»   » മമ്മൂട്ടി അത് പറഞ്ഞത് കേട്ട് ജ്യോതി കൃഷ്ണ ശരിയ്ക്കും ഞെട്ടി!!

മമ്മൂട്ടി അത് പറഞ്ഞത് കേട്ട് ജ്യോതി കൃഷ്ണ ശരിയ്ക്കും ഞെട്ടി!!

By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടി നായകനായ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് ജ്യോതി കൃഷ്ണ മലയാള സിനിമയില്‍ എത്തുന്നത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ പെയറായിട്ടാണ് ജ്യോതി അഭിനയരങ്ങേറ്റം കുറിച്ചത്. ഉണ്ണി മുകുന്ദന്റെയും ആദ്യ ചിത്രമാണ് ബോബം മാര്‍ച്ച് 12.

ദുല്‍ഖറിനൊപ്പം റൊമാന്‍സ് ചെയ്യുമ്പോള്‍ പേളി നാണിച്ചു, അപ്പോള്‍ ദുല്‍ഖര്‍ പറഞ്ഞത്

പക്ഷെ ഒറ്റ സീനില്‍ പോലും ജ്യോതി കൃഷ്ണയ്ക്ക് മമ്മൂട്ടിയുമായി കോമ്പിനേഷന്‍ രംഗങ്ങളുണ്ടായിരുന്നില്ല. മമ്മൂട്ടിയെ ഒന്ന് കാണണമെന്നും പരിചയപ്പെടണമെന്നും ആഗ്രഹിച്ചെങ്കിലും അതും നടന്നില്ല.

അടുത്തുണ്ടായിട്ടും കഴിഞ്ഞില്ല

ബോംബെ മാര്‍ച്ചില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു ദിവസം, ഞങ്ങളെല്ലാവരും പുഴയുടെ ഒരു വശത്ത് ഇരിക്കുന്ന സമയത്ത് അക്കരെ ഷൂട്ട് നടക്കുന്നത് കണ്ടു. അവിടെ മമ്മൂക്കായുണ്ടായിരുന്നു. അപ്പോള്‍ ഞങ്ങള്‍ വിചാരിച്ചു മമ്മൂക്കായെ കാണാന്‍ കഴിയുമെന്ന്. പക്ഷേ കഴിഞ്ഞില്ല.

പിന്നെ കണ്ടത്

ബോംബെ മാര്‍ച്ച് കഴിഞ്ഞ് രണ്ടര വര്‍ഷം കഴിഞ്ഞിട്ടാണ് ഞാന്‍ മമ്മൂക്കയെ ആദ്യമായി കണ്ടത്. വിസ്മയം ഡബ്ബിങ് സ്റ്റുഡിയോയില്‍ വച്ച്. കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന്റെ ഡബ്ബിങിനായി വന്നതായിരുന്നു അന്ന് മമ്മൂക്ക.

ഞാന്‍ ഞെട്ടി

എന്നെ കണ്ടതും മമ്മൂക്ക പറഞ്ഞു, 'ഏയ് വലിയ കുട്ടിയായല്ലോ.. അന്നൊരു ചെറിയ കുട്ടിയായിരുന്നു' എന്ന്. ശരിയ്ക്കും മമ്മൂക്കയുടെ ആ വാക്കുകള്‍ കേട്ട് ഞാന്‍ ഞെട്ടിയെന്നാണ് ജ്യോതി പറയുന്നത്. ആദ്യ സിനിമയുടെ ലൊക്കേഷനില്‍ ഒന്ന് കണ്ടിട്ടു പോലുമില്ല. എന്നിട്ടും കണ്ടമാത്രയില്‍ തന്നെ മമ്മൂക്ക എന്നെ തിരിച്ചറിഞ്ഞു.

ദുല്‍ഖറിനൊപ്പം

ഞാന്‍ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ചത്. മമ്മൂക്കയുടെ മകനാണെന്ന തലക്കനം ഒന്നും ദുല്‍ഖറിനില്ല. സാധാരണക്കാരില്‍ സാധാരണക്കാരന്‍. നമ്മളില്‍ ഒരാള്‍. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാലും പുറത്തു കാട്ടില്ല- ജ്യോതി കൃഷ്ണ പറഞ്ഞു.

മമ്മുക്കയുടെ ഫോട്ടോസിനായി

English summary
Jyothi Krishna telling about her experience with Mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam