»   » ജയസൂര്യയെ കണ്ട് മകള്‍ പേടിച്ചോടി, രണ്ട് മൂന്ന് ദിവസം അടുത്തേക്ക് പോയില്ല... എന്തിന്?

ജയസൂര്യയെ കണ്ട് മകള്‍ പേടിച്ചോടി, രണ്ട് മൂന്ന് ദിവസം അടുത്തേക്ക് പോയില്ല... എന്തിന്?

Written By:
Subscribe to Filmibeat Malayalam

ജയസൂര്യ നായകനാകുന്ന പ്രേതം എന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ലഭിച്ചത്. മൊട്ടയടിച്ച് പൂര്‍ണമായും മറ്റൊരു ഗെറ്റപ്പിലാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്. പക്ഷെ അതൊരിക്കലും ഭയപ്പെടുത്തുന്ന ഒരു ലുക്കല്ല. എന്നാല്‍ ജയസൂര്യയുടെ ലുക്ക് കണ്ട് ഒരാള്‍ മാത്രം നടന്റെ അടുത്തേക്ക് പോയില്ല.

കോമഡിയുണ്ട്, ഹൊററുണ്ട്, സസ്‌പെന്‍സുണ്ട്; എന്നാലും വ്യത്യസ്തമാണ്: പ്രേതം ട്രെയിലര്‍ കാണാം


മറ്റാരുമല്ല, നാല് വയസ്സ് പ്രായമായ ജയസൂര്യയുടെ മകള്‍ വേദ. മൊട്ടയടിയ്ക്കുമ്പോള്‍ തനിക്കത് വലിയ പ്രശ്‌നമായൊന്നും തോന്നിയില്ല. എന്തെന്നാല്‍ ഇതെന്റെ ജോലിയുടെ ഭാഗമാണ്. പക്ഷെ ആ വേഷത്തില്‍ വീട്ടില്‍ പോയപ്പോള്‍ മകള്‍ വേദ എന്നെ കണ്ട് ഓടി. രണ്ട് മൂന്ന് ദിവസം എന്റെ അടുത്തേക്കേ വന്നില്ല- ജയസൂര്യ കഥാപാത്രത്തെ കുറിച്ച് പറയുന്നു... തുടര്‍ന്ന് വായിക്കൂ..


ജയസൂര്യയെ കണ്ട് മകള്‍ പേടിച്ചോടി, രണ്ട് മൂന്ന് ദിവസം അടുത്തേക്ക് പോയില്ല... എന്തിന്?

ഡോണ്‍ ബോസ്‌കോ എന്നാണ് ചിത്രത്തില്‍ എന്റെ കഥാപാത്രത്തിന്റെ പേര്. ഇദ്ദേഹം ഒരു മെന്റലിസ്റ്റാണ്. ആള്‍ക്കാരുടെ മനസ്സ് വായിക്കാനുള്ള കഴിവുണ്ട്. ആത്മീയതയെ കുറിച്ചു അറിയുന്ന ഡോണ്‍ ബോസ്‌കോയ്ക്ക് ആളുകള്‍ എന്ത് ചിന്തിയ്ക്കുന്നു എന്നത് വ്യക്തമായി അറിയാന്‍ കഴിയും


ജയസൂര്യയെ കണ്ട് മകള്‍ പേടിച്ചോടി, രണ്ട് മൂന്ന് ദിവസം അടുത്തേക്ക് പോയില്ല... എന്തിന്?

തല മൊട്ടയടിച്ചു എന്നതിനപ്പുറം കാര്യമായ തയ്യാറെടുപ്പുകളൊന്നും കഥാപാത്രത്തിന് വേണ്ടി നടത്തിയിട്ടില്ല. കണ്ണുകള്‍ കൊണ്ടാണ് ഡോണ്‍ ബോസ്‌കോ ആയി മാറുന്നത്. ശരീരപ്രകൃതം വളരെ പ്രധാനമാണ്. ഷിപ്പില്‍ യാത്ര ചെയ്യാനിഷ്ടപ്പെടുന്ന ഒരാളാണ്. ഒന്നിനെ കുറിച്ചും ഭയമില്ലാത്ത കഥാപാത്രം.


ജയസൂര്യയെ കണ്ട് മകള്‍ പേടിച്ചോടി, രണ്ട് മൂന്ന് ദിവസം അടുത്തേക്ക് പോയില്ല... എന്തിന്?

ഇതുവരെ ചെയ്ത കഥാപാത്രത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കണം എന്നുണ്ടായിരുന്നു. മാത്രമല്ല, കാണുമ്പോള്‍ തന്നെ ആ കഥാപാത്രത്തെ മനസ്സിലാക്കാന്‍ പ്രേക്ഷകര്‍ക്ക് സാധിയ്ക്കണം. വേറെയും ഒരുപാട് ലുക്കുകള്‍ നോക്കിയിരുന്നു. പക്ഷെ മൊട്ടയടിച്ച ഈ ലുക്കാണ് യോജിച്ചത് എന്ന് തോന്നി


ജയസൂര്യയെ കണ്ട് മകള്‍ പേടിച്ചോടി, രണ്ട് മൂന്ന് ദിവസം അടുത്തേക്ക് പോയില്ല... എന്തിന്?

പ്രേതം എന്ന ചിത്രം പൂര്‍ത്തിയാക്കി കുറച്ചു നാളുകള്‍ കഴിയാതെ ജയസൂര്യയ്ക്ക് മറ്റൊരു ചിത്രം ചെയ്യാന്‍ കഴിയില്ല. മുടി വളരണം. സിദ്ധിഖിന്റെ അടുത്ത ചിത്രമായ ലക്കി യില്‍ അഭിനയിക്കാന്‍ മുടി വളരുന്നതിനായി കാത്തിരിയ്ക്കുകയാണ് താനെന്ന് ജയസൂര്യ പറഞ്ഞു. സെപ്റ്റംബറില്‍ ഷൂട്ടിങ് ആരംഭിയ്ക്കും
English summary
Jayasurya's tonsured look for the upcoming horror-comedy Pretham posed a bit of a worry for the actor in the first few days after his four-year-old daughter Veda ran and hid every time she saw him.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam