»   » കമല്‍ഹാസന്‍ ഭ്രാന്തനാണ്,തന്റെ മുന്നില്‍ മുഖമുയര്‍ത്തി നില്‍ക്കാന്‍ കഴിയില്ലെന്ന് ബാലചന്ദ്രമേനോന്‍

കമല്‍ഹാസന്‍ ഭ്രാന്തനാണ്,തന്റെ മുന്നില്‍ മുഖമുയര്‍ത്തി നില്‍ക്കാന്‍ കഴിയില്ലെന്ന് ബാലചന്ദ്രമേനോന്‍

Posted By:
Subscribe to Filmibeat Malayalam

വീണ്ടും വിവാദ പ്രസ്താവനയുമായി പ്രശസ്ത നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ രംഗത്ത്. ഇത്തവണ ഉലകനായകന്‍ കമല്‍ഹാസനെതിരെ ആഞ്ഞടിച്ചാണ് ബാലചന്ദ്രമേനോന്‍ എത്തിയിരിക്കുന്നത്. കമല്‍ഹാസന്‍ ഭ്രാന്തനാണെന്നാണ് താരം പറഞ്ഞിരിക്കുന്നത്. ഒരു പ്രമുഖ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

പ്രശസ്തിയും അധികാരവും ചിലരെ ഭ്രാന്തരാക്കും എന്നു പറയുന്നത് ശരിയാണ്. അതിനൊരു ഉദാഹരണമാണ് കമലഹാസന്‍ എന്നാണ് ബാലചന്ദ്രമേനോന്‍ പറഞ്ഞത്. ബാലചന്ദ്രമേനോന്റെ അമ്മയാണെ സത്യം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് മുടങ്ങാന്‍ കാരണം കമല്‍ഹാസനാണെന്നാണ് അദ്ദേഹം പറയുന്നത്. പെണ്ണ് ആണ്‍ വേഷം കെട്ടുന്ന കഥയാണ് അമ്മയാണെ സത്യം പറഞ്ഞത്.

balachandra-menon

എന്നാല്‍, ഷൂട്ടിങ്ങിനിടെ കമല്‍ഹാസന്റെ ആരാധകര്‍ കമലിനെ ചൂടാക്കിയത്രേ. എന്തുകൊണ്ട് പെണ്‍ വേഷം കെട്ടി അഭിനയിച്ചു കൂടാ എന്നായിരുന്നു കമലിനോട് ആരാധകര്‍ പറഞ്ഞത്. ഇതോടെ കമല്‍ഹാസന്‍ ഷൂട്ടിങ്ങില്‍ നിന്നു ഇറങ്ങിപ്പോയി. ഷൂട്ടിങ് എന്തുകൊണ്ടു നിന്നു എന്നു ചോദിച്ചതിന് അന്നു കമല്‍ പറഞ്ഞതിങ്ങനെയാണ്. നിര്‍മ്മാതാവിന് സാമ്പത്തിക പ്രശ്‌നമുള്ളതുകൊണ്ടാണ് നിര്‍ത്തിവെച്ചതെന്നായിരുന്നു പറഞ്ഞത്.

അന്നു ആ സിനിമ ഞാന്‍ നിര്‍മ്മിക്കാമെന്ന് പറഞ്ഞപ്പോഴും കമല്‍ സമ്മതിച്ചില്ല. എന്നാല്‍, ഇത്തരം അനാസ്ഥ കാണിച്ച കമല്‍ പിന്നീട് അവ്വൈ ഷണ്‍മുഖിയില്‍ എത്തിയെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴും കമല്‍ഹാസന് തന്റെ മുന്നില്‍ മുഖമുയര്‍ത്തി നില്‍ക്കാന്‍ കഴിയില്ലെന്നു ബാലചന്ദ്രമേനോന്‍ പറയുന്നു.

English summary
Malayalam actor Balachandra menon said kamal hassan has gone mad out of his fame and influence.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam