ഞാനൊരു സ്വപ്‌നലോകത്ത് ; ജ്വവല്‍ മേരി

ടി.വി. അവതാരകരായി തിളങ്ങിയിരുന്നവര്‍ ബിഗ് സ്‌ക്രീനിലെത്തുന്നത് പുതിയ കാര്യമൊന്നുമല്ല. ഇതായിപ്പോള്‍ ആ കൂട്ടത്തിലേക്ക് ചേര്‍ത്തുവയ്ക്കാന്‍ ഒരു പേരുകൂടി. 'പത്തേമാരി ' എന്ന ചിത്രത്തിലൂടെ ടെലിവിഷന്‍ സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് മഴവില്‍ മനോരമയിലെ 'ഡി ഫോര്‍ ഡാന്‍സ് 'ഷോയിലെ അവതാരക ജ്വവല്‍ മേരി...

സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ' പത്തേമാരി ' ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി എത്തുമ്പോള്‍ ജ്വവലിന് പറയാനുളളത് ഒന്നുമാത്രം. '' എല്ലാം ദൈവാനുഗ്രഹം''. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഈ സുന്ദരി മനസ്സ് തുറന്നത്.

jewel

'' തീര്‍ത്തും അപ്രതീക്ഷിതമായി വന്നുകിട്ടിയ അവസരമാണിത്. വെളളിത്തിരയില്‍ മാത്രം കണ്ടിട്ടുളളതും ഏറെ ബഹുമാനിക്കുന്നതുമായ മമ്മൂക്കയുടെയൊപ്പം ആദ്യചിത്രത്തില്‍ അഭിനയിക്കാനുളള അവസരം. എനിക്കിപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഒരു കാലഘട്ടത്തിന്റെ സിനിമയാണ് ' പത്തേമാരി'. നാരായണന്‍ എന്നാണ് ചിത്രത്തില്‍ മമ്മൂക്കയുടെ കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടിയുടെ ഭാര്യ നളിനിയുടെ വേഷമാണെനിക്ക്. 1980കളിലുളള നായിക. ഏറെ വെല്ലുവിളികളുളള കഥാപാത്രം. ഷൂട്ടിങ് അടുത്തമാസം തുടങ്ങും ''- ജ്വവല്‍ പറയുന്നു.

'' പഠിച്ചത് നഴ്‌സിങ്ങാണെങ്കിലും നാടകം, അഭിനയം, നൃത്തം എന്നിവ എന്നും പ്രിയപ്പെട്ടതുതന്നെയായിരുന്നു. തീര്‍ത്തും സാധാരണക്കാരിയായി ബാങ്ക് ലോണ്‍ എടുത്തു പഠനം നടത്തിയ വ്യക്തിയാണ് ഞാന്‍. കാനഡയില്‍ പോയി ലോണ്‍ അടച്ചുതീര്‍ക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ പിന്നീട് ആങ്കറിങ് മേഖലയിലേക്ക് തിരിഞ്ഞു. ജീവിതത്തിലെ ധീരമായ ഒരു തീരുമാനമാണ് ഇപ്പോഴെടുത്തിരിക്കുന്നത്. ''

'' മമ്മൂക്ക, സലിം അഹമ്മദ്, മധു അമ്പാട്ട്, റസൂല്‍ പൂക്കുട്ടി തുടങ്ങിയ മഹാന്മാരായ കലാകാരന്മാരുടെ കൂടെ ഞാനും. വിശ്വസിക്കാന്‍ പോലും പ്രയാസം തോന്നുന്നു. ഇവരോടൊക്കെ ബഹുമാനം മാത്രമേയുളളൂ. സെറ്റില്‍ ചെന്ന് മമ്മൂക്കയെ നേരിട്ട് കാണുമ്പോഴാകും ഇത് യാഥാര്‍ഥ്യമെന്ന് എനിക്ക് തോന്നുക. ഇപ്പോള്‍ ഒരു സ്വപ്‌നലോകത്തെന്നതു പോലെയാണ്. ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് ഫീലിങ് ''- ജ്വവല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X