»   » നിവിന്‍ അഹങ്കാരിയാണെന്ന് ചിലര്‍ പറയും, എനിക്കങ്ങനെ തോന്നിയിട്ടില്ല; ജൂഡ് ആന്റണി പറയുന്നു

നിവിന്‍ അഹങ്കാരിയാണെന്ന് ചിലര്‍ പറയും, എനിക്കങ്ങനെ തോന്നിയിട്ടില്ല; ജൂഡ് ആന്റണി പറയുന്നു

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ യുവ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയ്ക്ക് ഇന്നലെ (ഒക്ടോബര്‍ 11) യായിരുന്നു മുപ്പതാം പിറന്നാള്‍. സിനിമയില്‍ ഒരു പാരമ്പര്യവുമില്ലാതെ വന്ന്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, പൃഥ്വിരാജ് തുടങ്ങിയ താരപുത്രന്മാരോടും മത്സരിച്ച് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നുണ്ടെങ്കില്‍ അത് നിവിന്‍ പോളി എന്ന നടന്റെ കഴിവും ഭാഗ്യവുമാണ്.

സൗഹൃദങ്ങളാണ് എന്നും നിവിന്റെ മുതല്‍ക്കൂട്ട്. മലര്‍വാടി ആര്‍ട് ക്ലബ്ബ് തുടങ്ങിയതും തട്ടത്തിന്റെ മറയത്തിലൂടെ സ്റ്റാര്‍ ആയതും പ്രേമത്തിലൂടെ സൂപ്പര്‍സ്റ്റാറായതും ഈ സൗഹൃദങ്ങളുടെ ബലം കൊണ്ടാണ്. ആ സൗഹൃദത്തിന്റെ ഒരു കണ്ണിയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്.

നിവിന്‍ പോളി ആദ്യമായി അഭിനയിച്ച മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന്റെ സഹ സംവിധായകനായ ജൂഡ്, പിന്നീട് ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ സംവിധായകനായപ്പോള്‍ നായകന്‍ നിവിന്‍ തന്നെ. പ്രേമം എന്ന ചിത്രത്തിന് ശേഷം ഇപ്പോള്‍ ആക്ഷന്‍ ഹീറോ ബിജുവിലും നിവിനൊപ്പം അഭിനയിക്കുന്നു. നിന്‍പോളിയ്‌ക്കൊപ്പമുള്ള പത്ത് വര്‍ഷത്തെ സൗഹൃദത്തിന്റെ പരിചയത്തില്‍ നിന്ന് ജൂഡ് മനോരമയോട് കൂട്ടുകാരനെ കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് വായിക്കൂ...

നിവിന്‍ അഹങ്കാരിയാണെന്ന് ചിലര്‍ പറയും, എനിക്കങ്ങനെ തോന്നിയിട്ടില്ല; ജൂഡ് ആന്റണി പറയുന്നു

സൂപ്പര്‍സ്റ്റാറായ നിവിന്‍ അതിനു മുമ്പുള്ള നിവിന്‍ അങ്ങനെ എനിക്ക് വേര്‍തിരിവ് തോന്നിയിട്ടില്ല. അന്നും ഇന്നും അവന് ഒരുപോലെയാണ്. ഒരുമാറ്റവും ഇല്ല.

നിവിന്‍ അഹങ്കാരിയാണെന്ന് ചിലര്‍ പറയും, എനിക്കങ്ങനെ തോന്നിയിട്ടില്ല; ജൂഡ് ആന്റണി പറയുന്നു

നിവിന്‍ അഹങ്കാരിയാണെന്ന് ചിലരൊക്കെ പറയും, പക്ഷെ എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടേയില്ല. അവന്‍ അന്നും ഇന്നും എന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ്.

നിവിന്‍ അഹങ്കാരിയാണെന്ന് ചിലര്‍ പറയും, എനിക്കങ്ങനെ തോന്നിയിട്ടില്ല; ജൂഡ് ആന്റണി പറയുന്നു

വളരെ പക്വതയോടെ കാര്യങ്ങളെ സമീപിയ്ക്കുന്ന ആളാണ് നിവിന്‍. പൊട്ടിത്തെറിക്കേണ്ട പ്രായത്തില്‍ പോലും അവന്‍ കാര്യങ്ങളെ ഗൗരവമായി സമീപിച്ചിട്ടുണ്ട്.

നിവിന്‍ അഹങ്കാരിയാണെന്ന് ചിലര്‍ പറയും, എനിക്കങ്ങനെ തോന്നിയിട്ടില്ല; ജൂഡ് ആന്റണി പറയുന്നു

ഒരിക്കല്‍ ഞാനും നിവിനും രാജീവ് പിള്ളയും ഒന്നിച്ച് കാറില്‍ പോകുകയായിരുന്നു. കാറ് തട്ടി ഒരു ബൈക്ക് കാരന്‍ വീണു. അയാള്‍ക്ക് ഒന്നും പറ്റിയില്ലെങ്കിലും ദേഷ്യത്തില്‍ അയാള്‍ നിവിന്റെ കാറിന് കല്ലെറിഞ്ഞു. ചില്ല് പൊട്ടി. മലര്‍വാടി ഇറങ്ങിയിട്ടേയുള്ളൂ. നിവിനെ അധികം ആളുകളൊന്നും തിരിച്ചറിയാന്‍ തുടങ്ങിയിട്ടില്ല. ബൈക്ക് കാരന്റെ പ്രവൃത്തികാണ്ട് എനിക്കും രാജീവിനും ദേഷ്യം വന്നു. ഞങ്ങള്‍ പൊലീസിനെ വിളിച്ചു. പൊലീസ് വന്ന് അയാളോട് 6000 രൂപ നഷ്ടപരിഹാരം കൊടുത്തിട്ട് പൊയ്‌ക്കോളാന്‍ പറഞ്ഞു. ഇത് കേട്ടതോടെ അയാള്‍ കരയാന്‍ തുടങ്ങി. അത് കണ്ട് നിവിന്‍ പറഞ്ഞു 'പോട്ടെ വിട്ടേര്. അവന്‍ എടുത്തു ചാട്ടത്തിന് ചെയ്തതല്ലേ. ചിലപ്പോള്‍ കാശ് കാണില്ലായിരിക്കും. വെറുതേ നമ്മള്‍ ദ്രോഹിക്കേണ്ട' എന്ന്. കല്ലെറിഞ്ഞവനോട് പോലും ക്ഷമിക്കുന്ന മനസ്സ് അവനുണ്ട്.

നിവിന്‍ അഹങ്കാരിയാണെന്ന് ചിലര്‍ പറയും, എനിക്കങ്ങനെ തോന്നിയിട്ടില്ല; ജൂഡ് ആന്റണി പറയുന്നു

സിനിമ നന്നാകാന്‍ എന്തു ത്യാഗവും സഹിക്കുന്ന നടന്. മലര്‍വാടിയില്‍ ചില രംഗങ്ങള്‍ അഭിനയിച്ച ശേഷം അവന് എന്നോട് ചോദിച്ചു. എടാ എങ്ങനെയുണ്ട്? ഞാന്‍ അന്ന് അവനോട് മുഖത്തടിച്ച് പറഞ്ഞിട്ടുണ്ട് നിന്റെ അഭിനയം ശരിയല്ല, നീ നാടകീയമായിട്ടാണ് അഭിനയിക്കുന്നതെന്ന്. ഇതുകേട്ട് അവന് തിരിച്ച് ദേഷ്യപ്പെട്ടിട്ടില്ല. ആ കുറവ് തിരുത്താനാണ് നോക്കിയത്.

നിവിന്‍ അഹങ്കാരിയാണെന്ന് ചിലര്‍ പറയും, എനിക്കങ്ങനെ തോന്നിയിട്ടില്ല; ജൂഡ് ആന്റണി പറയുന്നു

പ്രേമത്തിന് മുമ്പ് ഞാന്‍ പറഞ്ഞിട്ടുണ്ട്, നിന്റെ ഡാന്‍സ് കാണാന്‍ ഭംഗിയില്ല എന്ന്. പ്രേമത്തിന് ശേഷം ഈ അഭിപ്രായം അവന്‍ എന്നെക്കൊണ്ട് തിരുത്തിപറയിച്ചു. വിമര്‍ശനങ്ങളെ പോസിറ്റിവായി കാണുന്ന നല്ല നടനാണ് നിവിന് പോളി.

നിവിന്‍ അഹങ്കാരിയാണെന്ന് ചിലര്‍ പറയും, എനിക്കങ്ങനെ തോന്നിയിട്ടില്ല; ജൂഡ് ആന്റണി പറയുന്നു

ഇനിയും ഒരുപാട് ഉയരങ്ങളില്‍ അവനെത്തും. ഒന്നും കാണാതെ ഒരു സിനിമയ്ക്ക് അവന് യെസ് പറയില്ല. കരുതലോടെ സിനിമയെ സമീപിക്കുന്ന നടനാണ് നിവിന്‍. അതുകൊണ്ട് ഇപ്പോള്‍ കാണുന്ന നിവിനെയായിരിക്കില്ല നിങ്ങള്‍ കുറച്ചു നാള്‍ കഴിയുമ്പോള്‍ കാണുക- ജൂഡ് പറഞ്ഞു.

English summary
Jude Anthony Joseph about Nivin Pauly
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam