»   » ഞാനും വാപ്പച്ചിയും ഒരുമിച്ചൊരു സിനിമ ഇപ്പോള്‍ വരാതിരിക്കുന്നതാണ് നല്ലത്: ദുല്‍ഖര്‍ സല്‍മാന്‍

ഞാനും വാപ്പച്ചിയും ഒരുമിച്ചൊരു സിനിമ ഇപ്പോള്‍ വരാതിരിക്കുന്നതാണ് നല്ലത്: ദുല്‍ഖര്‍ സല്‍മാന്‍

Posted By:
Subscribe to Filmibeat Malayalam

മലയാളി സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷിക്കുന്ന ഒരു ചിത്രമാണ് മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചൊരു ചിത്രം. എന്ന് വരും, എന്ന് വരും എന്ന് പല കോണില്‍ നിന്നും ചോദ്യങ്ങല്‍ ഉയരാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. ഇരുവരും ഒന്നിക്കുന്നു എന്ന വാര്‍ത്ത മലയാളത്തിന് പുറമെ തമിഴില്‍ നിന്നും കേട്ടു തുടങ്ങി. പക്ഷെ ഒന്നും സംഭവിച്ചില്ല.

ഇനി എന്നാണ് അങ്ങനെ ഒരു സിനിമ ഉണ്ടാകുക എന്ന് ദുല്‍ഖറിനോട് ചോദിക്കാം. ദുല്‍ഖറിന്റെ മറുപടി ഇപ്രകാരമാണ്; 'ഈ ചോദ്യം പലരും ചോദിച്ചതാണ്. ഒന്ന് രണ്ട് കഥകള്‍ കേട്ടു. ഞാനും വാപ്പച്ചിയും ഒന്നിച്ചൊരു ചിത്രം ഇപ്പോള്‍ വരാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. അതൊരു സര്‍പ്രൈസായി തന്നെയിരിക്കട്ടെ'

കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വാപ്പച്ചിയുടെ സിനിമകളെ കുറിച്ചും തന്റെ സിനിമാനുഭവങ്ങളെ കുറിച്ചും ദുല്‍ഖര്‍ സംസാരിക്കുന്നു. തുടര്‍ന്ന് വായിക്കൂ...

ഞാനും വാപ്പച്ചിയും ഒരുമിച്ചൊരു സിനിമ ഇപ്പോള്‍ വരാതിരിക്കുന്നതാണ് നല്ലത്

ആ മോഹം തുടങ്ങിയത് എപ്പോഴാണെന്ന് കൃത്യമായി ഓര്‍മയില്ല. ചെറുപ്പം സിനിമ മനസ്സിലുണ്ട്. വാപ്പച്ചി സിനിമയില്‍ ഇതിഹാസമായി നില്‍ക്കുന്നതുകൊണ്ട്, സിനിമയില്‍ വന്ന് അദ്ദേഹത്തിന്റെ സത്‌പേര് കളങ്കപ്പെട്ടുത്തരുതെന്നുണ്ടായിരുന്നു. അന്നൊക്കെ രണ്ടാം തലമുറക്കാര്‍ സിനിമയില്‍ വന്ന് വിജയിച്ച ചിത്രങ്ങള്‍ കുറവാണ്. സിനിമയില്‍ വന്നിട്ട് പരാജയപ്പെട്ടാല്‍ അത് കുടുംബത്തിനും വാപ്പച്ചിക്കും ചീത്തപ്പേരാകും. മറ്റ് പല ജോലികളും ചെയ്ത് ബോറടിച്ചപ്പോഴാണ് ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണം എന്ന് തോന്നിയത്. പരസ്യസംവിധാനമായിരുന്നു ആദ്യത്തെ പ്ലാന്‍. അഭിനയിക്കണമെന്ന് മോഹം തോന്നിയപ്പോള്‍ ആദ്യം പറഞ്ഞത് വാപ്പച്ചിയോടാണ്.

ഞാനും വാപ്പച്ചിയും ഒരുമിച്ചൊരു സിനിമ ഇപ്പോള്‍ വരാതിരിക്കുന്നതാണ് നല്ലത്

സിനിമയ്ക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട അപൂര്‍വ്വ പ്രതിഭാസങ്ങളാണ് അവര്‍ രണ്ടു പേരും. എന്നെപ്പോലെയുള്ള അഭിനേതാക്കള്‍ക്ക് കണ്ടു പഠിക്കേണ്ട പാഠപുസ്തകം. ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചാണ് അവര്‍ വന്നത്. കഴിവുകള്‍ കൊണ്ട് അവരുടെ സ്ഥാനം കണ്ടെത്തി. ഇന്ന് ഞങ്ങളെ പോലുള്ളവര്‍ക്ക് ഒരുപാട് അവസരങ്ങള്‍ മുന്നിലുണ്ട്. ഓരോ സിനിമകളില്‍ നിന്നും ഞാനും പലതും പഠിക്കാന്‍ ശ്രമിക്കാറുണ്ട്. പ്രേക്ഷകരുടെയും മാധ്യമങ്ങളുടെയും അഭിപ്രായം കേട്ട് ഞാന്‍ എന്നെ തന്നെ തിരുത്താറുണ്ട്

ഞാനും വാപ്പച്ചിയും ഒരുമിച്ചൊരു സിനിമ ഇപ്പോള്‍ വരാതിരിക്കുന്നതാണ് നല്ലത്

മുപ്പതോ നാല്‍പതോ ദിവസം ഒരു കഥാപാത്രം അവതരിപ്പിച്ചിട്ട് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോകുന്നത് എക്‌സൈറ്റ്‌മെന്റാണ്. ആദ്യത്തെ ഒന്നോ രോണ്ടോ ദിവസം ചില പൊരുത്തക്കേടുകള്‍ തോന്നും. ട്രാക്കില്‍ വന്നു കഴിഞ്ഞാല്‍ പിന്നെ എല്ലാം ഓകെ. ഇതുവരെ അഭിനയിച്ചതില്‍ ഏറ്റവും ചാലഞ്ചിങായി തോന്നിയ വേഷം ഞാന്‍ എന്ന സിനിമയിലേതാണ്

ഞാനും വാപ്പച്ചിയും ഒരുമിച്ചൊരു സിനിമ ഇപ്പോള്‍ വരാതിരിക്കുന്നതാണ് നല്ലത്

ഒരുപാട് ദിവസം ഒരു സിനിമയില്‍ അഭിനയിക്കുന്നതിന്റെ കഷ്ടപ്പാടിന്റെ ഫലം അറിയാന്‍ സാധിക്കുന്നത് വെള്ളിയാഴ്ചയാണ്. അപ്പോള്‍ ടെന്‍ഷന്‍ സ്വാഭാവികം. ചില വെള്ളിയാഴ്ചകള്‍ വിജയത്തിന്റെ സന്തോഷം തരും. മറ്റു ചില വെള്ളിയാഴ്ചകള്‍ പരാജയത്തിന്റെ സങ്കടവും. പിന്നെ പ്രതീക്ഷയുണ്ടാവും. പുതിയ വെള്ളിയാഴ്ചകളെ കുറിച്ചുള്ള പ്രതീക്ഷകള്‍

ഞാനും വാപ്പച്ചിയും ഒരുമിച്ചൊരു സിനിമ ഇപ്പോള്‍ വരാതിരിക്കുന്നതാണ് നല്ലത്

ആക്ഷനായാലും റിയാക്ഷനായാലും വിശ്വസിനീയമാക്കുക എന്നതാണ് ഒരു നടന്റെ മികവ്. എന്റെ ആക്ഷന്‍ രംഗങ്ങള്‍ നന്നാവുന്നുണ്ടെങ്കില്‍ അതിന്റെ ക്രഡിന്റ് സംവിധായകനും ആക്ഷന്‍ ഡയറക്ടര്‍ക്കും സിനിമോട്ടോഗ്രാഫര്‍ക്കുമുള്ളതാണ്. ആക്ഷന്‍ നമുക്കൊക്കെ ഇഷ്ടമാണ്. കുട്ടിക്കാലത്ത് സിനിമകളില്‍ ഫൈറ്റ് രംഗങ്ങള്‍ കണ്ട് സഹോദരങ്ങളെയും കൂട്ടുകാരെയുമൊക്കെ ഇടിച്ച് പരീക്ഷിച്ചവരാണ് നമ്മള്‍.

ഞാനും വാപ്പച്ചിയും ഒരുമിച്ചൊരു സിനിമ ഇപ്പോള്‍ വരാതിരിക്കുന്നതാണ് നല്ലത്

ബോളിവുഡില്‍ ഒരു ഹീറോ ആകണമെന്നില്ല. നല്ലൊരു സിനിമയില്‍ നല്ലൊരു കഥാപാത്രം ചെയ്താല്‍ മതി. ഓടാത്ത ഒരു സിനിമയില്‍ നായകനാകുന്നതിനെക്കാള്‍ നല്ലത്, ഓടുന്നൊരു സിനിമയുടെ ഭാഗമാകുന്നതല്ലേ

ഞാനും വാപ്പച്ചിയും ഒരുമിച്ചൊരു സിനിമ ഇപ്പോള്‍ വരാതിരിക്കുന്നതാണ് നല്ലത്

ഞാനെന്ന ഭര്‍ത്താവിന് മാര്‍ക്കിടേണ്ടത് എന്റെ ഭാര്യയാണ്. എങ്കിലും പറയാം, ഞാനത്ര മോശം ഭര്‍ത്താവൊന്നുമല്ല. പത്തില്‍ ഏഴോ എട്ടോ മാര്‍ക്ക് കൊടുക്കാം.

ഞാനും വാപ്പച്ചിയും ഒരുമിച്ചൊരു സിനിമ ഇപ്പോള്‍ വരാതിരിക്കുന്നതാണ് നല്ലത്

ഈ ചോദ്യം പലരും ചോദിച്ചതാണ്. ഒന്ന് രണ്ട് കഥകള്‍ കേട്ടു. ഞാനും വാപ്പച്ചിയും ഒന്നിച്ചൊരു ചിത്രം ഇപ്പോള്‍ വരാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. അതൊരു സര്‍പ്രൈസായി തന്നെയിരിക്കട്ടെ

ഞാനും വാപ്പച്ചിയും ഒരുമിച്ചൊരു സിനിമ ഇപ്പോള്‍ വരാതിരിക്കുന്നതാണ് നല്ലത്

വാപ്പച്ചിയുടെ ഒരുപാട് സിനിമകള്‍ എന്റെ മനസ്സിലുണ്ട്. അമരമാണ് ഏറ്റവും പ്രിയപ്പെട്ടത്. അമരത്തിലെ അച്ചൂട്ടിയെ കണ്ടാല്‍ അരയനല്ലെന്ന് ആരെങ്കിലും പറയുമോ. വാപ്പച്ചിയെ പോലെ പോളിഷ്ഡായ ഒരാള്‍ ഏത്രപെട്ടന്നാണ് ആ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെല്ലുന്നത്. അന്നത് വലിയ ഹിറ്റായെങ്കിലും അര്‍ഹിയ്ക്കുന്ന അംഗീകാരമൊന്നും ലഭിച്ചിട്ടില്ല. പിന്നെ തനിയാവര്‍ത്തനം എനിക്കും എന്റെ കുടുംബത്തിനും ഏറെ ഇഷ്ടപ്പെട്ടതാണ്. എന്നും സങ്കടപ്പെട്ടിട്ടല്ലാതെ ആ സിനിമ കണ്ടിരിക്കാനാകില്ല. പിന്നെ ഒരു വിടക്കന്‍ വീരഗാഥ, മതിലുകള്‍, വിധേയന്‍, പൊന്തന്‍മാട, ബിഗ് ബി അങ്ങനെ.....

English summary
It is better not to do a film with father now says Dulquar Salman

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam