എന്റെ ബാധ്യതകള്‍ തീര്‍ന്നാല്‍ ഞാന്‍ ഹാപ്പിയാണ്
ഹാസ്യ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് കല്പന. 1983ല്‍ അഭിയരംഗത്ത് എത്തിയ കല്പന ഒടുവില്‍ അഭിനയിച്ചത് മാര്‍ട്ടിന്‍ പ്രകാട്ടിന്റെ ചാര്‍ലിയിലാണ്. ക്യൂന്‍ മേരി എന്ന കഥാപാത്രത്തെയാണ് കല്‍പന അവതരിപ്പിച്ചത്. ഒട്ടേറെ ചിത്രങ്ങളില്‍ സഹനടിയായി അഭിനയിച്ച കല്‍പനയ്ക്ക് അവാര്‍ഡുകള്‍ അധികമൊന്നും ലഭിച്ചിട്ടില്ല. 2012ല്‍ തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ വേഷത്തിന് മികച്ച സഹനടിയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. എന്നാല്‍ നമ്മുടെ ജീവിതത്തെ മാറ്റി മാറിക്കുന്നത് ഒരു അവാര്‍ഡാണ് വിശ്വസിക്കുന്ന ആളല്ല കല്പന. മനുഷ്യന് വേണ്ടത് നല്ല പെരുമാറ്റമാണെന്നാണ് കല്‍പന പറയുന്നത്.
2012ലാണ് സംവിധായകനും ഭര്‍ത്തവുമായ അനില്‍ കുമാറുമായി കല്‍പന വേര്‍പിരിയുന്നത്. അതിന് ശേഷം അമ്മ വിജയ ലക്ഷമിയ്‌ക്കൊപ്പമാണ് കല്‍പനയും മകള്‍ ശ്രീമയിയും താമസിക്കുന്നത്. ഇതുവരെ ഇരുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും നല്ല വേഷങ്ങള്‍ ഇതുവരെ കിട്ടിയിട്ടില്ല. എനിക്ക് ഇനിയും മുന്നോട്ട് പോകാനുണ്ട്. പക്ഷേ എന്റെ ബാധ്യതകള്‍ ഒകെ തീര്‍ന്നാല്‍ അമ്മയ്ക്കും മകള്‍ക്കുമൊപ്പം വീട്ടില്‍ തന്നെ ചെലവഴിക്കാനാണ് എനിക്ക് ഇഷ്ട്ടം കല്‍പന പറയുന്നു. തുടര്‍ന്ന് വായിക്കൂ...

എന്റെ ബാധ്യതകള്‍ തീര്‍ന്നാല്‍ സിനിമയില്ലെങ്കിലും ഞാന്‍ ഹാപ്പിയാണ്
വ്യക്തിപരമായി ഒരുപാട് പ്രശ്‌നങ്ങള്‍ കല്പന അനുഭവിക്കുന്നുണ്ട്. എങ്കിലും തന്റെ വിഷമങ്ങള്‍ മറച്ച് വച്ച് മറ്റുള്ളവരുടെ സങ്കടങ്ങളില്‍ സമാധാനിപ്പിക്കാനും കല്പന മറക്കാറില്ല. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലാത്ത മനുഷ്യരില്ല. എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ടാകും. അവിടെയെല്ലാം നമ്മള്‍ പൊരുതി ജയിക്കുകയാണ് വേണ്ടത്. കല്‍പന പറയുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

എന്റെ ബാധ്യതകള്‍ തീര്‍ന്നാല്‍ സിനിമയില്ലെങ്കിലും ഞാന്‍ ഹാപ്പിയാണ്
എനിക്കറിയാവുന്ന ജോലി അഭിനയം മാത്രമാണ്. ഒരിക്കലും സംവിധായകനാകണമെന്നോ തിരക്കഥാകൃത്ത് ആകണമെന്നോ ഒന്നും ആഗ്രഹിച്ചിട്ടില്ല. കല്‍പന പറയുന്നു.

എന്റെ ബാധ്യതകള്‍ തീര്‍ന്നാല്‍ സിനിമയില്ലെങ്കിലും ഞാന്‍ ഹാപ്പിയാണ്
ഇതുവരെ ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ചു എന്ന് പറഞ്ഞത് കൊണ്ട് ആയില്ല. എനിക്ക് ലോണുകളുണ്ട്. എന്റെ കുഞ്ഞിനെ പഠിപ്പിച്ച് അവള്‍ ആഗ്രഹിക്കുന്നിടത്ത് അവളെ എത്തിക്കണം അതുക്കൊണ്ട് തന്നെ ഇനിയും എനിക്ക് മുന്നോട്ട് പോകേണ്ടതുണ്ട്- കല്പന

എന്റെ ബാധ്യതകള്‍ തീര്‍ന്നാല്‍ സിനിമയില്ലെങ്കിലും ഞാന്‍ ഹാപ്പിയാണ്
എന്റെ ലോണ്‍ അടയ്ക്കാനുള്ള പണം കിട്ടിയാല്‍ ഞാന്‍ ഹാപ്പിയാണ്. സിനിമയ്ക്ക് അപ്പുറം ഞാന്‍ ഇപ്പോള്‍ എന്റെ കുടുംബത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. അതുക്കൊണ്ട് തന്നെ വീട്ടില്‍ അമ്മയ്ക്കും മകള്‍ക്കും ഒപ്പം കഴിയാനാണ് എനിക്ക് ഇഷ്ടം.

എന്റെ ബാധ്യതകള്‍ തീര്‍ന്നാല്‍ സിനിമയില്ലെങ്കിലും ഞാന്‍ ഹാപ്പിയാണ്
2012ലാണ് സംവിധായകനും ഭര്‍ത്താവുമായ അനില്‍ കുമാറുമായുള്ള ഡിവോസ്.


Click it and Unblock the Notifications











