»   » ഷോട്ട്‌സ് അല്ലാതെ സാരി ഉടുത്ത് ബീച്ചില്‍ പോകാന്‍ പറ്റുമോ, വിവാദങ്ങള്‍ക്ക് മറുപടിയുമായി നടി കനിഹ

ഷോട്ട്‌സ് അല്ലാതെ സാരി ഉടുത്ത് ബീച്ചില്‍ പോകാന്‍ പറ്റുമോ, വിവാദങ്ങള്‍ക്ക് മറുപടിയുമായി നടി കനിഹ

Posted By: Sanviya
Subscribe to Filmibeat Malayalam

കുറച്ച് നാള്‍ മുമ്പാണ് നടി കനിഹ വിവാഹമോചിതയാകുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും വിളിച്ച് എന്താണ് പ്രശ്‌നമെന്ന് ചോദിച്ചപ്പോഴാണ് നടി കാര്യം അറിയുന്നത്. സംഭവം വ്യാജമായിരുന്നു. പിന്നീട് നടി തന്നെ സംഭവത്തില്‍ വ്യക്തത നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതുമാത്രമല്ല കരിയറിലെ വളര്‍ച്ചയ്‌ക്കൊപ്പം ഒത്തിരി വിവാദങ്ങള്‍ കനിഹ നേരിട്ടുണ്ട്. അടുത്തിടെ ഷോര്‍ട്ട്‌സ് ധരിച്ച് ബീച്ചില്‍ നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ നടിക്ക് ചില വിവാദങ്ങള്‍ നേരിടേണ്ടി വന്നു.

ഇതൊക്കെ അനാവശ്യമാണെന്ന് നടി പറയുന്നത്. ചിലരുടെ കണ്ണില്‍ മാത്രം കുഴപ്പം തോന്നുന്നതാണ്. നടി സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് തുടര്‍ന്ന് വായിക്കൂ..

കൂട്ടുകാര്‍ക്കൊപ്പം

സ്‌കൂള്‍ കാലഘട്ടം മുതലുള്ള സുഹൃത്തുക്കള്‍ക്കൊപ്പം തായ്‌ലന്റില്‍ ഒത്തു കൂടിയതായിരുന്നു ഞങ്ങള്‍.

ഷോര്‍ട്ട്‌സ് ധരിച്ചത്

ബീച്ചില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ ഷോര്‍ട്ട്‌സ് ധരിച്ചത്. അല്ലാതെ മുതിര്‍ന്നവര്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നില്ല. കനിഹ പറയുന്നു.

ചിലര്‍ അഭിനന്ദിച്ചു

ഒരുപാട് പേര്‍ സൗഹൃദം തുടരുന്നതില്‍ അഭിനന്ദിച്ചു. അതിനിടയിലാണ് ചിലര്‍ മോശം കമന്റുകളിട്ടത്.

സാരി ഉടുക്കാന്‍ പറ്റില്ലല്ലോ

ഓരോ അവസരത്തിനും പറ്റിയ വസ്ത്രങ്ങളുണ്ട്. അല്ലാതെ സാരി ഉടയുത്ത് ബീച്ചില്‍ പോകാന്‍ പറ്റുമോ. സാരി ഉടുത്ത് മോശം രീതിയില്‍ നടക്കുന്നവരുണ്ടല്ലോ നടി പറയുന്നു.

ബോള്‍ഡായി പ്രതികരിക്കാന്‍ കഴിയില്ല

ചിലര്‍ സ്വയം മിടുക്കന്മാരാകാനാണ് മോശം കമന്റുകളിടുന്നത്. അവരോട് ബോള്‍ഡായി പ്രതികരിക്കാന്‍ തനിക്ക് കഴിയില്ല. കനിഹ പറഞ്ഞു.

കനിഹയുടെ ഫോട്ടോസിനായി

    English summary
    Kaniha Reacts Against her facebook comments.

    Malayalam Photos

    Go to : More Photos

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam