മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി...ഇവരെക്കാളൊക്കെ ഇഷ്ടം ജയറാമിനെ; കനിഹ പറയുന്നു

By Aswini

കനിഹ ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയാണെങ്കിലും വെള്ളിത്തിരയില്‍ നല്ല വേഷങ്ങള്‍ ലഭിച്ചതും ശ്രദ്ധിക്കപ്പെട്ടതും മലയാള സിനിമയിലൂടെയാണ്. മലയാളത്തില്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍സ്റ്റാര്‍സിനൊപ്പവും

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവര്‍ക്കൊപ്പമൊക്കെ അഭിനയിച്ചെങ്കിലും ഏറ്റവും ഇഷ്ടം ജയറാമിനെയാണെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കനിഹ പറഞ്ഞു. അദ്ദേഹം എപ്പോഴും ജോളിയായിരിക്കും തമാശകള്‍ പറയും എന്നൊക്കെയാണ് കനിഹ പറയുന്നത് തുര്‍ന്ന് വായിക്കാം...

പേരിലെ മാറ്റം

c

ദിവ്യ വെങ്കിടസുബ്രഹ്മണ്യം എന്നാണ് ജന്മനാമം. ടീനേജ് പ്രായത്തിലാണ് പേര് മാറ്റിയത്. അന്നൊന്നും അറിയില്ലായിരുന്നു. ഇന്നായിരുന്നെങ്കില്‍ ദിവ്യ എന്ന പേരില്‍ ഉറച്ചുനില്‍ക്കുമായിരുന്നു. സിനിമയ്ക്ക് വേണ്ടിയാണ് പേര് മാറ്റിയത്. പക്ഷെ ഇന്ന് കനിഹ എന്ന പേര് ഞാന്‍ ഇഷ്ടപ്പെടുന്നു

വിവാഹ ശേഷം അഭിനയം

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി...ഇവരെക്കാളൊക്കെ ഇഷ്ടം ജയറാമിനെ; കനിഹ പറയുന്നു

വിവാഹം കഴിഞ്ഞ നടിമാര്‍ക്ക് തമിഴില്‍ മാര്‍ക്കറ്റില്ല. തമിഴ് എന്റെ മാതൃഭാഷയാണ്. തമിഴില്‍ അഭിനയിക്കാന്‍ ആഗ്രഹവുമുണ്ട്. പക്ഷെ എനിക്ക് നല്ല റോളുകള്‍ അവിടെ ലഭിക്കാറില്ല. കിട്ടുന്നതൊക്കെ അമ്മ വേഷങ്ങളാണ്. എന്നാല്‍ മലയാളത്തിലെ സ്ഥിതി അതല്ല. വിവാഹ ശേഷമാണ് എനിക്ക് മലയാളത്തില്‍ നല്ല വേഷങ്ങള്‍ ലഭിച്ചത്.

മോഡേണ്‍ വേഷങ്ങള്‍ വേണ്ടേ?

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി...ഇവരെക്കാളൊക്കെ ഇഷ്ടം ജയറാമിനെ; കനിഹ പറയുന്നു

മലയാളത്തില്‍ ചെയ്തതെല്ലാം നാടന്‍ വേഷങ്ങളാണ്. മോഡേണ്‍ ആകേണ്ടേ എന്ന് ചോദിച്ചാല്‍ ഫിസിക്കല്‍ അപ്പിയറന്‍സില്‍ മാത്രം മോഡേണ്‍ ആയാല്‍ പോര. അത്തരം കഥാപാത്രങ്ങള്‍ ആണെങ്കിലേ ചെയ്യൂ. ഹൗ ഓള്‍ഡ് ആര്‍ യു വിലെ വേഷം സാരിയുടുത്താലും മോഡേണ്‍ ആയിരിക്കും. അതുകൊണ്ട് വേഷത്തില്‍ മാത്രം മോഡേണ്‍ ആയ കഥാപാത്രം ചെയ്യാന്‍ താത്പര്യമില്ല.

ഓകെ കണ്‍മണി ചെയ്തത്

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി...ഇവരെക്കാളൊക്കെ ഇഷ്ടം ജയറാമിനെ; കനിഹ പറയുന്നു

ഓകെ കണ്‍മണി എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് പലരും വിമര്‍ശിച്ചിട്ടുണ്ട്. നിങ്ങള്‍ കരിയറില്‍ യു ടേണ്‍ എടുക്കുകയാണോ എന്നായിരുന്നു ചോദ്യം. പക്ഷെ സിനിമയില്‍ എന്റെ ഗുരുവാണ് മണിരത്‌നം സാര്‍. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹം വിളിച്ച് ഇത്തരമൊരു ചിത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ കഥാപാത്രത്തെക്കുറിച്ച് ചോദിച്ചില്ല. എന്തു വേഷമാണെങ്കിലും ചെയ്യുമെന്ന് തീരുമാനിച്ചു. ഞാന്‍ ജീവിതത്തില്‍ ബന്ധങ്ങള്‍ക്കാണ് വിലകല്‍പിക്കുന്നത്, പണത്തിനല്ല.

വിധികര്‍ത്താവായി

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി...ഇവരെക്കാളൊക്കെ ഇഷ്ടം ജയറാമിനെ; കനിഹ പറയുന്നു

ഉഗ്രം ഉജ്ജ്വലം എന്ന ഷോയിലാണ് വിധികര്‍ത്താവായിരിക്കുന്നത്. അതൊരു ഉത്തരവാദിത്വമാണ്. വെറും ഡാന്‍സ് ഷോ അല്ല ഇത്. ഇതില്‍ ഒരു പാട് സാഹസീകതയുണ്ട്. കാണുമ്പോള്‍ പേടിയാവും. ചിലതു കാണുമ്പോള്‍ രോമാഞ്ചം ഉണ്ടാകും. അവരുടെ ജീവന്‍ കയ്യില്‍ പിടിച്ചാണ് ഇതെല്ലാം ചെയ്യുന്നത്. ഭൂമിയില്‍ കാല്‍തൊടാതെ അഭ്യാസ പ്രകടനം നടത്തുന്നതു പോലെയാണ് എനിക്ക് തോന്നുന്നുത്. ജഡ്ജ്‌മെന്റില്‍ ആരെയും വേദനിപ്പിക്കില്ല. ഞാന്‍ ഞാനായിരുന്നുകൊണ്ടാണ് അഭിപ്രായം പറയുന്നത്. എല്ലാവരുടേയും ബുദ്ധിമുട്ടുകള്‍ എനിക്കറിയാം.

ഇഷ്ടനടന്‍, സിനിമ, സംവിധായകന്‍

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി...ഇവരെക്കാളൊക്കെ ഇഷ്ടം ജയറാമിനെ; കനിഹ പറയുന്നു

മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, സുരേഷ്‌ഗോപി തുടങ്ങി എല്ലാവരോടൊപ്പവും അഭിനയിച്ചു. എങ്കിലും ഏറ്റവും ഇഷ്ടം ജയറാമേട്ടനോടൊപ്പമുള്ള അഭിനയമാണ്. അദ്ദേഹം എപ്പോഴും ജോളിയായിരിക്കും. തമാശകള്‍ പറയും. അതുകൊണ്ട് അഭിനയത്തിന്റെ ടെന്‍ഷനില്ല. ഭാഗ്യദേവതയാണ് അഭിനയിച്ചതില്‍ ഇഷ്ടചിത്രം. രഞ്ജിത്തേട്ടനാണ് ഇഷ്ട സംവിധായകന്‍. ഇതുവരെ വര്‍ക്ക് ചെയ്ത സംവിധായകരോടൊപ്പമെല്ലാം ഇനിയും സിനിമകള്‍ ചെയ്യണമെന്നതാണ് എന്റെ സ്വപ്നം.

സോഷ്യല്‍മീഡിയെ കുറിച്ച്

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി...ഇവരെക്കാളൊക്കെ ഇഷ്ടം ജയറാമിനെ; കനിഹ പറയുന്നു

ഫേസ്ബുക്ക് എനിക്ക് ആളുകളുമായി സംവദിക്കാന്‍ സഹായിക്കും. പണ്ടെല്ലാം ഒരു ഇന്റര്‍വ്യു ഒക്കെകഴിഞ്ഞാല്‍ അതിന്റെ പ്രതികരണം അറിയാന്‍ കഴിയാറില്ലായിരുന്നു. എന്നാല്‍ ഇന്ന് ആ അവസ്ഥയെല്ലാം മാറി. എല്ലാം നല്ലരീതിയില്‍ ഉപയോഗിക്കുക.

ആ ഫോട്ടോ വിവാദം

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി...ഇവരെക്കാളൊക്കെ ഇഷ്ടം ജയറാമിനെ; കനിഹ പറയുന്നു

ഞാന്‍ ഫേസ്ബുക്കില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഒരു ഫോട്ടോ ഇട്ടപ്പോള്‍ എനിക്കെതിരെ ഒരാള്‍ കമന്റിട്ടു. എന്റെ പരിധികള്‍ എനിക്കാറിയാം . ഞാനൊരമ്മയാണെന്നും അറിയാം. ഞാന്‍ അമ്പലത്തില്‍ പോയപ്പോഴല്ല മോഡേണ്‍ വസ്ത്രം ധരിച്ചത്. എന്റെ കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോയപ്പോഴാണ്. അതിന് എനിക്ക് സ്വാതന്ത്ര്യമുണ്ട്. എന്റെ വേഷത്തെ വിമര്‍ശിച്ച് അഭിപ്രായം പറഞ്ഞപ്പോള്‍ ഞാന്‍ പ്രതികരിച്ചു.

അമ്മ, നടി, വിധികര്‍ത്താവ്...

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി...ഇവരെക്കാളൊക്കെ ഇഷ്ടം ജയറാമിനെ; കനിഹ പറയുന്നു

അമ്മ എന്നതാണ് ഏറ്റവും വലിയ ഉത്തരവാദിത്വം. ഞാന്‍ എല്ലാം ആസ്വദിക്കുന്നു. 24 മണിക്കൂര്‍ തികയാതെ വരും ചിലപ്പോള്‍. മോന്റെ വെക്കേഷന്‍ സമയത്താണ് സിനിമകള്‍ ചെയ്യുക. എന്റെ ഭര്‍ത്താവും വീട്ടുകാരുമെല്ലാം ഒരുപാട് പിന്തുണ നല്‍കുന്നുണ്ട്

കുടുംബത്തിന്റെ പിന്തുണ

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി...ഇവരെക്കാളൊക്കെ ഇഷ്ടം ജയറാമിനെ; കനിഹ പറയുന്നു

ഭര്‍ത്താവ് ഇരുന്നൂറ് ശതമാനവും പിന്തുണയ്ക്കുന്നു. എല്ലാ പുരുഷന്മാരും മനസിലാക്കണം സ്ത്രീകള്‍ക്കും സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാമുണ്ടെന്ന്. സ്ത്രീ ശാക്തീകരണം എല്ലാവരും പ്രസംഗിക്കും പക്ഷേ നടപ്പിലാക്കില്ല, പക്ഷേ എനിക്കതിന് സാധിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X