»   » ഷൂട്ടിങ്ങിനിടയില്‍ തിരികെ പോകുകയാണെന്ന് ഭാവന.. പൃഥ്വിരാജും സംവിധായകനും ഞെട്ടി!

ഷൂട്ടിങ്ങിനിടയില്‍ തിരികെ പോകുകയാണെന്ന് ഭാവന.. പൃഥ്വിരാജും സംവിധായകനും ഞെട്ടി!

Posted By: Nihara
Subscribe to Filmibeat Malayalam

ആദം ജോണിന്റെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചിരുന്നത് വിദേശത്തായിരുന്നു. സ്‌കോട്ട്‌ലന്‍ഡില്‍ വെച്ചുള്ള ചിത്രീകരണത്തിനിടയിലാണ് ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്നുള്ള കാര്യം ഭാവന സംവിധായകനെ അറിയിച്ചത്. ഭാവനയുടെ തീരുമാനം അറിഞ്ഞതിന് ശേഷം ആകെ തകര്‍ന്നിരിക്കുന്ന സംവിധായകനോട് കാര്യം തിരക്കിയപ്പോഴാണ് പൃഥ്വിരാജ് വിവരമറിഞ്ഞത്. ഇതോടെ പൃഥ്വിയും ആകെ ടെന്‍ഷനിലായി.

അവന് അതിനുള്ള കഴിവുണ്ട്.. നായകനായി ഉയര്‍ന്നു വരും.. മോഹന്‍ലാലിനെക്കുറിച്ച് മമ്മൂട്ടി അന്ന് പറഞ്ഞത്!

ആദം ജോണില്‍ അഭിനയിക്കാന്‍ ഭാവന വിസമ്മതിച്ചിരുന്നു, പൃഥ്വി പറഞ്ഞപ്പോഴാണ് സമ്മതിച്ചത്!

ഒരു സംവിധായകന്‍ ആവുന്നതിനിടയില്‍ താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് അറിഞ്ഞപ്പോഴാണ് ഭാവന തന്റെ തീരുമാനത്തില്‍ നിന്നും പിന്‍മാറിയതെന്നും ജിനു ജോസഫ് പറയുന്നു. കപ്പ ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഭാവനയും ജിനു ജോസഫും കാര്യങ്ങള്‍ പങ്കുവെച്ചത്.

ഷൂട്ടിങ്ങിനിടയില്‍ ഭാവന പറഞ്ഞത്

50 ഓളം ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ അടക്കമുള്ള രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് ഭാവന തിരികെ പോവുകയാണെന്ന കാര്യത്തെക്കുറിച്ച് പറഞ്ഞതെന്ന് സംവിധായകന്‍ പറയുന്നു.

പൃഥ്വിരാജിനോട് പറഞ്ഞു

ഷൂട്ടിങ്ങ് തുടരുന്നതിനിടയില്‍ തന്റെ ഭാവം മാറിയ കാര്യം പൃഥ്വിരാജ് ശ്രദ്ധിച്ചിരുന്നു. കാര്യം തിരക്കിയപ്പോഴാണ് ഭാവനയുടെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞത്. ഇതോടെ താരവും ആകെ പരിഭാന്ത്രിയിലായി.

ഭാവന പറഞ്ഞ കാരണം

കഥാപാത്രമായി മാറാന്‍ സാധിക്കുന്നില്ലെന്ന കാരണായിരുന്നു ഭാവന പറഞ്ഞത്. പൃഥ്വിരാജിന്റെ സഹോദരി കഥാപാത്രമായ ശ്വേതയെയാണ് ഭാവന അവതരിപ്പിക്കുന്നത്. സംവിധായകനാവുന്നതിനിടയിലുള്ള തന്റെ പ്രതിസന്ധികളെക്കുറിച്ച് സംസാരിച്ചപ്പോഴാണ് ഭാവന തന്റെ തീരുമാനം മാറ്റിയത്.

കരിയറിലെ മികച്ച ചിത്രങ്ങളിലൊന്ന്

കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെയാണ് ഭാവന സിനിമയില്‍ തുടക്കം കുറിച്ചത്. ഭാവനയുടെ സിനിമാജീവിതത്തിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി ആദം ജോണിലെ ശ്വേത മാറുമെന്ന് ചിത്രം കണ്ട പ്രേക്ഷകര്‍ പറയുന്നു. മികച്ച പ്രതികരണവുമായി ചിത്രം മുന്നേറുകയാണ്.

വ്യത്യസ്തമാര്‍ന്ന കഥാപാത്രം

നായകന്റെ കാമുകിയായിരിക്കും മിക്ക സിനിമകളിലും നായികയായി എത്തുന്നത്. എന്നാല്‍ പതിവു രീതികളില്‍ നിന്നും വ്യത്യസ്തമായി നായകന്റെ സഹോദരിയാണ് ഈ ചിത്രത്തിലെ നായിക. മുന്‍പ് അവതരിപ്പിച്ച കഥാപാത്രങ്ങളേക്കാള്‍ ഏറെ വ്യത്യസ്തമായൊരു കഥാപാത്രം കൂടിയായിരുന്നു ഇത്.

English summary
Jinu Abraham talks about Adam Joan Scotland shoot

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam