For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുന്‍നിര നായികമാരടക്കം പലരും നോ പറഞ്ഞു! തന്‍റെ നായികയാവാന്‍ വിസമ്മതിച്ചവരെക്കുറിച്ച് ജോജു ജോര്‍ജ്!

  |
  മുന്‍നിര നായികമാരടക്കം പലരും നോ പറഞ്ഞു

  വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ജോജു ജോര്‍ജ്. കരിയറിലെ തന്നെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി മാറിയേക്കാവുന്ന ചിത്രമായ ജോസഫ് റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമയുടെ പോസ്റ്ററും ടീസറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചെറിയ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഈ താരം മുന്നേറിയത്. അഭിനേതാവിനും അപ്പുറത്ത് നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഈ താരം. മേക്കോവറിലൂടെ അടുത്തിടെ താരം ഞെട്ടിച്ചിരുന്നു. അമ്പരപ്പിക്കുന്ന മേക്കോവറുമായാണ് ഇത്തവണ താരമെത്തിയത്. ആക്ഷന്‍ ഹീറോ ബിജു, രാമന്റെ ഏദന്‍തോട്ടം, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ സിനിമകളില്‍ അസാമാന്യ പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്.

  നിത്യ മേനോന്‍ വീണ്ടും ഫഹദ് ഫാസിലിനെ പ്രണയിക്കുന്നു? കാത്തിരിപ്പിനൊടുവില്‍ ആ സന്തോഷമെത്തുമോ?

  ഉദാഹരണം സുജാത, ചാര്‍ലി തുടങ്ങിയ സിനിമകളുടെ നിര്‍മ്മാണത്തിലും അദ്ദേഹം പങ്കാളിയായിരുന്നു. ജോസഫ് എന്ന ചിത്രമാണ് അടുത്തതായി തിയേറ്ററുകളിലേക്കെത്താനൊരുങ്ങുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനായ ജോസഫായാണ് താരമെത്തുന്നത്. താരത്തിന്റെ മേക്കോവറിനെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നുണ്ട്. ജോസഫിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചുമൊക്കെ താരം വാചാലനായിരുന്നു. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  അവളെ ഇഷ്ടമായിരുന്നു! നഷ്ട പ്രണയത്തെക്കുറിച്ച് ശ്രീനി! റിമി ടോമിയും പ്രണയത്തെക്കുറിച്ച് പറഞ്ഞു! കാണൂ

  ജൂനിയര്‍ ആര്‍ടിസ്റ്റായി തുടക്കം

  ജൂനിയര്‍ ആര്‍ടിസ്റ്റായി തുടക്കം

  ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലേക്കെത്തിയതാണ് ജോജു ജോര്‍ജ്. 20 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടയിലാണ് അദ്ദേഹത്തെ തേടി മികച്ച കഥാപാത്രങ്ങളെത്തിയത്. ലക്ഷ്യത്തിലേക്ക് എത്തുന്തോറും ആഗ്രഹങ്ങളും കൂടിയിരുന്നതായും താരം പറയുന്നു. ദൈവാനുഗ്രഹമാണ് എല്ലാത്തിനും പിന്നിലെന്നാണ് താന്‍ വിസ്വസിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. സിനിമയിലെ തുടക്കകാലത്ത് തന്നെ താന്‍ ഒരുപാട് ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന സംവിധായകനാണ് എം പത്മകുമാര്‍. അദ്ദേഹത്തിന്റെ ചിത്രത്തിലൂടെ നായകനാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം. സനല്‍കുമാര്‍ ശശിധരന്റെ ചോല എന്ന ചിത്രത്തിലും സുപ്രധാന കഥാപാത്രമായി ജോജു എത്തുന്നുണ്ട്.

  ജോസഫിലേക്ക് എത്തിയത്

  ജോസഫിലേക്ക് എത്തിയത്

  കാലങ്ങളായി തനിക്ക് ചുറ്റും കറങ്ങിയിരുന്ന സിനിമയായിരുന്നു ഇത്. ഷാഹി കബീറാണ് ആദ്യം ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചത്. അദ്ദേഹമായിരുന്നു സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്.പേടിയോടെയാണ് താന്‍ ഇക്കാര്യത്തെക്കുറിച്ച് കേട്ടത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന സിനിമയായിരുന്നു അത്. പല കാരണങ്ങളാല്‍ അത് നടക്കാതെ വരികയായിരുന്നു. പിന്നീടത് വീണ്ടും കറങ്ങിത്തിരിഞ്ഞ് തന്നിലേക്ക് തന്നെ എത്തുകയായിരുന്നുവെന്നും താരം പറയുന്നു. ഇന്നുവരെ കാണാത്ത തരത്തിലുള്ള ഭാവപ്പകര്‍ച്ചയുമായാണ് ജോജു എത്തുന്നത്. സിനിമയെക്കുറിച്ചുള്ള ഓരോ അപ്‌ഡേഷന്‍ പുറത്തുവരുമ്പോഴും ആരാധക പ്രതീക്ഷയും വര്‍ധിക്കുകയാണ്.

  നായകനായി അഭിനയിച്ചപ്പോള്‍

  നായകനായി അഭിനയിച്ചപ്പോള്‍

  പത്മകുമാര്‍ ചിത്രത്തിലൂടെ നായകനായി തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. തന്റെ ശരിക്കുള്ള പേര് ജോസഫ് എന്നാണെന്നും സിനിമയിലെ കഥാപാത്രത്തിന്റെ പേരും അത് തന്നെയാണെന്നുള്ള സന്തോഷമാണ് അടുത്തത്. പോലീസുകാരനായ ഒരാളാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയതെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

  സംവിധാനത്തിലേക്ക്?

  സംവിധാനത്തിലേക്ക്?

  അഭിനയത്തില്‍ നിന്നും നിര്‍മ്മാണത്തിലേക്കും ചുവട് വെച്ച ജോജു സംവിധായകനായി അരങ്ങേറുമോയെന്നറിയാനും ആരാധകര്‍ക്ക് ആകാംക്ഷയുണ്ട്. എന്നാല്‍ അത്തരത്തിലൊരു കാര്യവും അടുത്ത് സംഭവിക്കില്ലെന്ന് അദ്ദേഹം പറയുന്നു. അത്രയ്ക്കും സമ്മര്‍ദ്ദം താങ്ങാനുള്ള ശേഷി തനിക്കില്ല എന്ന് മാത്രവുമല്ല അഭിനയിച്ച് കൊതി തീര്‍ന്നിട്ടുമില്ലെന്ന് താരം പറയുന്നു. താരങ്ങളില്‍ പലരും സംവിധായകരായി തുടക്കം കുറിക്കുന്ന സമയം കൂടിയാണിത്. പൃഥ്വിരാജ്, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍ തുടങ്ങി നിരവധി പേരുടെ സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

  പലരും വിസമ്മതിച്ചു

  പലരും വിസമ്മതിച്ചു

  താന്‍ നായകനായെത്തുന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ പലരും വിസമ്മതിച്ചതായി താരം പറയുന്നു. മുന്‍നിര നായികമാരുള്‍പ്പടെ നിരവധി പേരായിരുന്നു വിസമ്മതിച്ചത്. തുടക്കത്തില്‍ ആ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെങ്കിലും പിന്നീടാലോചിച്ചപ്പോഴാണ് അതിന് പിന്നിലെ പോസിറ്റീവ് കാര്യത്തെക്കുറിച്ച് ചിന്തിച്ചത്. മുന്‍നിര താരങ്ങള്‍ വിസമ്മതിച്ചതിനാലാണല്ലോ പല പുതുമുഖങ്ങള്‍ക്കും ഈ സിനിമയിലേക്ക് അവസരം ലഭിച്ചത്. ഇതോര്‍ക്കുമ്പോള്‍ തനിക്ക് സന്തോഷമുണ്ടെന്ന് താരം പറയുന്നു.

  English summary
  Joju George about Joseph experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X