»   » 22 കാരന്റെ സിനിമ, പലരും മടിച്ചു,റഹ്മാന്‍ ഏറ്റെടുത്തു, ചിത്രം സൂപ്പര്‍ഹിറ്റായി

22 കാരന്റെ സിനിമ, പലരും മടിച്ചു,റഹ്മാന്‍ ഏറ്റെടുത്തു, ചിത്രം സൂപ്പര്‍ഹിറ്റായി

By: Nihara
Subscribe to Filmibeat Malayalam

തമിഴ് സിനിമയില്‍ നിരവധി പരീക്ഷണങ്ങള്‍ നടക്കാറുണ്ട്. പരീക്ഷണങ്ങളോട് വിമുഖത കാണിക്കാറില്ല പ്രേക്ഷകര്‍. ഏറെ ഇഷ്ടത്തോടെ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്. അത്തരത്തില്‍ ഏറെ ക്ലിക്കായ സിനിമയാണ് ധ്രുവങ്ങള്‍ പതിനാറ്. ചിത്രത്തിന്റെ സംവിധായകനായ കാര്‍ത്തിക് നരേനെയും തമിഴ് ജനത സ്വീകരിച്ചു. തമിഴകത്തു മാത്രമല്ല ചിത്രം ശ്രദ്ധിക്കപ്പെട്ടത്.

മലയാളികളുടെ പ്രിയതാരമായ റഹ്മാനാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. എഞ്ചിനീയറിങ്ങ് പഠനം പാതിവഴിയിലുപേക്ഷിച്ചെത്തിയ മകന്റെ സിനിമാ മോഹത്തിന് താങ്ങും തണലുമായി നിന്നത് കാര്‍ത്തിക്കിന്റെ അച്ഛനാണ്. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി റഹ്മാനെ സമീപിച്ചപ്പോള്‍ ആദ്യം താരം വിസമ്മതിച്ചിരുന്നു. പിന്നീട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയപ്പോഴാണ് താരം അഭിനയിക്കാന്‍ തയ്യാറായത്.

വിസമ്മതിക്കാനുള്ള കാരണം

ചിത്രത്തില്‍ നിന്നും പിന്‍വാങ്ങാന്‍ റഹ്മാനെ പ്രേരിപ്പിച്ചത് രണ്ടു കാര്യങ്ങളായിരുന്നു. എന്നാല്‍ അത് തിരുത്തി അദ്ദേഹത്തെ അഭിനയിപ്പിക്കാന്‍ കഴിഞ്ഞതിനെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് സംവിധായകന്‍. സ്‌ക്രിപ്റ്ര് വായിക്കുകയും ഷൂട്ട് ആരംഭിക്കുകയും ചെയ്തപ്പോള്‍ തന്റെ സംശയങ്ങള്‍ അസ്ഥാനത്തായിരുന്നുവെന്ന് റഹമാന് തന്നെ തോന്നിയെന്നുള്ളതാണ് പിന്നത്തെ കഥ.

റഹ്മാന് തോന്നിയ സംശയങ്ങള്‍

ചിത്രത്തിന്റെ സംവിധായകനായ കാര്‍ത്തിക് നരേന് 22 വയസ്സേ ഉള്ളൂവെന്നത് താരത്തിന് താല്‍പര്യക്കുറവ് വരുത്തിയ ഒരു കാരണമാണ്. സിനിമ ചെയ്യാനും മാത്രമുള്ള പക്വത സംവിധായകനുണ്ടോയെന്ന സംശയവും ഉണ്ടായിരുന്നു. നിരവധി തവണ പോലീസ് വേഷങ്ങള്‍ ചെയ്തിട്ടുള്ളതിനാല്‍ ആവര്‍ത്തന വിരസത ഉണ്ടാക്കുമോയെന്നതായിരുന്നു അടുത്ത ആശങ്ക. എന്നാല്‍ ഈ രണ്ടു കാര്യങ്ങളെക്കുറിച്ചും കൃത്യമായി ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതില്‍ പിന്നെയാണ് താരം അഭിനയിക്കാന്‍ തയ്യാറായത്.

ജിത്തു ജോസഫ് സിനിമകളുടെ മേക്കിങ്ങ് ഏറെ ഇഷ്ടം

തമിഴ് നാട്ടില്‍ റിലീസ് ചെയ്യുന്ന മലയാള സിനിമകള്‍ കുറവായതില്‍ത്തന്നെ അധികം ചിത്രങ്ങളൊന്നും കണ്ടിട്ടില്ല. മലയാളത്തിലെ മുന്‍നിര അഭിനേതാക്കളെയെല്ലാം ഇഷ്ടമാണ്. ജിത്തു ജോസ്ഫ് സിനിമകളുടെ മേക്കിങ്ങ് വളരെ ഇഷ്ടമാണ്.

ശങ്കറിന്റെ ട്വീറ്റ് ഏറെ വിലമതിക്കുന്നു

സിനിമാ മേഖലയിലുള്ള നിരവധി പേര്‍ ചിത്രം കണ്ടതിനു ശേഷം വിളിച്ച് അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമൊക്കെ ഒരുപാട് സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. സംവിധായകന്‍ ശങ്കറിന്റെ ട്വീറ്റിനാണ് താന്‍ ഏറെ പ്രാധാന്യം നല്‍കുന്നതെന്നും ജനുവരി ഒന്നിനാണ് അത് ലഭിച്ചത് അതു കൊണ്ടു തന്നെ മികച്ച പുതുവര്‍ഷ സമ്മാനമായി കാണുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു.

English summary
Karthik Naren talks about Dhruvangal 16.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam