സിനിമയിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് കരുതിയില്ലെന്ന് കാവ്യ
കൊച്ചി: മലയാള സിനിമയിലേക്ക് ഒരിക്കലും തിരിച്ചെത്താന്‍ കഴിയുമെന്ന് കരുതിയതല്ലെന്ന് കാവ്യ മാധവന്‍. ഒരുവര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കുശേഷം സജി സുരേന്ദ്രന്റെ ഷീ ടാക്‌സിയില്‍ അഭിനയിച്ചശേഷം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാവ്യ മനസുതുറന്നത്. സിനിമകള്‍ക്കിടയിലെ ഇടവേള തന്റെ ആത്മവിശ്വാസം ഇല്ലാതാക്കിയിരുന്നതായി കാവ്യ പറഞ്ഞു.
നീണ്ട ഇടവേളയ്ക്കുശേഷം ക്യാമറയ്ക്കു മുന്നിലെത്തിയപ്പോള്‍ താന്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരാളായിരുന്നു. എന്നാല്‍, സിനിമയുമായി വേഗത്തില്‍ ഇണങ്ങാന്‍ തനിക്ക് സാധിച്ചെന്ന് കാവ്യ പറഞ്ഞു. അഞ്ചുവയസുമുതല്‍ ക്യാമറയ്ക്കുമുന്നില്‍ നിന്നതുകൊണ്ടാകണം തനിക്ക് എളുപ്പം സിനിമയുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞതെന്നും കാവ്യ പറയുന്നു.

ആശങ്കയും ഭയവുമായിരുന്നു തന്റെ ആത്മവിശ്വാസം ഇല്ലാതാക്കിയത്. എന്നാല്‍ ഷീ ടാക്‌സിയിലെ ഡ്രൈവറായി എളുപ്പത്തില്‍ തന്നെ തിരിച്ചെത്താന്‍ കഴിഞ്ഞെന്നും നടി വ്യക്തമാക്കി. ആഷിഖ് അബുവിന്റെ ഗൗരിയിലെ കഥാപാത്രം അവതരിപ്പിച്ചശേഷം ഒരു വര്‍ഷത്തോളം സിനിമയില്‍ നിന്നും കാവ്യ വിട്ടുനിന്നിരുന്നു. ഇതിനുശേഷമാണ് സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഷീ ടാക്‌സിയില്‍ ഡ്രൈവറായി വേഷമിട്ടത്.
പത്താംക്ലാസില്‍ തോറ്റശേഷം ഡ്രൈവറായ യുവതിയുടെ കഥയാണ് സിനിമ പറയുന്നത്. ഇതിന് പിന്നാലെ ചാനല്‍ പ്രവര്‍ത്തകയായി ആകാശവാണി എന്ന ചിത്രത്തിലും കാവ്യ നായികയായി ഖായിസ് മിലന്‍ ആണ് സംവിധാനം. രണ്ടു ചിത്രങ്ങളും സ്ത്രീ പ്രാധാന്യമുള്ള സിനിമയായതിനാല്‍ കാവ്യ ഇരുകൈയ്യും നീട്ടി ഓഫര്‍ സ്വീകരിക്കുകയായിരുന്നു.


Click it and Unblock the Notifications