twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി നല്‍കിയ ഉപദേശവും ബിജു മേനോന്‍റെ സഹായവും! തുറന്നുപറച്ചിലുകളുമായി ജോജു ജോര്‍ജ്!

    |

    വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ജോജു ജോര്‍ജ്. കരിയറിലെ തന്നെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി മാറിയിരിക്കുകയാണ് ജോസഫ് സിനിമയുടെ പോസ്റ്ററും ടീസറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചെറിയ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഈ താരം മുന്നേറിയത്. അഭിനേതാവിനും അപ്പുറത്ത് നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഈ താരം. മേക്കോവറിലൂടെ അടുത്തിടെ താരം ഞെട്ടിച്ചിരുന്നു. അമ്പരപ്പിക്കുന്ന മേക്കോവറുമായാണ് ഇത്തവണ താരമെത്തിയത്. ആക്ഷന്‍ ഹീറോ ബിജു, രാമന്റെ ഏദന്‍തോട്ടം, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ സിനിമകളില്‍ അസാമാന്യ പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്.

    365 ദിവസം പ്രദര്‍ശിപ്പിച്ച മോഹന്‍ലാല്‍ സിനിമ! കരിയര്‍ ബെസ്റ്റായ 'ചിത്രം' പിറന്നിട്ട് 30 വര്‍ഷം! കാണൂ365 ദിവസം പ്രദര്‍ശിപ്പിച്ച മോഹന്‍ലാല്‍ സിനിമ! കരിയര്‍ ബെസ്റ്റായ 'ചിത്രം' പിറന്നിട്ട് 30 വര്‍ഷം! കാണൂ

    ഉദാഹരണം സുജാത, ചാര്‍ലി തുടങ്ങിയ സിനിമകളുടെ നിര്‍മ്മാണത്തിലും അദ്ദേഹം പങ്കാളിയായിരുന്നു. കരിയറിലെ വിജയപരാജയങ്ങളെ നേരിടേണ്ടത് എങ്ങനെയാണെന്ന് മമ്മൂട്ടി തനിക്ക് ഉപദേശം നല്‍കിയിരുന്നതായി ജോജു ജോര്‍ജ് പറയുന്നു. മനോരമ ന്യൂസിന്റെ നേരെചൊവ്വേയ്ക്കിടയിലായിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും ബിജു മേനോനുമായുള്ള സാമ്യത്തെക്കുറിച്ച് താരം പറഞ്ഞതെന്താണെന്നിയാന്‍ തുടര്‍ന്നുവായിക്കൂ.

    അഭിനേതാവിനെ വിലയിരുത്തുമ്പോള്‍

    അഭിനേതാവിനെ വിലയിരുത്തുമ്പോള്‍

    താന്‍ അഭിനയിക്കാന്‍ പോവുന്ന സിനിമകളില്‍ മറ്റ് താരങ്ങളുമായും ചര്‍ച്ചകള്‍ നടത്താറുണ്ട്. നിശ്ചയദാര്‍ഢ്യമല്ല ഒരു തരത്തില്‍ പറഞ്ഞാല്‍ ഭാഗ്യമാണ് തന്നെ നയിക്കുന്നതെന്ന് താരം പറയുന്നു. 8 വര്‍ഷമായി തടി കുറയ്ക്കാനായി ശ്രമിക്കുന്നു, ഇതുവരെയും അത് കഴിഞ്ഞിട്ടില്ല. മറിമായത്തിലെ മണികണ്ഠന്‍ മികച്ച നടനാണെന്നും താന്‍ ചെയ്ത റോളുകളെല്ലാം അവനും മനോഹരമാക്കും. ഇത് പോലെ നിരവധി താരങ്ങളുണ്ട്. അന്ന് തനിക്കൊപ്പം ജൂനിയര്‍ ആര്‍ടിസ്റ്റായി നിന്നവരില്‍ പലരും അത് പോലെ നില്‍ക്കുന്നുണ്ട്.

    സിനിമാമോഹം പണ്ടേയുണ്ട്

    സിനിമാമോഹം പണ്ടേയുണ്ട്

    സിനിമാമോഹം പണ്ടേയുണ്ട്. പരീക്ഷ നടക്കുന്നതിനിടയിലാണ് മഴവില്‍ക്കാവടിയുടെ ചിത്രീകരണം. അന്ന് ആ സെറ്റിലേക്ക് പോവുകയായിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കാന്‍ പോയപ്പോഴും ഇത് പോലെയായിരുന്നു. ട്രെയിനിങ്ങില്‍ പങ്കെടുക്കാനായി പോവുന്നതിനിടയിലാണ് ചെന്നൈയിലേക്ക് പോയത്. സിനിമാമോഹം നടക്കുമെന്നായിരുന്നു അന്ന് കരുതിയത്. അത് നടക്കാതെ പോവുകയായിരുന്നു. പിന്നീട് നാഗമാണിക്യം ബിസിനസസ്സിനെക്കുറിച്ച് ഒരാള്‍ പറഞ്ഞപ്പോള്‍ അതും വിശ്വസിച്ചിരുന്നു.

    ജൂനിയര്‍ ആര്‍ടിസ്റ്റായി

    ജൂനിയര്‍ ആര്‍ടിസ്റ്റായി

    ജൂനിയര്‍ ആര്‍ടിസ്റ്റായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. ഒന്നുകില്‍ സിനിമ കൊണ്ട് രക്ഷപ്പെടും അല്ലെങ്കില്‍ നശിക്കുമെന്നായിരുന്നു അന്ന് സൈക്കോളജിസ്റ്റ് പറഞ്ഞതെന്നും താരം പറയുന്നു. തന്റെ വീടിനടുത്തുള്ള ഒരു തിയേറ്ററുമായി മാത്രമേ ഒരു ബന്ധമുണ്ടായിരുന്നുള്ളൂ. എന്നാല്‍ അതിനിടയിലാണ് സുഹൃത്തുക്കള്‍ എത്തിയത്. കൂടുതല്‍ സിനിമകള്‍ കാണാനും അഭിനയത്തെക്കുറിച്ചും ക്യാമറയെക്കുറിച്ചുമൊക്കെ പറഞ്ഞുതന്നത്. വര്‍ഷങ്ങളോളം ജൂനിയര്‍ ആര്‍ടിസ്റ്റായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് അദ്ദേഹം നായകനായത്.

    മമ്മൂട്ടി നല്‍കിയ ഉപദേശം

    മമ്മൂട്ടി നല്‍കിയ ഉപദേശം

    മമ്മൂട്ടിയോട് അന്ന് തന്റെ സിനിമാജീവിതത്തെക്കുറിച്ച് സംസാരിച്ചിരുന്നു. രാജാധിരാജയ്ക്കിടയിലായിരുന്നു ഈ സംഭവം. സിനിമയിലൊരു 3 കൊല്ലം തികയ്ക്കാനാവുമോയെന്നായിരുന്നു അന്ന് ചോദിച്ചത്. എന്ന് അദ്ദേഹം നല്‍കിയ ഉത്തരമാണ് അന്നും ഇന്നും തന്നെ നയിക്കുന്നതെന്ന് താരം പറയുന്നു. ഒരു വര്‍ഷമെങ്കിലും സിനിമയില്‍ ആഗ്രഹിക്കണമെന്ന് വിചാരിച്ചാണ് അന്ന് വന്നത്. സിനിമയുടെ വിജയം നമ്മള്‍ എങ്ങനെ കൈകാരം ചെയ്യുന്നുവോ അതനുസരിച്ചായിരിക്കും മുന്നോട്ടുള്ള പോക്കെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ജോസഫ് കണ്ട് അഭിനന്ദിച്ചിരുന്നു. പടവും നടിപ്പും നന്നായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍രെ മെസ്സേജ്. അത് സ്‌ക്രീന്‍ഷോട്ടെടുത്ത് വെച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍രെ അഭിനന്ദനത്തേയും ഉപദേശത്തെയും താന്‍ ഏറെ വിലമതിക്കാറുണ്ടെന്നും താരം പറയുന്നു.

    വിജയമെന്ന ധാരണയില്ല

    വിജയമെന്ന ധാരണയില്ല

    നായകനാവാന്‍ വൈകിയത് നന്നായെന്നാണ് തനിക്ക് തോന്നുന്നതെന്ന് താരം പറയുന്നു. വിജയിച്ചതായി മനസ്സില്‍ കാണുന്നില്ലെന്നും ആ ധാരണ മനസ്സിലുണ്ടെങ്കിലല്ലേ കൈകാര്യം ചെയ്യേണ്ടതുള്ളൂ എന്നായിരുന്നു കരുതിയത്. അതിനാല്‍ത്തന്നെ സിനിമാജീവിതത്തില്‍ പ്രത്യേകിച്ച് ആശങ്കകളൊന്നുമില്ലെന്നും താരം പറയുന്നു. നിര്‍മ്മാതാവ് മാത്രമായിരുന്നുവെങ്കില്‍ ജോസഫില്‍ മമ്മൂട്ടിയെ നായകനാക്കുമായിരുന്നുവെന്ന് ജോജു പറഞ്ഞിരുന്നു.

    ബിജു മേനോനുമായുള്ള സാമ്യം

    ബിജു മേനോനുമായുള്ള സാമ്യം

    നടന്‍ ബിജു മേനോനുമായുള്ള സാമ്യത്തെക്കുറിച്ച് പലരും പറഞ്ഞിരുന്നു. ശബ്ദത്തിലെ സാമ്യതയെക്കുറിച്ചാണ് എല്ലാവരും പറയാറുള്ളത്. മുന്‍പ് പത്മ തിയേറ്ററില്‍ ടിക്കറ്റ് കിട്ടാതെ നിന്നപ്പോള്‍ ഓഫീസിലേക്ക് ബിജു മേനോന്റെ ശബ്ദത്തില്‍ വിളിച്ച് ടിക്കറ്റ് ഒപ്പിച്ചിരുന്നുവെന്നും താരം പറയുന്നു. അത്തരത്തില്‍ ആര്‍ക്കും ഉപദ്രവമില്ലാതെയാണ് ശബ്ദം ഉപയോഗിച്ചത്.

    അദ്ദേഹത്തോട് പറഞ്ഞപ്പോള്‍

    അദ്ദേഹത്തോട് പറഞ്ഞപ്പോള്‍

    ബിജു മേനോനോട് ഇതേക്കുറിച്ച് പറഞ്ഞിരുന്നു. സ്‌നേഹത്തോടെ വഴക്ക് പറഞ്ഞിരുന്നു അദ്ദേഹം. ജീവിതത്തിലൊരു മംഗലശ്ശേരി നീലകണ്ഠനാണ് അദ്ദേഹമെന്നാണ് തനിക്ക് തോന്നിയത്. ആരേയും വേദനിപ്പിക്കാതെ പെരുമാറാന്‍ അറിയുന്ന നല്ലൊരു മനുഷ്യനാണ്. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്ന സമയത്ത് സഹായിക്കാനായും അദ്ദേഹമെത്തിയിരുന്നു. സഹോദരിയുടെ കല്യാണത്തിന് അദ്ദേഹം സഹായിച്ചിരുന്നു. ബിജു മേനോനൊക്കെ വരുന്ന കല്യാണമായതിനാല്‍ ഗ്രാന്റായാണ് അത് നടത്തിയത്.

    English summary
    Joju George about Mammootty and Biju Menon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X