തെറ്റിദ്ധാരണ കൊണ്ട് അപ്പുക്കുട്ടനെ എനിക്ക് നഷ്ടപ്പെട്ടേനെ; പാടിയതിന്റെ ട്രോളുകൾ ഞാൻ അർഹിക്കുന്നു; ജ​ഗദീഷ്

മലയാളികളുടെ പ്രിയ നടൻ ജ​ഗദീഷ് കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണിപ്പോൾ കടന്ന് പോകുന്നത്. ശ്രദ്ധേയ കഥാപാത്രങ്ങൾ ജ​ഗദീഷിനെ തേടി തുടരെ എത്തുന്നു. ഒരു കാലത്ത് തുടരെ കോമഡി റോളുകൾ ചെയ്ത നടന് ഇന്ന് വ്യത്യസ്ത റോളുകൾ ലഭിക്കുന്നുണ്ട്. കിഷ്കിന്ധാ ​കാണ്ഡം ആണ് ജ​ഗദീഷിന്റെ പുതിയ സിനിമ. ഫിൽമിബീറ്റ് മലയാളവുമായുള്ള അഭിമുഖത്തിൽ തന്റെ കരിയർ ​ഗ്രാഫിനെക്കുറിച്ച് സംസാരിക്കുകയാണ് ജ​ഗദീഷ്.

ക്യാരക്ടർ റോളുകളാണ് തനിക്കിപ്പോൾ ലഭിക്കുന്നതെന്ന് ജ​ഗദീഷ് പറയുന്നു. ലീലയ്ക്കും റോഷാക്കിനും ശേഷം എനിക്ക് കിട്ടുന്നതെല്ലാം ക്യാരക്ടർ റോളുകളാണ്. കാലത്തിന്റെ മാറ്റമുണ്ട്. യുവ സംവിധായകർ എന്നിലർപ്പിക്കുന്ന വിശ്വാസമാണ് എന്റെ കൈമുതൽ. ഒരു പടത്തിൽ ഞാൻ നന്നായിട്ടുണ്ടെങ്കിൽ അതിന് കാരണം സംവിധായകനും തിരക്കഥാകൃത്തുമാണെന്നും ജ​ഗദീഷ് ചൂണ്ടിക്കാട്ടി.

Jagadish

കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ വിധി കർത്താവായിരുന്നപ്പോൾ തന്റെ പാട്ടുകൾക്ക് വന്ന ‌ട്രോളിനെക്കുറിച്ചും ജ​ഗദീഷ് സംസാരിച്ചു. ആ ട്രോളുകൾ താൻ അർഹിക്കുന്നതാണ്. തന്നിലെ ​ഗായകനിൽ മാറ്റം വരുത്താൻ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് ജ​ഗദീഷ് പറയുന്നു. ഇൻ ഹരിഹർ ന​ഗർ എന്ന സിനിമയുടെ ഓർമകളും നടൻ പങ്കുവെച്ചു. അപ്പുക്കുട്ടനായി ആദ്യമേ എന്നെയാണ് തീരുമാനിച്ചത്.

പക്ഷെ എനിക്ക് ഡേറ്റില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളർ തെറ്റിദ്ധാരണ പരത്തി. അങ്ങനെ ആ റോളിലേക്ക് ഹാജ എന്ന നടനെ ആലോചിച്ചു. പിന്നീട് ഒരു ഫങ്ഷനിൽ സിദ്ദിഖും ലാലും എന്നെ കണ്ടു. ഡേറ്റില്ലേ, നല്ലൊരു പ്രൊജക്ടാണ് ഞങ്ങൾ പ്ലാൻ ചെയ്യുന്നതെന്ന് അവർ. ഡേറ്റില്ലെന്ന് ആരാണ് പറഞ്ഞതെന്ന് ഞാൻ ചോദിച്ചു. അപ്പോഴാണ് ആ തെറ്റിദ്ധാരണ മാറിയത്. എന്തുകൊണ്ട് ആ പ്രൊഡക്ഷൻ കൺട്രോളർ അങ്ങനെ പറഞ്ഞെന്ന് തനിക്കറിയില്ല.

Jagadish

അപ്പുക്കുട്ടൻ എന്ന കഥാപാത്രം ചെയ്തില്ലായിരുന്നെങ്കിൽ കരിയറിലെ വലിയ നഷ്ടമായേനെയെന്നും ജ​ഗദീഷ് ചൂണ്ടിക്കാട്ടി. കരിയർ ​ഗ്രാഫിനെക്കുറിച്ച് അഭിമുഖത്തിൽ പങ്കെടുത്ത നടൻ അശോകനും സംസാരിച്ചു. ഞാൻ ആദ്യ കാലങ്ങളിൽ മികച്ച സംവിധായകരുടെ കൂടെ വർക്ക് ചെയ്തതിന്റെ പ്രതിഫലനമാണ് ഇപ്പോൾ തനിക്ക് കിട്ടുന്ന അവസരങ്ങളെന്നും അശോകൻ പറയുന്നു.

ഇപ്പോൾ താൻ അഭിനയിക്കുന്നതെല്ലാം ചെറുപ്പക്കാരുടെ സിനിമകളിലാണ്. അത് ഭാ​ഗ്യമായി കാണുന്നു. ഒരു നടനെന്ന നിലയിൽ ലൈവായി നിൽക്കാൻ സഹായിക്കുന്നെന്നും അശോകൻ ചൂണ്ടിക്കാട്ടി.

കിഷ്കിന്ധാ ​ഗാണ്ഡത്തിൽ അശോകനും അഭിനയിച്ചിട്ടുണ്ട്. ആസിഫ് അലി, അപർണ ബാലമുരളി. വിജയരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. ദിൻജിത്ത് അയ്യത്താൻ ആണ് സംവിധായകൻ. ​ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന സിനിമയാണ് കിഷ്കിന്ധാ ​കാണ്ഡം. ബാഹുൽ രമേശ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

More from Filmibeat

Read more about: jagadish
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X