»   » റിലീസ് വൈകിയത്, പറഞ്ഞ് കേട്ടത് സത്യമല്ല, തിയേറ്ററില്‍ എത്തിയ ടിയാനില്‍ വെളിപ്പെടുത്തിയത് ഇതാണ്!!

റിലീസ് വൈകിയത്, പറഞ്ഞ് കേട്ടത് സത്യമല്ല, തിയേറ്ററില്‍ എത്തിയ ടിയാനില്‍ വെളിപ്പെടുത്തിയത് ഇതാണ്!!

By: സാൻവിയ
Subscribe to Filmibeat Malayalam

ഇന്ദ്രജിത്തും പൃഥ്വിരാജും ഒന്നിക്കുന്ന മാസ് എന്റര്‍ടെയ്‌നര്‍ ചിത്രം ടിയാന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. കേരളത്തില്‍ മാത്രമായി 200 തി യേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്‍ പുലിമുരുകന് ശേഷം വരുന്ന ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്നാണ്.

പൃഥ്വിരാജ് അവരിപ്പിക്കുന്ന അസ്ലാന്‍ മൊഹമ്മദ്, ഇന്ദ്രജിത്ത് വേഷമിടുന്ന പട്ടാമ്പിരാമഗിരി എന്നിവര്‍ രണ്ട് വ്യത്യസ്താമായ പശ്ചത്തിലുള്ളവരാണ്. ഇരുവരും ജീവിതദൗത്യത്തിനായി ഒന്നിക്കുകയാണ്. അതിനിടെയാണ് രമേകന്ത് മഹഷായുടെ വരവ്. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് ടിയാനില്‍ വ്യത്യസ്തമായി അവതരിപ്പിക്കുന്നത്.


സെന്‍സറിങ് വൈകി

ചിത്രവുമായി ബന്ധപ്പെട്ട് ആദ്യ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് തന്നെ ടിയാന്‍ പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധനേടി. ആറുമാസത്തോളം സമയമെടുത്താണ് ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികളിലെ ഓരോ സ്‌റ്റെപ്പുകളും പൂര്‍ത്തിയാക്കിയത്. പിന്നീട് പോസ്റ്റ്- പ്രൊഡക്ഷന്‍ വര്‍ക്കിന് ശേഷം റിലീസ് തിയതി തീരുമാനിച്ചുവെങ്കിലും പറഞ്ഞ ഡേറ്റില്‍ തിയേറ്ററുകളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. ചിത്രത്തിന്റെ സെന്‍സറിങായിരുന്നു റിലീസ് നീട്ടി വയ്ക്കാന്‍ കാരണമായത്.


ആഗ്രഹിച്ചതെല്ലാം ചിത്രത്തിലുണ്ട്

ടിയാന്റെ സെന്‍സറിങ് സോഷ്യല്‍ മീഡയയില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. പക്ഷേ ചിത്രത്തില്‍ താന്‍ ആഗ്രഹിച്ച കാര്യങ്ങളെല്ലാം ചിത്രത്തിലുണ്ടെന്ന് സംവിധായകന്‍ ജിയെന്‍ കൃഷ്ണകുമാര്‍ പറയുന്നു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.


ചില സത്യങ്ങളുണ്ട്

ഒരു മലയാളിക്ക് ഇന്ത്യയോട് പറയാനുള്ളതെല്ലാം ഈ ചിത്രത്തിലുണ്ടെന്ന് സംവിധായകന്‍ പറയുന്നു. ചില സത്യങ്ങളുടെ വെളിപ്പെടുത്തലുകളുണ്ട്. എന്നാല്‍ വ്യക്തിപരമായോ മതപരമായോ ആരെയും അധിക്ഷേപിക്കുന്ന ഒന്നും തന്നെ ഈ ചിത്രത്തില്‍ ഇല്ലെന്ന് സംവിധായകന്‍ വ്യക്തമാക്കി.


കേരളത്തിന് പുറത്ത് ലൊക്കേഷന്‍

കേരളത്തിന് പുറത്താണ് ടിയാന്‍ പൂര്‍ണമായും ചിത്രീകരിച്ചത്. ലഡാക്ക്, നാസിക്, മുംബൈ, പ്രയാഗ, ഹൈദരബാദ് രാംമോജി ഫിലിംസിറ്റി എന്നിവടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.


കുംഭമേള ഉള്‍പ്പെടുത്തി

ചിത്രത്തിന് വേണ്ടി കുംഭമേള ലൈവായി ചിത്രീകരിച്ചിരുന്നു. ഇത് ആദ്യമായാണ് ഒരു മലയാള സിനിമയില്‍ കുംഭമേള ഉള്‍പ്പെടുത്തുന്നത്. ആയിരത്തോളം ആളുകളുടെ നടുവില്‍ വെച്ചാണ് ടിയാന്റെ അറുപത് ശതമാനത്തോളം ഭാഗം ചിത്രീകരിച്ചതെന്ന് സംവിധായകന്‍ പറയുന്നു.


വന്‍ താരനിര

ഇന്ദ്രജിത്ത്, പൃഥ്വിരാജ്, മുരളിഗോപി എന്നിവര്‍ക്ക് പുറമെ പത്മപ്രിയ, ഷൈന്‍ ടോം ചാക്കോ, അനന്യ, സുരാജ് വെഞ്ഞാറമൂട്, തുടങ്ങിയവരും അന്യഭാഷാ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


English summary
Jiyen Krishnakumar about Tiyan censoring.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam