ലൂസിഫറിലെ ലാലേട്ടന്റെ ചവിട്ട് വഴിത്തിരിവായെന്ന് ജോണ്‍ വിജയ്! നടന്‍ പറഞ്ഞത് കാണാം
ലൂസിഫറിലെ മയില്‍വാഹനം എന്ന കഥാപാത്രത്തിലൂടെ ഇക്കൊല്ലം തിളങ്ങിയ താരമാണ് ജോണ്‍ വിജയ്. തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും അഭിനയിച്ചിട്ടുളള താരത്തിന് ലൂസിഫറിലെ റോള്‍ വഴിത്തിരിവായി മാറിയിരുന്നു. സിനിമയില്‍ മോഹന്‍ലാലും ജോണ്‍ വിജയും തമ്മിലുളള രംഗം തിയ്യേറ്ററുകളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. അറസ്റ്റ് ചെയ്തുകൊണ്ടുപോവുന്ന സമയത്ത് സ്റ്റീഫന്‍ നെടുമ്പളളി ജോണിന്റെ കഥാപാത്രത്തിന്റെ നെഞ്ചത്ത് ചവിട്ടുന്ന സീനായിരുന്നു അത്.

ലൂസിഫറിലെ റോളിനെക്കുറിച്ച് ഫില്‍മീബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ സംസാരിച്ചിരുന്നു. സിനിമയിലെ ആ ഫെെറ്റിനെക്കുറിച്ചും ലാലേട്ടനെക്കുറിച്ചും ചോദിച്ചപ്പോഴാണ് നടന്റെ മറുപടി വന്നത്. മോഹന്‍ലാല്‍ ഒരു സിംപിള്‍ മനുഷ്യനാണെന്ന് ജോണ്‍ വിജയ് പറയുന്നു. അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളും വാങ്ങി എല്ലാവരും വലിയ ആളാവുമ്പോള്‍,എനിക്ക് ലാലേട്ടന്റെ ആ ചവിട്ട് മതിയായിരുന്നു സിനിമയില്‍ ബ്രേക്ക് കിട്ടാന്‍. ലൂസിഫര്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാണ്. ഇപ്പോള്‍ കേരളത്തിലെ എല്ലാവര്‍ക്കും എന്നെ അറിയാമെങ്കില്‍ ഞാന്‍ അതിന് ആദ്യം അമല്‍ നീരദ് നന്ദി പറയുന്നു.
അദ്ദേഹത്തിനൊപ്പമാണ് ഞാന്‍ മലയാളത്തില്‍ തുടങ്ങിയത്. പിന്നെ ലാല്‍ സാറിനും നന്ദി പറയുന്നു. ലൂസിഫറിന് ശേഷം കേരളത്തില്‍ എവിടെപോയാലും പോലീസുകാര്‍ എന്നെ സല്യൂട്ട് ചെയ്യുന്നു. ലൂസിഫറില്‍ ഇങ്ങനെയൊരു നല്ല വേഷം തന്ന പൃഥ്വിക്കും എന്റെ നന്ദി. ലൂസിഫര്‍ ചിത്രീകരണ സമയത്ത് പൃഥ്വിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ സാറിനെ എങ്ങനെ സ്‌ക്രീനില്‍ അവതരിപ്പിക്കണമെന്ന് അറിയാമായിരുന്നുവെന്നും ജോണ്‍ വിജയ് പറഞ്ഞു. എന്തിനാണ് ലൂസിഫര്‍ സെക്കന്‍ഡ് പാര്‍ട്ടെന്ന് ചോദിച്ചപ്പോള്‍ അത് മികച്ചതാകുമെന്നും വലിയ ബ്ലോക്ക്ബസ്റ്ററാകുമെന്നും നടന്‍ പറഞ്ഞു.


Click it and Unblock the Notifications











