Don't Miss!
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- News
'ബിജെപി വിട്ട് കോൺഗ്രസിൽ ചേരും'; കർണാടകയിലെ ബിജെപി എംഎൽഎസി എച്ച് വിശ്വനാഥ്
- Sports
ടി20യില്‍ ഇവരുടെ ഇന്ത്യന്‍ കരിയര്‍ തീര്‍ന്നു, ഇനിയൊരു തിരിച്ചുവരവില്ല! 3 പേര്
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
തിരക്കഥ വായിച്ച ശേഷം ആദ്യം മനസില്‍ വന്നത് ജിത്തു സര്! തമ്പിയെക്കുറിച്ച് കാര്‍ത്തി
കാര്‍ത്തിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് തമ്പി. ജ്യോതികയും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമ ക്രിസ്മസിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നിഖില വിമല്‍ നായികയാവുന്ന ചിത്രത്തില്‍ സത്യരാജ്, അന്സണ് പോള്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. പാപനാശത്തിന് പിന്നാലെ ഫാമിലി ത്രില്ലര്‍ ചിത്രവുമായിട്ടാണ് ഇത്തവണയും സംവിധായകന് എത്തുന്നത്.
തമ്പിയുടെ വിശേഷങ്ങള്‍ ഫില്‍മിബീറ്റിന് നല്കിയ അഭിമുഖത്തില്‍ കാര്‍ത്തിയും അന്സണ് പോളും പങ്കുവെച്ചിരുന്നു. കൈദിയുടെ വിജയത്തിന് പിന്നാലെയാണ് കാര്‍ത്തിയുടെ പുതിയ ചിത്രം എത്തുന്നത്. തിരക്കഥാകൃത്തുകളായ റെന്‍സില്‍ ഡിസില്‍വ, സമീറ അറോറ തുടങ്ങിയവര്‍ തന്നെ സമീപിച്ച ശേഷമാണ് ജീത്തു ജോസഫ് സാറിലേക്ക് സിനിമ എത്തിയതെന്ന് കാര്‍ത്തി പറയുന്നു.

തമ്പിയുടെ തിരക്കഥ വായിച്ചശേഷം ആര് ഇത് സംവിധാനം ചെയ്യുമെന്ന ചര്‍ച്ച ഞങ്ങള്‍ക്കിടയിലുണ്ടായി. ജിത്തു സാറിന്റെ പേരാണ് ആദ്യം മനസില്‍ വന്നത്. പിന്നീട് കഥ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ സാറിനും ഇഷ്ടമായി. ഞാനും അണ്ണിയും (ജ്യോതിക) സിനിമയിലുണ്ടാവുമെന്ന് പറഞ്ഞപ്പോള്‍ സിനിമ അദ്ദേഹം ചെയ്യാമെന്ന് പറഞ്ഞു.

സിനിമയോടുളള ജീത്തു സാറിന്റെ സമീപനം തനിക്കേറെ ഇഷ്ടമായെന്നും കാര്‍ത്തി പറഞ്ഞു. ഒരു ഫാമിലി ത്രില്ലര്‍ എടുക്കുമ്പോള്‍ അതിനു വേണ്ട കാര്യങ്ങളെല്ലാം വളരെ വ്യക്തതയോടെയും കൃത്യതയോടെയുമാണ് അദ്ദേഹം ചെയ്തത്. അതുകൊണ്ട് സെറ്റില്‍ താന്‍ വളരെ റിലാക്സ്ഡ് ആയിരുന്നുവെന്നും കാര്‍ത്തി പറഞ്ഞു. ജിത്തു സാറിനോടൊപ്പം രണ്ടാമത്തെ ചിത്രമാണിതെന്ന് ആന്‍സണ്‍ പോള്‍ പറഞ്ഞു.

ആദ്യ സിനിമയില്‍ ചെറിയ റോളായിരുന്നുവെന്നും എന്നാല്‍ ഇത്തവണ നല്ലൊരു റോള്‍ ലഭിച്ചെന്നും നടന് പറഞ്ഞു. എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യമുളള ഒരു ചിത്രമാണ് തമ്പിയെന്ന് കാര്‍ത്തി പറഞ്ഞു. എടുക്കാന്‍ പോവുന്ന സീനുകളെക്കുറിച്ച് എല്ലാ താരങ്ങളെയും ഒരുമിച്ച് ഇരുത്തി കൃത്യമായി ജീത്തു സര് പറഞ്ഞുതരുമായിരുന്നു.
റാമില്‍ ലാലേട്ടന് മീശ പിരിക്കുമോയെന്ന് ആരാധകന്! വൈറലായി മോഹന്‍ലാലിന്റെ മറുപടി

അതുകൊണ്ട് എല്ലാവര്ക്കും നല്ല രീതിയില്‍ സിനിമയില്‍ പെര്‍ഫോം ചെയ്യാന്‍ പറ്റി. എല്ലാ ഇമോഷന്‍സും ഉളള ഒരു ചിത്രമായിരിക്കുമിതെന്നും ക്രിസ്മസിന് മുന്‍പ് എത്തുമെന്നും നടന് പറഞ്ഞു. എല്ലാവരും കുടുംബത്തോടൊപ്പം വന്ന് ചിത്രം കാണണമെന്നും കാര്‍ത്തി പറഞ്ഞു. 96ലൂടെ തരംഗമായ ഗോവിന്ദ് വസന്തയാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ട്രെയിലറിനും ടീസറിനുമൊപ്പം തമ്പിയിലെ ഗാനങ്ങളും നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഡിസംബര്‍ 20നാണ് കാര്‍ത്തി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും ഒരേസമയം സിനിമ റിലീസ് ചെയ്യും.
മാമാങ്കത്തെ തകര്‍ക്കാന്‍ ചിലര്‍ സംഘടിത ആക്രമണം നടത്തുന്നു! വെളിപ്പെടുത്തി വേണു കുന്നപ്പിളളി
-
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ
-
വീട്ടില്‍ എതിര്‍ത്താല്‍ കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു
-
എനിക്ക് സങ്കടം വന്നു; മഞ്ജുവിനെ ചേർത്ത് പിടിച്ച് അമ്മ ഗിരിജ; എന്നും ഇത് പോലെ നിലനിൽക്കട്ടെയെന്ന് ആരാധകർ