twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കുട്ടിക്കാലം മുതൽ സിനിമ മനസിലുണ്ട്, ഖൊഖൊയാണ് ആളുകൾക്ക് എന്നെ സുപരിചിതനാക്കിയത്‌'; രഞ്ജിത്ത് ശേഖർ നായർ!

    |

    വർഷങ്ങളുടെ പരിശ്രമമാണ് രഞ്ജിത്ത് ശേഖർ നായർ സിനിമാമോ​ഹിയെ അഭിനയത്തിലേക്ക് എത്തിച്ചത്. ചെറു ഹ്രസ്വ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് സിനിമയിലേക്കുള്ള ശ്രമങ്ങൾ രഞ്ജിത്ത് ആരംഭിച്ചത്. കൂട്ടുകാരും ഒപ്പം കൂടിയതോടെ സിനിമയിലേക്കുള്ള ശ്രമങ്ങൾ ഫലമണിയാൻ തുടങ്ങി. എട്ടാം ക്ലാസ് മുതൽ സിനിമയെ മനസിൽ കൊണ്ടുനടക്കുന്ന രഞ്ജിത്ത് ശേഖർ അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ ഫ്രീഡം ഫൈറ്റ് ആണ്. ആന്തോളജിയായി ഒടിടിയിൽ റിലീസ് ചെയ്ത സിനിമയായിരുന്നു ഫ്രീഡം ഫൈറ്റ്.

    'കൂട്ടുകാർ‌ എല്ലാവരും കല്യാണം കഴിച്ചു, അതുകൊണ്ട് വീട്ടുകാർ പറഞ്ഞപ്പോൾ ഞാനും കല്യാണം കഴിച്ചു'; നവ്യാ നായർ!'കൂട്ടുകാർ‌ എല്ലാവരും കല്യാണം കഴിച്ചു, അതുകൊണ്ട് വീട്ടുകാർ പറഞ്ഞപ്പോൾ ഞാനും കല്യാണം കഴിച്ചു'; നവ്യാ നായർ!

    സ്വാതന്ത്ര്യം എന്ന വാക്കിന്റെ വ്യത്യസ്തമായ നിർവചനങ്ങൾ ആയിരുന്നു ഫ്രീഡം ഫൈറ്റിലെ അഞ്ച് ചിത്രങ്ങളും. സിനിമ സംസാരിക്കുന്നത് മനുഷ്യൻ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തെ കുറിച്ചാണ്. അതിൽ ആദ്യത്തെ ചിത്രമായ ​ഗീതു അൺചെയ്ൻഡിലാണ് രഞ്ജിത്ത് ശേഖർ അഭിനയിച്ചിരിക്കുന്നത്. അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത ഗീതു അൺചെയിൻഡ് എന്ന ചിത്രത്തിൽ ​രജിഷ വിജയനായിരുന്നു നായിക. ഗീതു എന്ന യുവതിയുടെ ജീവിതമാണ് സിനിമ പറഞ്ഞത്. കല്യാണ പ്രായമായി നിൽക്കുന്ന ഏതൊരു പെൺകുട്ടിയേയും പോലെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും പല ചോദ്യങ്ങളിലൂടെയാണ് ഗീതു കടന്നു പോകുന്നത്.

    'രാത്രിയിൽ ശ്വാസം കിട്ടാതെ അവൻ വിഷമിക്കാറുണ്ട്, സർജറി അത്യാവശ്യമാണ്'; മകനെ കുറിച്ച് ബഷീർ ബഷി!'രാത്രിയിൽ ശ്വാസം കിട്ടാതെ അവൻ വിഷമിക്കാറുണ്ട്, സർജറി അത്യാവശ്യമാണ്'; മകനെ കുറിച്ച് ബഷീർ ബഷി!

    ഗീതു അൺചെയ്ൻഡ്

    വസ്ത്രധാരണത്തിലും വിവാഹകാര്യത്തിലും തന്റെ എതിർപ്പുകൾ തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാത്ത പെൺകുട്ടിയുടെ ആ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയാണ് സിനിമ പറഞ്ഞത്. രജിഷയെ പ്രണയിക്കുന്ന യുവാവിന്റെ വേഷമായിരുന്നു രഞ്ജിത്തിന്. ​ഗീതു അൺചെയ്ൻഡിന്റെ ക്ലൈമാക്സ് സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. സംഭവം വൈറലായപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും രഞ്ജിത്തിന്റെ കഥാപാത്രം തന്നെയായിരുന്നു. ​ഗിരീഷ് എന്ന കഥാപാത്രത്തെയാണ് രഞ്ജിത്ത് അവതരിപ്പിച്ചത്. ഒരുപിടി നല്ല സിനിമകളുടെ ഭാ​ഗമാകാനുള്ള അവസരങ്ങൾ രഞ്ജിത്തിന് ഇപ്പോൾ ലഭിക്കുന്നുണ്ട്. വേഷത്തിന്റെ വലുപ്പചെറുപ്പം നോക്കാതെ സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് രഞ്ജിത്. സിനിമക്കൊപ്പമുള്ള തന്റെ യാത്രയിലെ അനുഭവങ്ങൾ ഫിലിമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് രഞ്ജിത്ത് ശേഖർ നായർ.

    അഭിനയത്തോടുള്ള ഭ്രമം

    2009 മുതൽ സിനിമയ്ക്കൊപ്പം കൂടിയതാണ്. എട്ടാം ക്ലാസ് മുതലാണ് സിനിമകളെ സ്നേഹിച്ച് തുടങ്ങുന്നത്. പിന്നീട് ഓരോ വർഷം കഴിയുമ്പോഴും സംവിധായകരെ നോക്കി സിനിമകൾ നോക്കി കാണുന്ന സ്ഥിതിയായി. അപ്പോഴൊക്കെ അഭിനയം ആ​ഗ്രഹമായി മനസിലുണ്ടായിരുന്നുവെങ്കിലും എങ്ങനെ അവിടെ എത്തിപ്പെടുമെന്ന് അറിയില്ലായിരുന്നു. സ്കൂൾ കാലഘട്ടത്തിൽ തന്നെ ഡാൻസ്, നാടകം എന്നിവയ്ക്കെല്ലാമായി മുൻ പന്തിയിൽ ഉണ്ടായിരുന്നു. പിന്നെ സ്കൂൾ കാലഘട്ടം കഴിഞ്ഞപ്പോൾ എഞ്ചിനീയറിങ് പഠിക്കാനായി പോയി. അക്കാലത്ത് സിനിമയിൽ അഭിനയിക്കണമെന്ന് പറഞ്ഞാൽ തന്നെ എല്ലാവരും പഠിക്കാൻ പോകാൻ പറഞ്ഞ് വഴക്ക് പറയുകയേയുള്ളൂ. അതുകൊണ്ട് എഞ്ചിനീയറിങ് പഠിക്കാൻ പോയി. ശേഷം ചാപ്പാ കുരിശ് അടക്കം നിരവധി സിനിമകളുടെ ഓഡീഷന് പോയിട്ടുണ്ട്. മമ്മൂട്ടി ദി ബെസ്റ്റ് ആക്ടറിലും പങ്കെടുത്തിട്ടുണ്ട്.

    ആദ്യ സിനിമ ഒറ്റമുറി വെളിച്ചം

    സുഹൃത്ത് വലയത്തിൽ ഒരുങ്ങിയ സിനിമയായിരുന്നു ഒറ്റമുറി വെളിച്ചം. സംവിധായകൻ രാഹുൽ റിജി നായർ വഴിയാണ് ഒറ്റമുറി വെളിച്ചത്തിൽ അഭിനയിച്ചത്. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വരെ ഒറ്റമുറി വെളിച്ചത്തിന് ലഭിച്ചിരുന്നു. കൊമേഷ്യൽ സിനിമ അല്ലാത്തതിനാൽ തന്നെ അതിൽ അഭിനയിച്ചുവെന്ന പേരിൽ ആരും തിരിച്ചറിഞ്ഞില്ല. സിനിമകളിൽ അഭിനയിക്കുമ്പോൾ തന്നെ ദേവിക പ്ലസ് ടു ബയോളജി അടക്കമുള്ള ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചു. ഏറെയും സുഹൃത്തുക്കൾ വഴിയും മറ്റും ലഭിക്കുന്ന അവസരങ്ങളായിരുന്നു. കൂടാതെ ചാൻസ് ചോദിക്കാറുണ്ട്. ഖൊ ഖൊയ്ക്ക് മുമ്പ് ഡാകിനി സിനിമയിലും അഭിനയിച്ചിരുന്നു.

    ഖൊഖൊയിലൂടെ ശ്രദ്ധിക്കപ്പെട്ടു

    ഖൊ ഖൊ വന്നശേഷമാണ് ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. സിനിമ ഒടിടിയിൽ‌ വന്ന ശേഷം സോഷ്യൽമീഡിയ വഴിയെല്ലാം നിരവധി പേർ അഭിപ്രായങ്ങൾ പറഞ്ഞും അഭിനന്ദനങ്ങൾ അറിയിച്ചും മെസേജുകൾ അയക്കുമായിരുന്നു. അതിന് മുമ്പ് അങ്ങനൊരു അനുഭവം എനിക്കുണ്ടായിട്ടില്ല. ഒരു പാവത്താൻ ക്യാരക്ടർ ആയിരുന്നത്കൊണ്ട് ആളുകളുടെ ഇഷ്ടം നേടാൻ ആ കഥാപാത്രത്തിന് സാധിച്ചു. ​ഗീതു അൺചെയ്ൻഡിലേക്ക് അവസാന നിമിഷമാണ് ഞാൻ വന്നത്. അവർ കുറച്ച് കൂടി പോപ്പുലാരിറ്റി ഉള്ള നടന്മാരെ കിട്ടുമോ എന്ന് അന്വേഷിച്ചിരുന്നു. ഒന്നും ശരിയാകാതെ വന്നപ്പോഴാണ് ​ഗിരീഷ് എന്ന കഥാപാത്രം ഞാൻ ചെയ്യുന്നത്. പിന്നെ ക്ലൈമാക്സ് വീഡിയോയും വൈറലായപ്പോൾ എന്നിലെ നടനും റീച്ച് കിട്ടിയപോലെ തോന്നി. അഭിനയത്തിൽ എന്തെങ്കിലും ചെയ്യാനുള്ള അവസരവും ​ഗീതു അൺചെയ്ൻഡിൽ ഉണ്ടായിരുന്നു.

    മരക്കാർ സിനിമയിലെ വേഷം

    കീർത്തി സുരേഷിന്റെ സഹോദരി രേവതി സുഹൃത്താണ്. അവളാണ് മരക്കാറിലെ വേഷത്തെ കുറിച്ച് ആദ്യം പറയുന്നത്. ചെറിയ വേഷമാണെങ്കിലും വലിയൊരു ബി​ഗ് ബജറ്റ് സിനിമയുടെ ഭാ​ഗമാകാൻ അവസരം ലഭിക്കുമെന്ന് അറി‍ഞ്ഞപ്പോൾ പോയി ചെയ്തു. കുതിരയെ ഓടിക്കാൻ അറിയുമോയെന്നാണ് ആദ്യം രേവതി വിളിച്ചപ്പോൾ ചോദിച്ചത്. അറിയാമെന്ന് കള്ളം പറഞ്ഞു. ആ വേഷം നഷ്ടപ്പെടരുതല്ലോ... പിന്നെ എല്ലായിടത്തും തിരക്കി നടന്നു... രണ്ട് ദിവസം കൊണ്ട് ആരെങ്കിലും കുതിര സവാരി പഠിപ്പിക്കുമോയെന്ന്... പക്ഷെ അത് സാധ്യമായിരുന്നില്ല. ശേഷം ഞാൻ‌ പോണിയിൽ ഇരുന്ന് കുറച്ച് പ്രാക്ടീസ് ചെയ്തു. ആ ധൈര്യം വെച്ച് മരക്കാറിൽ അഭിനയിക്കാൻ പോയി. ദൈവം സഹായിച്ച് കുതിര സവാരി ചെയ്യേണ്ടി വന്നില്ല. കുതിരയിൽ നിന്ന് ഇറങ്ങുന്ന സീൻ മാത്രമെ ഉണ്ടായിരുന്നുള്ളൂ. മരക്കാർ ഷൂട്ടിന് പോയപ്പോഴാണ് ലാലേട്ടനെ ആദ്യം കാണുന്നത്. ഞാൻ രേവതിയോട് ആ​ഗ്രഹം പറഞ്ഞപ്പോൾ അവൾ വഴിയാണ് ലാലേട്ടനെ പരിചയപ്പെട്ടതും ചിത്രങ്ങൾ പകർത്തിയതും. ലാലേട്ടനെ കാണാൻ വേണ്ടി ഷൂട്ടിങ് കഴിഞ്ഞിട്ടും ഞാൻ സെറ്റിൽ തന്നെ പറ്റി കൂടി നിൽക്കുന്നത് കണ്ടാണ് രേവതി ലാലേട്ടനെ കാണാൻ സഹായിച്ചത്.

    Recommended Video

    ധ്യാനിനെ നേരിട്ട് കണ്ടപ്പോൾ ഉണ്ടായ ട്വിസ്റ്റ്..| Navya Nair Reveals | Filmibeat Malayalam
    ഗൗതം വാസുദേവ് മേനോനോടൊപ്പം അഭിനയിച്ചപ്പോൾ‌

    വേദ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഗൗതം വാസുദേവ് മേനോനോടൊപ്പം അവസരം ലഭിച്ചത്. അദ്ദേഹം ചിത്രത്തിൽ നെ​ഗറ്റീവ് റോളാണ് ചെയ്യുന്നത്. 1990കളിൽ നടന്ന കഥയാണ് സിനിമ പറയുന്നത്. കേരള വർമ കോളജിൽ നടന്നിട്ടുള്ള ചില സംഭവങ്ങളാണ് സിനിമയുടെ കഥ. നിരവധി ഹിറ്റുകൾ സൃഷ്ടിച്ചിട്ടുള്ള സംവിധായകനാണ് എന്ന ചിന്തയൊന്നും ഇല്ലാതെ എളിമയോടെയും സ്നേഹത്തോടെയും സംസാരിക്കുന്ന വ്യക്തിയാണ് ​ഗൗതം സാർ. തൊണ്ണൂറുകളിലെ വസ്ത്രധാരണവും സ്റ്റൈലുമാണ് വേദ സിനിമയ്ക്ക് സ്വീകരിച്ചിരിക്കുന്നത്. അതൊരു പുതിയ അനുഭവമാണ്. അക്ബർ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രീകരണം പൂർത്തിയായികൊണ്ടിരിക്കുകയാണ്. രജിഷ വിജയനും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഈ വർഷം സിനിമ റിലീസിനെത്തിയേക്കും. രജിഷയുടെ തന്നെ കീടത്തിലും ഞാൻ അഭിനയിച്ചിട്ടുണ്ട്... സിനിമയിൽ വന്നപ്പോൾ മുതൽ അവസരങ്ങൾക്ക് വേണ്ടി കഠിനമായി പരിശ്രമിക്കുന്നുണ്ട്. കിട്ടുന്നവയെല്ലാം നന്നായി ചെയ്യാൻ പരമാവധി ശ്രമിക്കുന്നുമുണ്ടെന്നും രഞ്ജിത്ത് ശേഖർ നായർ പറയുന്നു.

    Read more about: actor
    English summary
    kho kho movie fame renjith shekar nair open up about his acting life and struggles
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X