ഇഷ്ടമില്ലാത്ത വസ്ത്രം ധരിക്കേണ്ടി വന്നിട്ടുണ്ട്; കാവ്യ മാധവന്‍ പറയുന്നു

By Rohini

വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ കാവ്യ മാധവന്‍ ഒരിക്കലും മലയാളി പ്രേക്ഷകരെ കൊണ്ട് പറയിപ്പിച്ചിട്ടില്ല. സാരിയോ ചുരിദാറോ ധാവണിയോ പട്ടുപാവടയോ ആണ് മിക്ക ചിത്രങ്ങളിലും കാവ്യ ധരിക്കറുള്ളത്. എന്നാല്‍ ആദ്യകാലത്ത് ഇഷ്ടമില്ലാത്ത വസ്ത്രങ്ങള്‍ ധരിക്കേണ്ടി വന്നിട്ടുണ്ടെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ കാവ്യ പറഞ്ഞു.

അന്നൊന്നും ആരും നമ്മുടെ അഭിപ്രായം ചോദിക്കുമായിരുന്നില്ല. ഇപ്പോള്‍ ആ പ്രശ്‌നങ്ങളൊന്നുമില്ല. ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാരത്തിലൂടെ കാവ്യ ഇപ്പോള്‍ പുതിയ ട്രെന്റുകളെ കുറിച്ചും സ്റ്റൈലുകളെ കുറിച്ചുമൊക്കെ കൂടുതല്‍ അറിയാന്‍ തുടങ്ങിയിരിക്കുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാവ്യ മാധവന്‍ സംസാരിക്കുന്നു.

ഫാഷന്‍ സെന്‍സ്

ഇഷ്ടമില്ലാത്ത വസ്ത്രം ധരിക്കേണ്ടി വന്നിട്ടുണ്ട്; കാവ്യ മാധവന്‍ പറയുന്നു

അവനവനു യോജിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കുക എന്നതാണ് എന്നെ സംബന്ധിച്ച് ഫാഷന്‍ സെന്‍സ്. അല്ലാതെ കൈയ്യില്‍ കിട്ടുന്നതെല്ലാം വാരിവലിച്ച് ധരിക്കലല്ല. ഒരു ഡ്രസ്സ് കൈയ്യില്‍ കിട്ടിയാല്‍ ഇതെന്റെ സൈസിന് ചേരുമോ എന്നാണ് ആദ്യം ചിന്തിയ്ക്കുന്നത്. ഒട്ടുമിക്ക ഡ്രസ്സുകളും ഫിറ്റാണോ അല്ലയോ എന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാവും. അധികം ടൈറ്റായ വസ്ത്രങ്ങള്‍ ഞാന്‍ ധരിക്കാറില്ല. നമ്മള്‍ സൊസൈറ്റിയെ ബഹുമാനിക്കണമല്ലോ

കംഫര്‍ട്ടബിളാണ് പ്രധാനം

ഇഷ്ടമില്ലാത്ത വസ്ത്രം ധരിക്കേണ്ടി വന്നിട്ടുണ്ട്; കാവ്യ മാധവന്‍ പറയുന്നു

ഫാഷനോ ബ്രാന്റോ നോക്കിയല്ല, എന്റെ കംഫര്‍ട്ടബിള്‍ നോക്കിയാണ് വസ്ത്രം ധരിക്കുന്നത്. പുതിയ ഫാഷനുകളെ കണ്ണുമടച്ച് ഫോളോ ചെയ്യുന്നതിനോട് എനിക്കൊട്ടും താത്പര്യമില്ല. ലക്ഷങ്ങളുടെ വിലമതിയ്ക്കുന്ന വസ്ത്രമാണെങ്കിലും എനിക്ക് കംഫര്‍ട്ടബിളല്ലെങ്കില്‍ പിന്നെ ആ വശത്തേക്ക് നോക്കില്ല.

ഇഷ്ട വസ്ത്രം

ഇഷ്ടമില്ലാത്ത വസ്ത്രം ധരിക്കേണ്ടി വന്നിട്ടുണ്ട്; കാവ്യ മാധവന്‍ പറയുന്നു

ഇഷ്ട വസ്ത്രം ചുരിദാരാണ്. സാരിയാണ് കൂടുതല്‍ ചേരുന്നതെന്ന് എല്ലാവരും പറയും. പക്ഷെ ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍ ചുരിദാറിലാണ്. സാരി ക്യാരി ചെയ്യാന്‍ ബുദ്ധിമുട്ടാണ്. അധികം തിരക്കില്ലാത്ത ഫങ്ഷന് മാത്രമേ സാരി ഉടുക്കാറുള്ള

ഇപ്പോള്‍ ഇഷ്ടം പലാസോ

ഇഷ്ടമില്ലാത്ത വസ്ത്രം ധരിക്കേണ്ടി വന്നിട്ടുണ്ട്; കാവ്യ മാധവന്‍ പറയുന്നു

ഇപ്പോള്‍ എന്റെ ഫേവറിറ്റ് ഡ്രസ്സ് പലാസോയാണ്. എത്ര കംഫര്‍ട്ടബിളാണ് ആ വസ്ത്രം. ഏത് ബോഡി ഷേപ്പുള്ളവര്‍ക്കും ചേരും. പലാസോയ്ക്ക് ഒപ്പമിടുന്ന ടോപ്പ് തിരഞ്ഞെടുക്കുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. എല്ലാ ടോപ്പുകളും ഇതിനൊപ്പം ചേരില്ല. ഷോര്‍ട്ട് ടോപ്പോ നല്ല നീളമുള്ള കുര്‍ത്തയോ ഇതിനൊപ്പം ധരിക്കാം

സിനിമയിലെ വേഷം

ഇഷ്ടമില്ലാത്ത വസ്ത്രം ധരിക്കേണ്ടി വന്നിട്ടുണ്ട്; കാവ്യ മാധവന്‍ പറയുന്നു

ആദ്യകാലത്ത് ഇഷ്ടമില്ലാത്ത വസ്ത്രങ്ങളൊക്കെ ധരിക്കേണ്ടി വന്നിട്ടുണ്ട്. അന്നൊന്നും നമ്മുടെ അഭിപ്രായം ആരും ചോദിക്കില്ല. ഇപ്പോള്‍ അത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നുമില്ല. ട്രയലൊക്കെ നടത്തിയിട്ടേ ഏത് ഡ്രസ്സാണെന്ന് തീരുമാനിക്കുകയുള്ളൂ. പല സിനിമകളിലും ഇപ്പോള്‍ നമ്മള്‍ തന്നെ ഷോപ്പിങ് നടത്തി ഡ്രസ്സ് തിരഞ്ഞെടുക്കാവുന്നതാണ്

 സൈസ് സീറോ

ഇഷ്ടമില്ലാത്ത വസ്ത്രം ധരിക്കേണ്ടി വന്നിട്ടുണ്ട്; കാവ്യ മാധവന്‍ പറയുന്നു

എനിക്ക് തീരെ ഇഷ്ടമല്ലാത്ത കാര്യമാണത്. ബോഡി ഷേപ്പ് നമുക്ക് പാരമ്പര്യമായി കിട്ടുന്ന ഒന്നാണ്. അധികം മാറ്റങ്ങളില്ലാതെ അങ്ങനെ തന്നെ സൂക്ഷിക്കുന്നതാണ് എനിക്കിഷ്ടം

 മെലിഞ്ഞവരോട് അസൂയ

ഇഷ്ടമില്ലാത്ത വസ്ത്രം ധരിക്കേണ്ടി വന്നിട്ടുണ്ട്; കാവ്യ മാധവന്‍ പറയുന്നു

ഡ്രസ്സിങ് സ്‌റ്റൈലില്‍ മെലിഞ്ഞ ആരെ കണ്ടാലും എനിക്ക് അസൂയ തോന്നും. ഭംഗിയുള്ള ഏത് വസ്ത്രവും അവര്‍ക്ക് ധരിക്കാമല്ലോ. ഭംഗിയുള്ള മെലിച്ചില്‍ ഒരു ഭംഗി തന്നെയാണ്. മംമ്തയുടെ സ്റ്റൈല്‍ ഒരുപാട് ഇഷ്ടമാണ്. ഏത് വസ്ത്രവും നന്നായി യോജിക്കും. മോഡേണ്‍ ഡ്രസ്സ് പ്രത്യേകിച്ചും

ഷോപ്പിങ്

ഇഷ്ടമില്ലാത്ത വസ്ത്രം ധരിക്കേണ്ടി വന്നിട്ടുണ്ട്; കാവ്യ മാധവന്‍ പറയുന്നു

ഷോപ്പിങ് എല്ലാം അമ്മയുടെ ജോലിയാണ്. ചെറുപ്പം മുതലേ അതങ്ങനെയാണ്. എനിക്ക് ചേരുന്ന ഡ്രസ്സ് എന്നെക്കാള്‍ നന്നായി അറിയുന്നത് അമ്മയ്ക്കാണ്. റെഡിമേയ്ഡ് വസ്ത്രങ്ങള്‍ ഉപയോഗിയ്ക്കുന്നത് വളരെ കുറവാണ്. ജീന്‍സിനൊപ്പമിടുന്ന ടോപ്‌സ് മാത്രമേ അങ്ങനെ വാങ്ങിക്കാറുള്ളൂ. ബാക്കിയെല്ലാം ഡിസൈന്‍ ചെയ്യുകയാണ്. ഇപ്പോള്‍ പിന്നെ എല്ലാം ലക്ഷ്യയില്‍ നിന്നാണ്- കാവ്യ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X