»   » സിനിമ ഭ്രാന്ത് തലയ്ക്ക് പിടിച്ച് ഡോക്ടറെ കാണാന്‍ പോയ നടന്‍, എന്നിട്ട് ഡോക്ടര്‍ പറഞ്ഞതോ?

സിനിമ ഭ്രാന്ത് തലയ്ക്ക് പിടിച്ച് ഡോക്ടറെ കാണാന്‍ പോയ നടന്‍, എന്നിട്ട് ഡോക്ടര്‍ പറഞ്ഞതോ?

Posted By:
Subscribe to Filmibeat Malayalam

സിനിമയോടുള്ള ഭ്രാന്തമായ ആവേശം മൂത്ത് സിനിമയിലെത്തിയ നിരവധി താരങ്ങളുണ്ട്. അതേസമയം ഇത് ഭ്രാന്ത് കാരണം ജീവിതം ഇല്ലാതായവരുടേയും കഥകളുണ്ട്. ജോജു മാള അഥവ ജോജു ജോര്‍ജ് എന്ന നടന്‍ ഇന്ന് കാണുന്ന നിലയിലേക്ക് നടനും നിര്‍മാതാവുമായി വളര്‍ന്നതും ഇതേ സിനിമ ഭ്രാന്ത് തലയ്ക്ക് പിടിച്ചിട്ട് തന്നെയായിരുന്നു.

ആ റെക്കോര്‍ഡ് വെറും തള്ള്! നന്തി അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാളി മോഹന്‍ലാല്‍ അല്ല!!!

താരപുത്രനെ എതിരിടാന്‍ ആഗോള റിലീസുമായി താരരാജാവ്! മമ്മൂട്ടിയോ പ്രണവോ ആര് നേടും?

സിനിമയിലെത്തിയിട്ട് വര്‍ഷം 20 ആയെങ്കിലും ജോജു എന്ന പേര് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയിട്ട് അധികം നാളുകള്‍ ആയിട്ടില്ല. നടന്‍ ആകാന്‍ ആഗ്രഹിച്ച ജോജു ഇപ്പോള്‍ രണ്ട് വിജയ സിനിമകളുടെ നിര്‍മാതാവുമായി മാറിയിരിക്കുകയാണ്.

ആദ്യത്തെ ആഗ്രഹം

സിനിമയില്‍ ഒന്ന് മുഖം കാണിച്ചാല്‍ മിതിയെന്നായിരുന്നു ആദ്യത്തെ ആഗ്രഹം. പിന്നെ ഡയലോഗ് വേണമെന്നായി. അത് പിന്നെ പേരുള്ള കഥാപാത്രം വേണമെന്നായി. പിന്നെ പോസ്റ്ററില്‍ മുഖം വരണം, ടീസറില്‍ മുഖം വരണം നീണ്ട കഥാപാത്രങ്ങള്‍ കിട്ടണം അങ്ങനെ നീണ്ട് നീണ്ട് പോകുന്നു.

സിനിമ ഭ്രാന്തിന് ചികിത്സ തേടി

സിനിമ ഭ്രാന്ത് മൂത്ത് ഒടുവില്‍ മനശാസ്ത്രഞ്ജനെ കാണാന്‍ പോയ ഏക നടന്‍ ഒരു പക്ഷെ താന്‍ മാത്രമായിരിക്കുമെന്നാണ് ജോജു പറയുന്നത്. 'ഇവനെ നോക്കേണ്ട- ഒന്നുകില്‍ ഇവന്‍ സിനിമയില്‍ രക്ഷപ്പെടും അല്ലെങ്കില്‍ ഒന്നുമാകില്ല' എന്നായിരുന്നു.

ആദ്യ ഡയലോഗ്

20ാമത്തെ വയസിലാണ് ജോജു ആദ്യമായി ഒരു സിനിമയില്‍ ഡയലോഗ് പറയുന്നത്. 1999ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ദാദാസാഹിബിലായിരുന്നു അത്. സിനിമയില്‍ എത്തുന്നതിന് മുമ്പ് ഹോട്ടലില്‍ പണി എടുക്കുകയും റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയും ഹോട്ടല്‍ നടത്തുകയും ചെയ്തിട്ടുണ്ടെന്ന് ജോജു പറയുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും

മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കുറിച്ച് പറയാന്‍ ജോജുവിന് നൂറ് നാവാണ്. മോഹന്‍ലാല്‍ തനിക്ക് എന്നും ഒരു അത്ഭുതമാണെന്നാണ് ജോജു പറയുന്നത്. മോഹന്‍ലാല്‍ മാത്രമല്ല മറ്റ് പലരും ഈ വിഭാഗത്തിലുണ്ടെന്നും പറയുന്നു. അതേ സമയം മമ്മൂട്ടിയേക്കുറിച്ച് ചോദിച്ചാല്‍ മമ്മൂക്ക തന്റെ ചങ്കാണെന്നാണ് ജോജു പറയുന്നത്

English summary
Joju George about his film career and life.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam