പ്രാധാന്യം പഠനത്തിനുതന്നെ- കാവ്യ മാധവന്‍

എല്ലാവരുമെന്നെ അഭിനന്ദിക്കാറുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലെ അഭിനയം കണ്ട് എന്റെ അദ്ധ്യാപകരൊക്കെ ഒരുപാടഭിനന്ദിച്ചു.
ഈ രംഗത്ത് നല്ല സുഹൃത്തുക്കള്‍ ഉണ്ടോ?
ചിന്നുച്ചേച്ചി(സംയുക്താ വര്‍മ്മ)യാണ് നല്ല സുഹൃത്ത്. ഞാന്‍ ചിന്നുച്ചേച്ചിയുടെ കൂടെയാണ് കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തത്. മറ്റാരെയും എനിക്കത്ര പരിചയമില്ല.
മഞ്ജുവാര്യരുമായി കാവ്യയെ താരതമ്യപ്പെടുത്തുന്നുണ്ടല്ലോ?
ഓ! മഞ്ജുച്ചേച്ചി നല്ല നടിയാണ്. ഞാനത്രക്കൊന്നുമായില്ല.
മലയാള സിനിമയുടെ യുവതലമുറയെ പ്രതിനിധീകരിക്കുന്ന കാവ്യക്ക് പഴയവരില്‍ നിന്നെന്തെങ്കിലും നിര്‍ദ്ദേശം ലഭിക്കാറുണ്ടോ?
ഇങ്ങനെ ചെയ്താല്‍ നല്ലതാണ് മോളെ എന്നൊക്കെ എല്ലാവരും പറയും.
സംവിധായകരില്‍ ആരെയാണിഷ്ടം?
എല്ലാവരെയും ഇഷ്ടമാണ്. എങ്കിലും സത്യനങ്കിളിനെ(സത്യന്‍ അന്തിക്കാട്) ഭയങ്കര ഇഷ്ടമാണ്. സത്യനങ്കിളിനും അങ്ങനെ തന്നെ.
ഇഷ്ടനടന്‍?
എനിക്ക് ചെറുപ്പത്തിലേ മോഹന്‍ലാലിനെയും ശ്രീനിവാസനെയും ഭയങ്കര ഇഷ്ടമാണ്. ഒരിക്കല്‍ മദ്രാസില്‍വെച്ച് മോഹന്‍ലാലിനെ പരിചയപ്പെടുകയെന്നത് ജീവിതാഭിലാഷമായി കാണുന്ന പെണ്‍കുട്ടിയുണ്ടെന്നു പറഞ്ഞ് സത്യനങ്കിള്‍ മോഹന്‍ലാലിനെ എനിക്ക് ഫോണില്‍ കണക്ടു ചെയ്തു തന്നു. പക്ഷേ പേടികാരണം എനിക്കൊന്നും സംസാരിക്കാനായില്ല. എന്റെ കൈ തണുത്തു വിറച്ചിരുന്നു. പിന്നീട് ഈയിടെ കോഴിക്കോട് ഫിലിം അവാര്‍ഡ് ചടങ്ങില്‍വെച്ച് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെട്ടു.
മറ്റു ഭാഷാചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഇഷ്ടമുണ്ടോ?
തമിഴില്‍ നിന്ന് ക്ഷണം വരാറുണ്ട്. തത്ക്കാലം മലയാളം മതിയെന്നു തീരുമാനിച്ചിരിക്കുകയാണ്.


Click it and Unblock the Notifications