»   » 'കസബയില്‍ മമ്മൂട്ടി നടന്നുവരുന്ന ഒരു സ്റ്റൈലുണ്ട്, അത് കണ്ടാല്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കും'

'കസബയില്‍ മമ്മൂട്ടി നടന്നുവരുന്ന ഒരു സ്റ്റൈലുണ്ട്, അത് കണ്ടാല്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കും'

Written By:
Subscribe to Filmibeat Malayalam

രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കസബ എന്ന ചിത്രം ജൂലൈ 7 ന് തിയേറ്ററുകളിലെത്തും. രാജന്‍ സക്കറിയ എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ മമ്മൂട്ടി എത്തുന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് ആരാധകര്‍.

തെന്നിന്ത്യന്‍ താരങ്ങളായ വരലക്ഷ്മി ശരത്ത് കുമാറും നേഹ സെക്‌സാനയും നായികമാരായെത്തുന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത് രാഹുല്‍ രാജാണ്. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ രാജ് ചിത്രത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. എന്താണ് അദ്ദേഹം പറയുന്നതെന്ന് നോക്കാം,

'കസബയില്‍ മമ്മൂട്ടി നടന്നുവരുന്ന ഒരു സ്റ്റൈലുണ്ട്, അത് കണ്ടാല്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കും'

മിക്കവരും രജനികാന്തിന്റെ കബാലി എന്ന ചിത്രത്തിന് വേണ്ടി കാത്തിരിയ്ക്കുകയായിരിക്കും. പക്ഷെ ഞാന്‍ കാത്തിരിയ്ക്കുന്നത് മമ്മൂട്ടിയുടെ കസബ റിലീസിന് വേണ്ടിയാണ്. ഒരു മാസ് മസാല ചിത്രമാണ് കസബ എന്ന് രാഹുല്‍ രാജ് പറയുന്നു.

'കസബയില്‍ മമ്മൂട്ടി നടന്നുവരുന്ന ഒരു സ്റ്റൈലുണ്ട്, അത് കണ്ടാല്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കും'

രാജന്‍ സക്കറിയ എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. കേരളത്തിന്റെയും കര്‍ണാടകയുടെയും ബോഡറായ കസബയില്‍ ഒരു കേസ് അന്വേഷിക്കുന്ന രാജന്‍ സക്കറിയ നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രം. ചിത്രത്തില്‍ ഒരുപാട് ട്വിസ്റ്റുകളും സസ്‌പെന്‍സുകളും ഉണ്ടെന്നാണ് അറിയുന്നത്.

'കസബയില്‍ മമ്മൂട്ടി നടന്നുവരുന്ന ഒരു സ്റ്റൈലുണ്ട്, അത് കണ്ടാല്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കും'

ചിത്രത്തില്‍ മമ്മൂട്ടിയുടെ ഒരു പ്രത്യേക സ്റ്റൈല്‍ നടത്തമുണ്ട്. ആ നടത്തം വരുന്ന രംഗത്ത് ആരാധകര്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിയ്ക്കും എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പുണ്ട് എന്ന് രാഹുല്‍ രാജ് പറഞ്ഞു.

'കസബയില്‍ മമ്മൂട്ടി നടന്നുവരുന്ന ഒരു സ്റ്റൈലുണ്ട്, അത് കണ്ടാല്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കും'

ചിത്രത്തില്‍ ഒരു ഐറ്റം പാട്ടുണ്ട്. നിഥിന്‍ അത് നല്ല രീതിയില്‍ തന്നെ ഷൂട്ട് ചെയ്തു. ഒരു ക്ലാസിക് ടെച്ചോടെയുള്ള ത്രില്ലര്‍ ചിത്രമാണ് കസബ. തീര്‍ച്ചയായും മലയാളത്തില്‍ ഇതൊരു പുതിയ അനുഭവമായിരിക്കും - രാഹുല്‍.

'കസബയില്‍ മമ്മൂട്ടി നടന്നുവരുന്ന ഒരു സ്റ്റൈലുണ്ട്, അത് കണ്ടാല്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കും'

ചിത്രം മികച്ച വിജയം നേടും എന്ന കാര്യത്തിലും അണിയറ പ്രവര്‍ത്തകര്‍ക്ക് യാതൊരു സംശയവുമില്ല. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടമായിരിക്കും. കലക്ഷന്‍ മുപ്പത് കോടി കടക്കും എന്നും അണിയപ്രവര്‍ത്തകര്‍ പറയുന്നു.

English summary
Kasaba will make the audience thrilled, says Rahul Raj

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam