൈയില്‍ ജനിച്ച് വളര്‍ന്ന താരം കൊച്ചിയിലേക്ക് താമസം മാറുകയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇഷ തല്‍വാറിന്റെ വാക്കുകളിലൂടെ തുടര്‍ന്നുവായിക്കൂ.


അമ്പരപ്പിക്കുന്ന മേക്കോവറുമായി ജയസൂര്യ വീണ്ടും ഞെട്ടിച്ചു, മേരിക്കുട്ടിയുടെ ഫസ്റ്റ് ടീസര്‍ വൈറല്‍!


വീണ്ടും മലയാളത്തിലേക്ക് എത്തുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് എത്തിയതിന്റെ ത്രില്ലിലാണ് ഇഷ തല്‍വാര്‍. മനസ്സിലെ വലിയൊരാഗ്രഹമായി കൊണ്ടുനടന്നിരുന്ന കാര്യമാണ്. ഈ ചിത്രത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നത്. സിനിമയില്‍ സജീവമായപ്പോള്‍ മുതല്‍ പൃഥ്വിരാജിനൊപ്പം അഭിനയിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് താരം വ്യക്തമാക്കിയിരുന്നു.


പൃഥ്വിരാജിന്റെ സന്ദേശം

ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനായി സംവിധായകനടക്കം നിരവധി പേര്‍ വിളിച്ചിരുന്നു. 20 ദിവസത്തിനുള്ളിലാണ് സിനിമയുമായി മുന്നോട്ട് പോവുന്നതിനെക്കുറിച്ച് തീരുമാനമായത്. അതിനിടയില്‍ പൃഥ്വി വലിയൊരു മെസ്സേജ് അയച്ചിരുന്നുവെന്നും താരം പറയുന്നു.


ഏത് വേഷമായാലും പ്രശ്‌നമില്ല

അമ്മയായി അഭിനയിക്കണമെന്ന കാര്യത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൃഥ്വിരാജിനൊപ്പമുള്ള സിനിമ എന്ന് കേട്ടതോടെ ഏത് വേഷമായാലും സ്വീകരിക്കാം എന്ന നിലപാടിലായിരുന്നു താനെന്നും ഇഷ പറയുന്നു.


മംമ്തയ്ക്ക് പകരമായി എത്തി

പൃഥ്വിരാജിന്റെ നായികയായി മംമ്ത മോഹന്‍ദാസിനെയായിരുന്നു ആദ്യം അണിയറപ്രവര്‍ത്തകര്‍ പരിഗണിച്ചിരുന്നത്. പിന്നീടത്് ഇഷയിലേക്ക് എത്തുകയായിരുന്നു. ആറ് വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ പൃഥ്വിക്കൊപ്പം പ്രവര്‍ത്തിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. അതാണ് ഈ ചിത്രത്തിലൂടെ സഫലമാവുന്നത്.


വിദേശത്തെ ചിത്രീകരണമായിരുന്നു കൂടുതല്‍ ആസ്വദിച്ചത്

നാട്ടിലെ ചിത്രീകരണത്തേക്കാള്‍ കൂടുതല്‍ ആസ്വദിച്ചത് വിദേശത്തെ ചിത്രീകരണമായിരുന്നു. പൃഥ്വിരാജിന്റെ താരപദവിയൊന്നും അവിടെ ഒരു വിഷമായിരുന്നില്ല. അതുകൊണ്ട് തന്നെ പൂര്‍ണ്ണമായും ആസ്വദിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.


നന്നായി പിന്തുണച്ചു

ഊണിലും ഉറക്കിലും സിനിമയെ ജീവശ്വാസമായി കൊണ്ടുനടക്കുന്നയാളാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് തനിക്കും സഹായകമായിരുന്നു. മറ്റുള്ളവരെ നല്ല രീതിയില്‍ പോത്സാഹിപ്പിക്കുന്ന താരം കൂടിയാണ് പൃഥ്വിയെന്നും ഇഷ പറയുന്നു.


കുടുംബവും ഒപ്പമുണ്ടായിരുന്നു

അമേരിക്കയിലെ ചിത്രീകരണത്തിനിടയില്‍ പൃഥ്വിയോടൊപ്പം കുടുംബവുമുണ്ടായിരുന്നു. ചിത്രീകരണമില്ലാത്ത സമയത്ത് അവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചും കഥ പറഞ്ഞുമാണ് സമയം ചെലവഴിച്ചത്. നല്ലൊരവസരമായിരുന്നു രണത്തിലൂടെ തനിക്ക് ലഭിച്ചതെന്നും ഇഷ തല്‍വാര്‍ വ്യക്തമാക്കി.


English summary
Isha Talwar about Ranam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam