For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാളിദാസിന്റെ കാര്യത്തില്‍ ജയറാമും പാര്‍വ്വതിയും തീരുമാനമെടുത്തു! തന്റെ ലക്ഷ്യത്തിലെത്തി താരപുത്രൻ

  |

  ബാലതാരമായി സിനിമയിലെത്തിയിരുന്നെങ്കിലും കാളിദാസ് ജയറാം നായകനായി അഭിനയിച്ചത് ഈ വര്‍ഷമായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കാളിദാസിന്റെ പൂമരം മാര്‍ച്ചിലായിരുന്നു റിലീസ് ചെയ്തത്. ആദ്യ ചിത്രത്തിന് ശേഷം കൈ നിറയെ സിനിമകളുമായി തിരക്കിലാണ് താരപുത്രനിപ്പോള്‍.

  കീചെയിന്‍ മുതല്‍ തലമുടി വരെ ദിലീപേട്ടന്‍! ഫാന്‍സിന് ഏട്ടനോടുള്ള സ്‌നേഹം ഇങ്ങനയോ? ചിത്രങ്ങള്‍ കാണാം!!

  കൊച്ചുണ്ണിയുടെ തരംഗത്തില്‍ പെട്ടുപോയി! ഈ ആഴ്ച റിലീസിനെത്തിയ സിനിമകള്‍ ഇവയാണ്!

  ഒരു കാലത്ത് ജയറാമും പാര്‍വ്വതിയും ഒന്നിച്ചഭിനയിച്ചതും അല്ലാത്തതുമായ ഒരുപാട് ഹിറ്റ് സിനിമകളുണ്ടായിരുന്നു. അതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകള്‍ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കാളിദാസിപ്പോള്‍. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് താരപുത്രന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

  മമ്മൂക്കയാണ് റിയല്‍ ഹീറോ! കൊച്ചുണ്ണിയുടെ റെക്കോര്‍ഡ് തകരും! ജോണ്‍ അബ്രഹാം പാലക്കല്‍ ചുമ്മാ വന്നതല്ല!

   കാളിദാസ് ജയറാം

  കാളിദാസ് ജയറാം

  നടന്‍ ജയറാമിന്റെയും നടി പാര്‍വ്വതിയുടെയും മകനായ കാളിദാസ് ബാലതാരമായിട്ടായിരുന്നു സിനിമയിലെത്തിയത്. ഏഴാം വയസില്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയിലൂടെയായിരുന്നു കാളിദാസിന്റെ സിനിമാ പ്രവേശനം. 2003 ല്‍ എന്റെ വീട് അപ്പൂന്റേയും എന്ന ചിത്രത്തിലും കാളിദാസ് അഭിനയിച്ചിരുന്നു. സിനിമയിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും കാളിദാസിനെ തേടി എത്തിയിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സുമെല്ലാം കാളിദാസിന് ലഭിച്ചിരുന്നു. പിന്നീട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ സിനിമ വിടുകയായിരുന്നു.

   സിനിമയില്‍ അഭിനയിക്കാതെ ഇരുന്നതെന്ത് കൊണ്ട്?

  സിനിമയില്‍ അഭിനയിക്കാതെ ഇരുന്നതെന്ത് കൊണ്ട്?

  ആദ്യ രണ്ട് സിനിമകള്‍ക്ക് ശേഷം അഭിനയിക്കാതിരുന്നത് മാതാപിതാക്കളുടെ തീരുമാനം കൊണ്ടായിരുന്നു. സിനിമയില്‍ അഭിനയിച്ചാല്‍ എന്റെ പഠനത്തെ ബാധിക്കുമെന്ന് കരുതിയാണ് അത്തരത്തിലൊരു തീരുമാനമെടുത്തത്. അതിനാല്‍ എന്റെ വിദ്യാഭ്യാസത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ എനിക്ക് താല്‍പര്യം സിനിമ തന്നെയായിരുന്നെന്നും കാളിദാസ് പറയുന്നു. അവാര്‍ഡ് വേദിയില്‍ മിമിക്രി അവതരിപ്പിച്ചതും പരസ്യത്തില്‍ അഭിനയിച്ചതും പൂമരത്തില്‍ നിന്ന് ആദ്യം വന്ന പാട്ട് ഹിറ്റായതോടെ ആളുകള്‍ക്കിടയില്‍ ഞാന്‍ ശ്രദ്ധേയനാവുകയായിരുന്നു. അത് എനിക്ക് വലിയൊരു അവസരമാണ് തന്നതെന്നും കാളിദാസ് പറയുന്നു.

   ഇഷ്ടപ്പെട്ട സിനിമകള്‍

  ഇഷ്ടപ്പെട്ട സിനിമകള്‍

  മാതാപിതാക്കളുടെ ഇഷ്ട്‌പെട്ട സിനിമകള്‍ ഏതൊക്കെയാണെന്ന ചോദ്യത്തിന് ഒന്നിലധികം ഉത്തരമാണ് കാളിദാസ് നല്‍കിയിരിക്കുന്നത്. തനിക്ക് ഒരുപാട് സിനിമകള്‍ ഇഷ്ടമാണ്. അതില്‍ അച്ഛന്റെ കേളി, ശേഷം, എന്നീ സിനിമകളും അമ്മയുടെ വടക്ക് നോക്കിയന്ത്രം, കീരീടം എന്നീ സിനിമകളാണ് തനിക്ക് ഏറ്റവുമധികം ഇഷ്ടമുള്ളതെന്നാണ് കാളിദാസ് പറയുന്നത്.

  വൈറസ് ഉപേക്ഷിച്ചോ?

  വൈറസ് ഉപേക്ഷിച്ചോ?

  ഇപ്പോള്‍ കാളിദാസിനെ കുറിച്ച് ഏറ്റവും പുതിയതായി വരുന്ന വാര്‍ത്ത ആഷിക് അബുവിന്റെ സംവിധാനത്തിലെത്തുന്ന വൈറസ് എന്ന സിനിമയില്‍ നിന്നും പിന്മാറിയെന്നാണ്. കാളിദാസിന് പകരം ശ്രീനാഥ് ആ കഥാപാത്രം ചെയ്യുമെന്നാണ് സൂചന. സിനിമയില്‍ നിന്നും താന്‍ പിന്മാറിയെന്നും ഇതേ കുറിച്ച് കൂടുതലൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും കാളിദാസ് അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. രേവതി, ആസിഫ് അലി, പാര്‍വ്വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ കേരളത്തെ ബാധിച്ച നിപ്പാ വൈറസിനെ ആസ്പദമാക്കിയാണ് നിര്‍മ്മിക്കുന്നത്. സിനിമയുടെ വിശേഷങ്ങള്‍ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.

  English summary
  Kalidas Jayaram talks about favourites movies of Jayaram and Parvathy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X