»   » 'രണ്ടാം വിവാഹത്തിന് ശേഷം ഉര്‍വശിയുമായി ഒരു ബന്ധവുമുണ്ടായില്ല, പക്ഷെ കല്‍പനയ്ക്ക് വേണ്ടി വന്നു'

'രണ്ടാം വിവാഹത്തിന് ശേഷം ഉര്‍വശിയുമായി ഒരു ബന്ധവുമുണ്ടായില്ല, പക്ഷെ കല്‍പനയ്ക്ക് വേണ്ടി വന്നു'

By: Rohini
Subscribe to Filmibeat Malayalam

ബന്ധം വേര്‍പിരിഞ്ഞ്, രണ്ടാം വിവാഹം കഴിച്ചതിന് ശേഷം ഉര്‍വശിയുടെ കുടുംബവുമായി തനിക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന് മനോജ് കെ ജയന്‍. എന്നാല്‍ കല്‍പന മരിച്ച ശേഷം ചടങ്ങുകളെല്ലാം തീരുവോളം ആ കുടുംബത്തിനൊപ്പം താനും ഭാര്യ ആശയും ഉണ്ടായിരുന്നു എന്ന് മനോജ് കെ ജയന്‍ പറയുന്നു.

റിട്ടയേര്‍ഡായപ്പോഴാണ് വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത്, അസൂയ തോന്നിയ വിവാഹ ജീവിതം

കല്‍പനയുമായുണ്ടായിരുന്ന തന്റെ ആത്മബന്ധത്തെ കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനോജ് കെ ജയന്‍. കല്‍പന തനിക്ക് എന്നും സഹോദരി തുല്യയാണെന്നും നടന്‍ പറഞ്ഞു. തുടര്‍ന്ന് വായിക്കാം

കല്‍പന എനിക്ക് മൂത്ത സഹോദരിയെ പോലെ

വളരെ നല്ലൊരു വ്യക്തിത്വത്തിന് ഉടമയായിരുന്നു കല്‍പന. എനിക്കെന്നും മൂത്ത സഹോദരിയെ പോലെയായിരുന്നു- മനോജ് കെ ജയന്‍ പറയുന്നു.

കല്‍പനയ്ക്ക് എന്നെ കുറിച്ച് മോശം അഭിപ്രായമില്ല

ഉര്‍വശിയുമായുള്ള ബന്ധം വേര്‍പിരിയുമ്പോഴും കല്‍പനയ്ക്ക് തന്നെ കുറിച്ച് ഒരിക്കലും മോശം അഭിപ്രായം ഉണ്ടായിരുന്നില്ല. ഒരു പക്ഷെ അവര്‍ക്കെല്ലാം അറിയാമായിരുന്നിരിക്കാം എന്നാണ് മനോജ് കെ ജയന്‍ പറയുന്നത്

കല്‍പനയുടെ മരണാനന്തര ചടങ്ങുകളില്‍ ഞങ്ങളുണ്ടായിരുന്നു

രണ്ടാം വിവാഹത്തിന് ശേഷം എനിക്ക് ഉര്‍വശിയുടെ കുടുംബവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. എന്നാല്‍, കല്‍പന മരിച്ചപ്പോള്‍ ഭാര്യ ആശയുടെ പിന്തുണയോടെ ചടങ്ങുകള്‍ തീരുവോളം ആ കുടുംബത്തിനൊപ്പം ഞങ്ങളുണ്ടായിരുന്നു- മനോജ് കെ ജയന്‍ പറഞ്ഞു.

സിനിമാ ലോകത്തെത്തുമ്പോള്‍, മനോജ് കെ ജയന്‍ തിരക്കിലാണ്

വിളക്കുമരം, സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്, പള്ളിക്കൂടം എന്നീ മലയാള സിനിമകളുടെ ചിത്രീകരണം മനോജ് കെ ജയന്‍ പൂര്‍ത്തിയാക്കി. ഇത് കൂടാതെ ചില തമിഴ് ചിത്രങ്ങളിലും നടന്‍ കരാറൊപ്പിട്ടിട്ടുണ്ട്.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Actor Manoj K Jayan, who was earlier married to Urvashi says that actress Kalpana (Urvashi’s sister) was like his elder sister and that she had an amazing personality.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam