ദിലീപിനെ നായകനാക്കി ആദ്യ സിനിമ! സംവിധാനരംഗത്തേക്ക് രാജന്‍ പി ദേവിന്റെ മകനും

By Jishnu V

Recommended Video

സംവിധാനരംഗത്തേക്ക് പ്രവേശിക്കുവാനൊരുങ്ങി രാജൻ p ദേവിന്റെ മകൻ | filmibeat Malayalam

അനശ്വര നടന്‍ രാജന്‍ പി ദേവിന്റെ മൂത്തമകന്‍ ജുബില്‍ രാജന്‍ പി ദേവാണ് ദിലീപിനെ നായകനാക്കി ബിഗ് ബഡ്ജറ്റ് ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നത്. നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ച ജൂബിലിന്റെ സ്വപ്നമാണ് സ്വന്തം സംവിധാനത്തില്‍ ഒരു ചിത്രം. ദിലീപിന്റെ ഡേറ്റ് സംബന്ധിച്ച വിഷയങ്ങളാണ് ചിത്രത്തിന്റെ പ്രഖ്യാപനം വൈകാന്‍ കാരണം.

നിലവില്‍ എസ് എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക്ക് ഡാനിയേല്‍ എന്ന ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണത്തിലാണ് താരം. കൂടാതെ രാമചന്ദ്രബാബുവിന്റെ പ്രൊഫെസ്സര്‍ ഡിങ്കന്‍, മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദിലീപ് നായകനാകുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഈ ചിത്രങ്ങള്‍ക്ക് ശേഷമാകും താരം ജൂബിലിന്റെ ചിത്രത്തിന്റെ ഭാഗമാകുന്നത്. എന്നാല്‍ ചിത്രത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

jubil rajan p dev

വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് ജുബില്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് പതിനാറോളം സിനിമകളില്‍ അഭിനയിച്ച താരപുത്രന്റെ പുറത്തിറങ്ങാനുള്ള ചിത്രം മാഫിഡോണയാണ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആടിലെ ബാസ്റ്റിന്‍ പത്രോസിനെ അവതരിപ്പിച്ച സഹോദരന്‍ ഉണ്ണി രാജന്‍ പി ദേവ് ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടികഴിഞ്ഞു. മലയാളം, തമിഴ് ചലച്ചിത്രങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന രാജന്‍ പി ദേവ് 2009 ജൂലൈ 29-ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് അന്തരിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X