സണ്ണി ലിയോണിനെ കണ്ടപ്പോള്‍ പൃഥ്വിയുടെയും അജുവിന്റെയും ഭാവം; ജയസൂര്യ പറയുന്നു
വനിത ഫിലിം ഫെയര്‍ അവാര്‍ഡിന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു ബോളിവുഡിലെ മാദക സുന്ദരി സണ്ണി ലിയോണ്‍ എത്തുന്നു എന്നത്. സാധാരണ ജനങ്ങള്‍ക്ക് എന്ന പോലെ, ഈ വിഷയത്തില്‍ മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ക്കും ആകാംക്ഷയുണ്ടായിരുന്നു.
സണ്ണി ലിയോണിനെ നേരിട്ട് കണ്ട അനുഭവം ജയസൂര്യ പങ്കുവച്ചപ്പോഴാണ് മലയാളത്തിലെ സെലിബ്രിറ്റികള്‍ക്ക് സണ്ണി ലിയോണിനോടുള്ള ആരാധന മനസ്സിലായത്. ഫേസ്ബുക്കിലൂടെയാണ് നടന്‍ സണ്ണിയെ കണ്ട അനുഭവം പങ്കുവച്ചത്. വായിക്കാം...

സണ്ണി ലിയോണിനെ കണ്ടപ്പോള്‍ പൃഥ്വിയുടെയും അജുവിന്റെയും ഭാവം; ജയസൂര്യ പറയുന്നു
'സണ്ണി ലിയോണ്‍ '...ഇന്നലത്തെ വനിതാ അവാര്‍ഡില്‍ എനിക്ക് അവാര്‍ഡിന്റെ സന്തോഷത്തിന് പുറമേ മറ്റൊരു സന്തോഷം കൂടി ഉണ്ടായിരുന്നു, സാക്ഷാല്‍ സണ്ണി ലിയോണ്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍- എന്ന് പറഞ്ഞുകൊണ്ടാണ് ജയസൂര്യയുടെ പോസ്റ്റ് തുടങ്ങുന്നത്

സണ്ണി ലിയോണിനെ കണ്ടപ്പോള്‍ പൃഥ്വിയുടെയും അജുവിന്റെയും ഭാവം; ജയസൂര്യ പറയുന്നു
ഞങ്ങള്‍ എല്ലാവരും ഇങ്ങനെ കാത്തിരിയ്കായിരുന്നു ആ വരവിനായി ..അങ്ങനെ കാത്ത് കാത്തിരിക്കുമ്പോള്‍ അതാ നടന്ന് വരുന്നു ..'സണ്ണി വെയിന്‍'..സര്‍വത്ര മൂഡും പോയി ..

സണ്ണി ലിയോണിനെ കണ്ടപ്പോള്‍ പൃഥ്വിയുടെയും അജുവിന്റെയും ഭാവം; ജയസൂര്യ പറയുന്നു
വനിത ചതിക്കാണല്ലോ ഭഗവാനേ എന്ന് തോന്നിയ പോയ നിമിഷമായിരുന്നു അത് ..ഞങ്ങളുടെ മുഖത്തെ ആ ആത്മാര്‍ത്ഥമായ ദു:ഖം സിനിമ ക്യാമറക്ക് മുന്നിലെങ്ങാനുമായിരുന്നെങ്കില്‍ മിനിമം രണ്ട് ഓസ്‌കാര്‍ എങ്കിലും കിട്ടിയേനേ...

സണ്ണി ലിയോണിനെ കണ്ടപ്പോള്‍ പൃഥ്വിയുടെയും അജുവിന്റെയും ഭാവം; ജയസൂര്യ പറയുന്നു
അജു വര്‍ഗീസിന്റെയൊക്കെ വീട്ടില്‍ ആരോ മരിച്ച പോലെ ആയിരുന്നു മുഖത്തെ ഭാവം .. which sunny leone supriya ..? അങ്ങനെ ഒരു കുട്ടി ജീവിച്ചിരിപ്പുണ്ടോ ..?? അതായിരുന്നു പൃഥ്വിരാജിന്റെ സംശയം (പാവം സുപ്രിയ )...

സണ്ണി ലിയോണിനെ കണ്ടപ്പോള്‍ പൃഥ്വിയുടെയും അജുവിന്റെയും ഭാവം; ജയസൂര്യ പറയുന്നു
അങ്ങനെ എന്റെ അവാര്‍ഡ് കഴിഞ്ഞതും ദാ സണ്ണി ലിയോണിന്റെ ഡാന്‍സ്, അത് കഴിഞ്ഞ് വനിതയുടെ ഫോട്ടോ ഷൂട്ടിനായി എന്നെ വിളിച്ചു കൊണ്ട് പോയി.. ചെന്നപ്പൊ വിജയ്, ഷാനി, ശക്തിശ്രീ അങ്ങനെ എല്ലാരും നിക്കുന്നു അപ്പൊ സണ്ണി ലിയോണ്‍ ആ വഴി പാസ്സ് ചെയിതു..ഞങ്ങള്‍ എല്ലാവരും സംസാരിച്ചു, ഒരു ഫോട്ടോയും എടുത്തു..

സണ്ണി ലിയോണിനെ കണ്ടപ്പോള്‍ പൃഥ്വിയുടെയും അജുവിന്റെയും ഭാവം; ജയസൂര്യ പറയുന്നു
ഒരു 2 മിനിട്ട് കൊണ്ട് ഞങ്ങള്‍ക്ക് അവരെക്കുറിച്ച് ഉണ്ടായിരുന്ന concept ഒക്കെ മാറിപോയി ..അത്ര പ്ലീസിംഗും റെസ്പക്‌റ്റോടും കൂടിയാണ് അവര് ഞങ്ങളോട് സംസാരിച്ചത്..ഒരു നല്ല വ്യക്തിത്വം.

സണ്ണി ലിയോണിനെ കണ്ടപ്പോള്‍ പൃഥ്വിയുടെയും അജുവിന്റെയും ഭാവം; ജയസൂര്യ പറയുന്നു
ഒരു നിമിഷം കൊണ്ട് ഞങ്ങളുടെ മനസിലെ കളങ്കം മായ്ക്കാന്‍ അവര്‍ക്ക് സാധിച്ചെങ്കില്‍ ഞാന്‍ പറയും ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീ അവരാണ് ..'' മറ്റുള്ളവരോടുള്ള respect തന്നെയാണ് ഏറ്റവും വലിയ വിദ്യാഭ്യാസം '... എന്ന് പറഞ്ഞുകൊണ്ട് ജയസൂര്യ പോസ്റ്റ് അവസാനിപ്പിച്ചു
സണ്ണി ലിയോണിനെ കണ്ടപ്പോള്‍ പൃഥ്വിയുടെയും അജുവിന്റെയും ഭാവം; ജയസൂര്യ പറയുന്നു
ഇതാണ് ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുഴുവനായി വായിക്കൂ

Click it and Unblock the Notifications