കാവ്യ ബലിയാടാകുന്നതില്‍ സങ്കടം, മഞ്ജുവിന്റെ നേട്ടങ്ങളില്‍ സന്തോഷം: ദിലീപ്
ദിലപിന്റെയും മഞ്ജു വാര്യരുടെയും വ്യക്തി ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയുണ്ട്. അതുകൊണ്ട് തന്നെ താരങ്ങള്‍ ഒഴിഞ്ഞു നിന്നാലും ഓരോ അഭിമുഖത്തിലും ഈ വിഷയത്തെ കുറിച്ച് കുത്തി കുത്തി ചോദിക്കുന്നത് പതിവാണ്.
അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ദിലീപ് വീണ്ടും വ്യക്തമാക്കി, മഞ്ജുവുമായി പിരിഞ്ഞതിന് പിന്നില്‍ കാവ്യമാധവന്‍ അല്ല എന്ന്. കാവ്യ ബലിയാടാകുന്നത് കാണുമ്പോള്‍ സങ്കടമുണ്ടെന്നും ദിലീപ് പറഞ്ഞു.

ഒരു പത്ത് തവണയെങ്കിലും തന്നെയും കാവ്യയെും ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ വിവാഹം കഴിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തിടെ ഒരു പത്രകട്ടിങ്‌സിന്റെ രൂപത്തില്‍ ഫേസ്ബുക്കില്‍ പ്രചരിച്ച വാര്‍ത്തകണ്ട് അടുത്തറിയാവുന്നവര്‍ പോലും വിളിച്ചന്വേഷിച്ചു.
വിവാഹ മോചനത്തിന് ശേഷം വ്യക്തി ജീവിതത്തില്‍ ഒട്ടനവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. മഞ്ജുവിന്റെ പുതിയ നേട്ടത്തില്‍ സന്തോഷിക്കുന്നുണ്ടെന്നും ജനപ്രിയ നടന്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ചാനലിലെ ക്ലോസ് എന്‍കൗണ്ടര്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദിലീപ്.
ഇരുപത് വര്‍ഷം പിന്നിടുന്ന കരിയറില്‍ ഇതുവരെയും ആരോടും മത്സരിക്കാന്‍ ശ്രമിച്ചിട്ടില്ല. സിദ്ധിഖ് ലാല്‍ വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിലൂടെ ശക്തമായി തിരിച്ച് വരവിന് ഒരുങ്ങുകയാണ് ദിലീപ്.


Click it and Unblock the Notifications