TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ചക്കിയെ പേടിയാണെന്ന് കാളിദാസ്! ആ ഭയത്തിന് പിന്നിലെ കാരണം എന്താണെന്ന് അറിയുമോ? കാണൂ!
ബാലതാരമായി സിനിമയിലേക്കെത്തിയ താരപുത്രനാണ് കാളിദാസ്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ താരപുത്രന് നായകനായെത്തുന്നതിനായി സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്നിരുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിലൂടെയാണ് കണ്ണനെന്ന കാളിദാസ് നായകനായി തുടക്കം കുറിച്ചത്. വൈകിയെത്തിയ വസന്തമായാണ് പലരും പൂമരത്തെ വിശേഷിപ്പിച്ചത്. ആദ്യ സിനിമ റിലീസ് ചെയ്തതിന് പിന്നാലെ കൈനിറയെ അവസരങ്ങളാണ് താരപുത്രനെ തേടിയെത്തിയിട്ടുള്ളത്. ജീത്തു ജോസഫിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, സന്തോഷ് ശിവന്റെ ജാക്ക് ആന്‍ഡ് ജില് തുടങ്ങി നിരവധി സിനിമകളാണ് താരപുത്രന്റേതായി ഒരുങ്ങുന്നത്.
തുടക്കത്തില്‍ എന്താണ് സിനിമ റിലീസ് ചെയ്യാത്തതെന്നായിരുന്നു ട്രോളര്‍മാരുടെ ചോദ്യം. ഇപ്പോഴത് ഇത്രയും സിനിമ ചെയ്യുന്നതിനെക്കുറിച്ചായി മാറുമോയെന്ന ഭയമുണ്ടെന്ന് കാളിദാസ് പറയുന്നു. ഇന്‍ഡ്യാഗ്ലിറ്റ്സിന് നല്കിയ അഭിമുഖത്തിനിടയിലാണ് താരപുത്രന് കാര്യങ്ങള്‍ വിശദീകരിച്ചത്. തന്നെ നന്നായി പിന്തുണയ്ക്കാറുണ്ട് ചക്കി. തന്റെ ഏറ്റവും വലിയ ക്രിട്ടിക്കാണ് ചക്കി. ഒാഡിയന്സിനേക്കാള് കൂടുതല്‍ പേടി ചക്കിയെയാണ്. അവള്‍ക്ക് ഒാക്കേയാണെങ്കില് എല്ലാവര്ക്കും ഒാക്കേയാണ്. മിസ്റ്റര്‍ റൗഡി ചക്കി ഇതുവരെ കണ്ടിട്ടില്ലെന്നും കാളിദാസന് പറയുന്നു.പതിവില്‍ നിന്നും വ്യത്യസ്തമായാണ് ജീത്തു ജോസഫ് ഈ ചിത്രമൊരുക്കിയത്.

ബൈക്കോടിക്കാനായി വീട്ടില്‍ സമ്മതിക്കില്ലെന്ന് കാളിദാസന് പറയുന്നു. അവരുടെ ഭയത്തിന് കാരണമെന്താണെന്നറിയില്ല. നേരത്തെ മമ്മൂട്ടിയും ബൈക്ക് വാങ്ങിക്കാനായി ദുല്‍ഖറിനെ അനുവദിച്ചിരുന്നില്ല. എന്താണ് ബൈക്ക് വാങ്ങിച്ച് തരാത്തതെന്നറിയില്ലെന്നും താരപുത്രന് പറയുന്നു. കുടുംബത്തിലെല്ലാവരും നന്നായി പിന്തുണയ്ക്കുന്നവരാണ്. അമ്മയും വലിയ ക്രിട്ടിക്കാണ്. വീട്ടിലെല്ലാവരും നല്ല ക്രിട്ടിക്കായതുകൊണ്ട് തന്റെ തെറ്റുകള്‍ പെട്ടെന്ന് തിരുത്താനാവുമെന്നും കാളിദാസ് പറയുന്നു.

താന്‍ ചെയ്യുന്ന സിനിമ താന്‍ തന്നെ തിരഞ്ഞെടുക്കുകയാണ്. അതേക്കുറിച്ച് വീട്ടില്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഇതുവരെ ചെയ്ത സിനിമകളെല്ലാം തനിക്കിഷ്ടപ്പെട്ടതാണ്. വളരെ കഷ്ടപ്പെട്ടാണ് മെലിഞ്ഞത്. കഥാപാത്രത്തിന് അനുസരിച്ച രൂപം ഉണഅടാക്കിയെടുക്കാന് തയ്യാറാണെന്നും താരപുത്രന് പറയുന്നു. സിനിമയിലേക്ക് ഇറങ്ങുന്നുവെന്ന് പറഞ്ഞപ്പോള്‍ തന്നെ കമല്‍ സാര്‍ അനുഗ്രഹിച്ചിരുന്നു. എല്ലാവരേയും വിശ്വസിക്കരുതെന്നും ഫോര്‍മല്‍ ബന്ധം മാത്രമേ ഉണ്ടാവൂയെന്നും അദ്ദേഹം പറഞ്ഞിരുന്നതായും കാളിദാസ് പറയുന്നു.