»   » 'എത്ര പണമുണ്ടെങ്കിലും ആരുടെ മകനായാലും സിനിമയില്‍ നില നില്‍ക്കാന്‍ കഴിയില്ല, അതിന് ഒരു കാര്യം വേണം'

'എത്ര പണമുണ്ടെങ്കിലും ആരുടെ മകനായാലും സിനിമയില്‍ നില നില്‍ക്കാന്‍ കഴിയില്ല, അതിന് ഒരു കാര്യം വേണം'

Posted By: Rohini
Subscribe to Filmibeat Malayalam

ഇപ്പോള്‍ ഒരുപാട് താരപുത്രന്മാരും പുത്രിമാരും സിനിമയില്‍ അരങ്ങേറിക്കഴിഞ്ഞു. ജയറാമിന്റെ മകന്‍ കാളിദാസിന്റെ ഊഴമാണ് ഇനി. കാളിദാസ് ആദ്യമായി നായകനായി അഭിനയിച്ച മീന്‍ കുളമ്പും മണ്‍പാനയും എന്ന ചിത്രം നവംബര്‍ 11 റിലീസാകുകയാണ്.

ജയറാമിന്റെ മകനാണെന്ന് മറച്ചുവച്ചു, കാളിദാസ് സുഹാസിനിയെയും മണിരത്‌നത്തെയും പറ്റിച്ചു!!

എത്ര പണമുണ്ടെങ്കിലും ആരുടെയൊക്കെ മകനായാലും സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയണമെങ്കില്‍ കഴിവും പ്രേക്ഷക പ്രിയവും വേണമെന്ന് കാളിദാസ് പറയുന്നു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാളിദസ്.

ഉത്തരവാദിത്വമുണ്ട്

ജയറാമിന്റെ മകന്‍ എന്ന പേര് വലിയ ഉത്തരവാദിത്വമാണ് എന്ന് കാളിദാസ് പറയുന്നു. പക്ഷെ അത് പ്രേക്ഷകര്‍ക്ക് നമ്മളോടുള്ള സ്‌നേഹം കൊണ്ട് ലഭിയ്ക്കുന്നതാണ്. അത് നിലനിര്‍ത്താന്‍ ശ്രമിയ്ക്കും. നല്ല സിനിമകള്‍ തിരഞ്ഞെടുത്ത് അഭിനയിക്കും എന്ന് കാളിദാസ് പറഞ്ഞു.

മീന്‍ കുളമ്പും മണ്‍പാനയും

ചിത്രത്തില്‍ കാര്‍ത്തി എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിയ്ക്കുന്നത്. പൂര്‍ണമായും ഒരു എന്റര്‍ടൈന്‍മെന്റാണ് ചിത്രം. തുടക്കത്തില്‍ തന്നെ കമല്‍ ഹസന്‍, പ്രഭു എന്നിവരെ പോലുള്ള വലിയ നടന്മാര്‍ക്കൊപ്പം അഭിനയിക്കന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.

കേരളത്തിലെ റിലീസ്

ആന്റോ ജോസഫാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തിരിയ്ക്കുന്നത്. 70-75 തിയേറ്ററുകളില്‍ ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നുണ്ട്.

അടുത്ത ചിത്രം പൂമരം

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന ചിത്രത്തിലാണ് ഇപ്പോള്‍ കാളിദാസ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ചിത്രീകരണം നല്ല രീതിയില്‍ പോകുന്നു. ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞു. അതിന്റെ ത്രില്ലിലാണ് ഞാനിപ്പോള്‍. ഒരു കാമ്പസ് ചിത്രമാണ് പൂമരം. ഷൈന്‍ ചേട്ടന്റെ മുന്‍ചിത്രങ്ങള്‍ പോലെ വളരെ റിയലിസ്റ്റിക്കായിട്ടാണ് ഈ ചിത്രവും ഒരുക്കുന്നത്- കാളിദാസ് പറഞ്ഞു

ജയറാമിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
In film industry no matter how many money you have or who is your father, its all about love of audience says Kalidas Jayaram

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam