twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ മകന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ്, ആദിയില്‍ ഡ്യൂപ്പ് വേണമെന്ന് പറഞ്ഞു, പ്രണവോ?

    By Nimisha
    |

    പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ആദിയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നീണ്ട കാത്തിരിപ്പിനൊടുവില്‍ ജനുവരി 26നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ പ്രണവ് വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി അരങ്ങേറുകയാണ്. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു പരിചയമുണ്ട് ഈ താരപുത്രന്. ജിത്തു ജോസഫിന്റെ തന്നെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് അപ്പുവെന്ന പ്രണവ്.

    ഷാജി പാപ്പന് മുന്നില്‍ പുലിമുരുകനും വീണു, ആ റെക്കോര്‍ഡ് പാപ്പനും ടീമിനും സ്വന്തം!ഷാജി പാപ്പന് മുന്നില്‍ പുലിമുരുകനും വീണു, ആ റെക്കോര്‍ഡ് പാപ്പനും ടീമിനും സ്വന്തം!

    സിനിമ റിലീസ് ചെയ്യുന്നതിനും മുന്‍പേ തന്നെ മികച്ച സ്വീകാര്യതയാണ് പ്രണവിന് ലഭിക്കുന്നത്. മറ്റൊരു താരപുത്രനും ഇത്രയധികം സ്വീകാര്യത ലഭിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ താരജാഡയോ സൂപ്പര്‍ താരത്തിന്റെ മകനെന്ന അഹങ്കാരമോ ഇല്ലാതെ വളരെ സിമ്പിളായി ജീവിക്കുന്നയാളാണ് പ്രണവ്. താരവുമായി അടുത്തിടപഴകിയവര്‍ക്കെല്ലാം പറയാനുള്ളതും ഈ സിമ്പിള്‍ സ്റ്റൈലിനെക്കുറിച്ചാണ്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി പ്രണവ് പാര്‍ക്കൗര്‍ പരിശീലനം നേടിയിരുന്നു. സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാന്‍ പ്രണവ് സമ്മതിച്ചിരുന്നില്ലെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

    ഡ്യൂപ്പിനെ ഉപയോഗിക്കണമെന്ന് മോഹന്‍ലാല്‍

    ഡ്യൂപ്പിനെ ഉപയോഗിക്കണമെന്ന് മോഹന്‍ലാല്‍

    സാഹസികതയോട് അങ്ങേയറ്റം താല്‍പര്യമുള്ളയാളാണ് മോഹന്‍ലാല്‍. തന്റെ സിനിമകളില്‍ അധികം ഡ്യൂപ്പിനെ ഉപയോഗിക്കാനും അദ്ദേഹം സമ്മതിക്കാറില്ല. പക്ഷേ മകന്‍ നായകനായി അരങ്ങേറുമ്പോള്‍ ഡ്യൂപ്പിനെ ഉപയോഗിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശമെന്ന് സംവിധായകന്‍ ജിത്തു ജോസഫ് പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.

    പ്രണവ് സമ്മതിച്ചില്ല

    പ്രണവ് സമ്മതിച്ചില്ല

    ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന നിര്‍ദേശത്തിനോട് പ്രണവ് യോജിച്ചില്ല. താന്‍ തന്നെ ചെയ്യുമെന്നായിരുന്നു താരപുത്രന്‍ പറഞ്ഞത്. മൂന്ന് തവണ റിഹേഴ്‌സല്‍ നടത്തിയിട്ടും ശരിയാവാതെ വന്നപ്പോഴും വീണ്ടും ശ്രമിച്ച് അത് താന്‍ തന്നെ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രണവ് പറഞ്ഞത്.

    അപകടം പിടിച്ച രംഗങ്ങള്‍

    അപകടം പിടിച്ച രംഗങ്ങള്‍

    ഒരു സീനിലൊഴികെ മറ്റെല്ലാ രംഗങ്ങളിലും പ്രണവ് തന്നെയാണ് അഭിനയിച്ചത്. അപകടം നിറഞ്ഞ രംഗങ്ങളൊക്കെ വളരെ അനായാസമായാണ് പൂര്‍ത്തിയാക്കിയതെന്നും ജിത്തു ജോസഫ് പറയുന്നു.

    അപകടം സംഭവിച്ചപ്പോള്‍

    അപകടം സംഭവിച്ചപ്പോള്‍

    ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഗ്ലാസ് പൊട്ടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ പ്രണവിന്റെ കൈ മുറിഞ്ഞപ്പോള്‍ ആകെ ടെന്‍ഷനിലായിപ്പോയിരുന്നു. ആശുപത്രിയില്‍പ്പോയി വരാമെന്ന് പറഞ്ഞ് പ്രണവ് പോയപ്പോഴും താന്‍ ആകെ ടെന്‍ഷനിലായിരുന്നു.

    മോഹന്‍ലാലിനോട് എന്ത് പറയും?

    മോഹന്‍ലാലിനോട് എന്ത് പറയും?

    പ്രണവിന് സംഭവിച്ച അപകടത്തെക്കുറിച്ച് മോഹന്‍ലാലിനോട് എന്ത് പറയുമെന്നതായിരുന്നു തന്നെ അലട്ടിയത്. കുറച്ച് സമയം കഴിഞ്ഞതില്‍പ്പിന്നെയാണ് സ്വാഭാവിക നിലയിലേക്ക് തിരിച്ചുവന്നത്.

     അഭിനയം രക്തത്തിലുണ്ട്

    അഭിനയം രക്തത്തിലുണ്ട്

    തുടക്കക്കാരന്റെ ചെറിയ പ്രശ്‌നങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ പ്രണവ് നന്നായി അഭിനയിക്കുന്നുണ്ടെന്ന് സംവിധായകന്‍ പറയുന്നു. റോഡിലിറങ്ങി വണ്ടിയോടിക്കുമ്പോഴാണല്ലോ ഡ്രൈവിങ്ങില്‍ കൂടുതല്‍ തെളിയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

    പ്രയത്‌നിക്കാന്‍ തയ്യാറാണ്

    പ്രയത്‌നിക്കാന്‍ തയ്യാറാണ്

    ഇഷ്ടപ്പെടുന്ന കാര്യത്തിന് വേണ്ടി അങ്ങേയറ്റം പ്രവര്‍ത്തിക്കുന്നയാളാണ് പ്രണവ്. അഭിനയം അദ്ദേഹത്തിന് വളരെ ഇഷ്ടമാണ്. സിനിമയാണ് തന്റെ മേഖലയെന്ന് ഉറപ്പിച്ചാല്‍ മികച്ച ഒരു നടനായി മലയാള സിനിമയിലുണ്ടാകുമെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

    പ്രണവിന്റെ തയ്യാറെടുപ്പുകള്‍

    പ്രണവിന്റെ തയ്യാറെടുപ്പുകള്‍

    ചിത്രത്തില്‍ ഗിറ്റാര്‍ വായിച്ച് പാടുന്ന രംഗത്തിന് വേണ്ടി സംഗീത സംവിധായകനൊപ്പം ഇരുന്ന് എങ്ങനെ ഗിറ്റാര്‍ വായിക്കണമെന്ന് പഠിച്ചതിന് ശേഷമാണ് അപ്പു ആ രംഗത്തില്‍ അഭിനയിച്ചത്.

    അച്ഛന്റെ മകന്‍

    അച്ഛന്റെ മകന്‍

    ചെയ്യുന്ന ജോലിയോടുള്ള അര്‍പ്പണ മനോഭാവം മോഹന്‍ലാലിനെപ്പോലെ തന്നെ. വളരെ ശാന്തരാണ്. ലാളിത്യമാണ് അപ്പുവിന്‍രെ പ്രധാന ഗുണങ്ങളിലൊന്ന്. എല്ലാ കാര്യത്തിലും അപ്പു അച്ഛന്റെ മകനാണ്.

    ഡൗണ്‍ ടു എര്‍ത്താണ്

    ഡൗണ്‍ ടു എര്‍ത്താണ്

    മോഹന്‍ലാലിന്റെ മകനായിട്ടല്ല പ്രണവ് എന്ന വ്യക്തിയായിട്ടാണ് അദ്ദേഹത്തെ കാണുന്നത്. പ്രണവും ആഗ്രഹിക്കുന്നത് ആ തരത്തിലാണ്. വളരെ ഡൗണ്‍ ടു എര്‍ത്താണ് അപ്പു. താരപുത്രനെന്ന ജാഡയൊന്നുമില്ലാതെ സാധാരണക്കാരനായാണ് സെറ്റില്‍ എല്ലാവരോടും പെരുമാറിയത്.

    English summary
    Jeethu joseph talking about Pranav and Aadhi experience.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X