»   » മമ്മൂട്ടി അങ്കിളുമായി വ്യക്തിപരമായി നല്ല അടുപ്പം, എന്തുകൊണ്ടാണെന്ന് കാളിദാസ് ജയറാം പറയുന്നു

മമ്മൂട്ടി അങ്കിളുമായി വ്യക്തിപരമായി നല്ല അടുപ്പം, എന്തുകൊണ്ടാണെന്ന് കാളിദാസ് ജയറാം പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കാളിദാസ് ജയറാം നായകനായ ചിത്രം തമിഴില്‍ റിലീസായി. മീന്‍ കുളമ്പും മണ്‍പാനയും എന്ന ചിത്രത്തിന് സമ്മിശ്രപ്രതികരണങ്ങളാണ് തമിഴകത്ത് നിന്ന് ലഭിയ്ക്കുന്നത്.

ഞാന്‍ മോഹന്‍ലാല്‍ ആരാധകനാണ്, കാളിദാസ് തുറന്ന് പറയുന്നു

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായകനായി തിരിച്ചെത്തുകയാണ് കാളിദാസ്. മലയാളത്തിലെ സൂപ്പര്‍താരത്തെ കുറിച്ചും, മെഗാതാരത്തെ കുറിച്ചും താരപുത്രന് എന്താണ് പറയാനുള്ളത് എന്ന് നോക്കാം

കുടുംബത്തിലെ അംഗം

മമ്മൂട്ടി അങ്കിളുമായി തനിയ്ക്ക് വ്യക്തിപരമായി നല്ലൊരു ബന്ധമാണ് ഉള്ളത് എന്നും കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണെന്നും കാളിദാസ് പറയുന്നു.

പഠനത്തിന്റെ കാര്യത്തില്‍

എന്റെ പഠനത്തിന്റെ കാര്യത്തില്‍ മമ്മൂട്ടി അങ്കിള്‍ എപ്പോഴും ശ്രദ്ധിയ്ക്കും. സ്‌കൂള്‍ കാലം മുതല്‍ ഞാന്‍ നന്നായി പഠിയ്ക്കുന്നുണ്ടോ മാര്‍ക്ക് വാങ്ങുന്നുണ്ടോ എന്നൊക്കെ അപ്പയെ വിളിച്ച് ചോദിയ്ക്കും.

ലൊയോളയില്‍ ചേരാന്‍ കാരണം

സത്യത്തില്‍ വിഷ്വല്‍ കമ്യൂണിക്കേഷന് ചെന്നൈയിലെ ലൊയോള കോളേജില്‍ ചേരാന്‍ കാരണം തന്നെ മമ്മൂട്ടിയാണെന്നാണ് കാളിദാസ് പറയുന്നത്. മമ്മൂട്ടിയാണത്രെ അവിടെ തന്നെ അഡ്മിഷന്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ചത്.

മോഹന്‍ലാലുമായി ബന്ധം

മോഹന്‍ലാലുമായി സിനിമ കാണുന്ന ബന്ധം മാത്രമേയുള്ളൂ എന്നും കാളിദാസ് പറയുന്നു. ലാല്‍ അങ്കിളിന്റെ വലിയ ആരാധകനാണ് ഞാന്‍. ആദ്യ ഷോ തന്നെ കാണും. ഏറ്റവും ഒടുവില്‍ റിലീസായ പുലിമുരുകന്റെയും ആദ്യ ഷോ കണ്ടു- കാളിദാസ് പറഞ്ഞു.

English summary
Kalidas opened up his mind to the question raised by the reporter. He said that he is very much close to Mammootty and even seeks his advice regarding academic matters.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam