»   » ഉര്‍വശിയുമായി പിരിഞ്ഞപ്പോഴും കല്‍പനേച്ചിയും അമ്മയും എന്നെ ശത്രുവായി കണ്ടില്ല; മനോജ് കെ ജയന്‍

ഉര്‍വശിയുമായി പിരിഞ്ഞപ്പോഴും കല്‍പനേച്ചിയും അമ്മയും എന്നെ ശത്രുവായി കണ്ടില്ല; മനോജ് കെ ജയന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ഉര്‍വശിയുമായി ബന്ധം വേര്‍പിരിഞ്ഞ ശേഷം കല്‍പനയോ അമ്മയോ തന്നെ ശത്രുവായി കണ്ടിട്ടില്ല എന്ന് മനോജ് കെ ജയന്‍. പ്രശസ്ത സിനിമാ മാഗസിന്റെ വിഷു സ്‌പെഷ്യല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

വേര്‍പിരിയലിന്റെ മാസങ്ങളാണ് കടന്നുപോയത്. ഈ വര്‍ഷം പിറന്നതിനുശേഷം ഒരുപാട് സഹപ്രവര്‍ത്തകരെ മരണം പിടിച്ചുകൊണ്ടുപോയി. കല്‍പ്പനച്ചേച്ചിയും കലാഭവന്‍ മണിയും ജിഷ്ണുവുമൊക്കെ ഇനിയും എത്രയോ കാലം ഇവിടെ ജീവിക്കേണ്ടവരാണ്. അവരുമായുള്ള ബന്ധത്തെ കുറിച്ച് നടന്‍ പറയുന്നു, തുടര്‍ന്ന് വായിക്കൂ...

ഉര്‍വശിയുമായി പിരിഞ്ഞപ്പോഴും കല്‍പനേച്ചിയും അമ്മയും എന്നെ ശത്രുവായി കണ്ടില്ല; മനോജ് കെ ജയന്‍

ആദ്യസിനിമയായ 'സല്ലാപ'ത്തിന്റെ ലൊക്കേഷനില്‍ വരുന്ന സമയത്ത് സ്മാര്‍ട്ടായ ചെറുപ്പക്കാരനായിരുന്നു ചാലക്കുടി മണി. പിന്നീട് ഒരുപാടു സിനിമകള്‍ ഞങ്ങളൊന്നിച്ച് ചെയ്തു.

ഉര്‍വശിയുമായി പിരിഞ്ഞപ്പോഴും കല്‍പനേച്ചിയും അമ്മയും എന്നെ ശത്രുവായി കണ്ടില്ല; മനോജ് കെ ജയന്‍

ബന്ധുവാകുന്നതിന് മുമ്പുതന്നെ കല്‍പ്പനച്ചേച്ചിയുമായി നല്ല അടുപ്പമായിരുന്നു. സിനിമയില്‍ വന്ന കാലം തൊട്ട് എനിക്ക് പ്രോത്സാഹനം തന്നിരുന്നത് ചേച്ചിയാണ്. ബന്ധുവായപ്പോള്‍ ആ സ്‌നേഹം ഒന്നുകൂടി വര്‍ധിച്ചു.

ഉര്‍വശിയുമായി പിരിഞ്ഞപ്പോഴും കല്‍പനേച്ചിയും അമ്മയും എന്നെ ശത്രുവായി കണ്ടില്ല; മനോജ് കെ ജയന്‍

ബന്ധം വേര്‍പിരിഞ്ഞപ്പോഴും കല്‍പ്പനച്ചേച്ചിയും അമ്മയും എന്നെ ശത്രുവായി കണ്ടില്ല. എന്നെ അത്രയ്ക്കറിയാമായിരുന്നു ഇരുവര്‍ക്കും. വേര്‍പിരിഞ്ഞ ശേഷം എനിക്ക് ധൈര്യം തന്നതും കല്പനച്ചേച്ചിയാണ്.

ഉര്‍വശിയുമായി പിരിഞ്ഞപ്പോഴും കല്‍പനേച്ചിയും അമ്മയും എന്നെ ശത്രുവായി കണ്ടില്ല; മനോജ് കെ ജയന്‍

''ജീവിതം അവസാനിച്ചു എന്നു കരുതരുത്. നല്ലൊരു ഭാവി മനോജിനുണ്ട്.'' അവരുടെ ആശ്വാസവാക്കുകളാണ് എന്നെ പുതിയ ജീവിതത്തിലെത്തിച്ചത്. കല്‍പ്പനച്ചേച്ചിയെ സംസ്‌കരിക്കുന്നതുവരെ മുഴുവന്‍ സമയവും തൃപ്പൂണിത്തുറയിലുണ്ടായിരുന്നു ഞാന്‍.

ഉര്‍വശിയുമായി പിരിഞ്ഞപ്പോഴും കല്‍പനേച്ചിയും അമ്മയും എന്നെ ശത്രുവായി കണ്ടില്ല; മനോജ് കെ ജയന്‍

എന്റെ മകളെപ്പോലെയൊരു മകളാണ് അവര്‍ക്കുമുള്ളത്, ശ്രീമയി. കുഞ്ഞാറ്റയുടെ മൂത്തചേച്ചിയാണവള്‍. കല്‍പ്പനച്ചേച്ചിയും ജീവിതത്തില്‍ ഒരുപാട് സങ്കടങ്ങള്‍ അനുഭവിച്ചു. വിവാഹ മോചിതരായിട്ടും അവര്‍ ജീവിതത്തെ പോസിറ്റീവായി കണ്ടു

English summary
Kalpana didn't treat me as an enemy said Manoj K Jayan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam