»   » വേണ്ടി വന്നാല്‍ നഗ്നനാകും, ചുംബിയ്ക്കും, ഏത് ലെവലിലും പോകും; ഭാര്യയ്ക്ക് വിഷയമല്ല എന്ന് ടൊവിനോ തോമസ്

വേണ്ടി വന്നാല്‍ നഗ്നനാകും, ചുംബിയ്ക്കും, ഏത് ലെവലിലും പോകും; ഭാര്യയ്ക്ക് വിഷയമല്ല എന്ന് ടൊവിനോ തോമസ്

Posted By: Rohini
Subscribe to Filmibeat Malayalam

ടൊവിനോ തോമസ് ഇപ്പോള്‍ മലയാളത്തിലെ യൂത്ത് സ്റ്റാര്‍സില്‍ മുന്‍ നിരയിലേക്ക് പോയിക്കൊണ്ടിരിയ്ക്കുകയാണ്. അഭിനയിക്കുന്ന സിനിമകളെല്ലാം ജനശ്രദ്ധ നേടുന്നു. ഇന്ന് (മെയ് 20) റിലീസ് ചെയ്ത ഗോദ എന്ന ചിത്രത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്.

നിവിന്‍ പോളിയും ടോവിനോ തോമസും തമ്മിലുള്ള ബന്ധം അറിയാമോ.. ഇത്രയും അടുത്ത ബന്ധുക്കളോ.. ?

കഥാപാത്രം ആവശ്യപ്പെടുന്ന ഏത് സാഹസികതയ്ക്കും രംഗത്തിനും താന്‍ തയ്യാറാണെന്നും, കഥാപാത്രത്തിന്റെയും രംഗത്തിന്റെയും പൂര്‍ണതയാണ് പ്രധാനമെന്നും ടൊവിനോ തോമസ് പറയുന്നു. അത്തരം രംഗങ്ങള്‍ക്ക് വേണ്ടി നഗ്നാകാനും തയ്യാറാണത്രെ. അതിനൊന്നും ഭാര്യയ്ക്ക് പ്രശ്‌നമില്ല.

തന്റെ കരിയര്‍ തകര്‍ക്കാന്‍ ചിലര്‍ ശ്രമിയ്ക്കുന്നു, അതാരാണെന്ന് അറിയാമെന്ന് ടൊവിനോ തോമസ്

ഞങ്ങളുടേത് പ്രണയ വിവാഹം

ഞങ്ങളുടേത് ഒരു പ്രണയ വിവാഹമാണ്. പത്ത് വര്‍ഷം പ്രണയിച്ചതിന് ശേഷമാണ് വിവാഹം കഴിച്ചത്. സിനിമയില്‍ വരുന്നതിന് മുന്‍പേ തുടങ്ങിയ പ്രണയം. തന്റെ ലക്ഷ്യം സിനിമയാണെന്നും, യാതൊരു പരിധികളും ഇല്ലാതെ തനിക്ക് അഭിനയിക്കണം എന്നും നേരത്തെ പ്രിയതരമയോട് ടൊവിനോ പറഞ്ഞിട്ടുണ്ടത്രെ.

എന്തും ചെയ്യാം

ഒരു തിരക്കഥ ആവശ്യപ്പെട്ടാല്‍ സിനിമയില്‍ നഗ്നനായി അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്. ചുംബന രംഗങ്ങളും ചെയ്യും. ഒരു തമിഴ് സിനിമയില്‍ ഇതിനോടകം ഞാന്‍ ചുംബന രംഗം അഭിനയിച്ചു കഴിഞ്ഞു. അതില്‍ ഒന്നും തെറ്റായിട്ട് എനിക്ക് തോന്നിയിട്ടില്ല. സിനിമയില്‍ ചുംബിയ്ക്കുന്നത് അശ്ലീലമാണെന്ന് ഞാന്‍ കരുതുന്നില്ല.

ഇതെന്റെ പ്രൊഫഷനാണ്

ഞാനൊരു ഗൈനക്കോളജിസ്റ്റിന്റെ വേഷം ചെയ്യുകയാണെങ്കില്‍, ഒരു ഗര്‍ഭിണിയായ സ്ത്രീയുടെ സ്വകാര്യഭാഗങ്ങളില്‍ തൊട്ട് അഭിനയിക്കേണ്ടി വന്നാല്‍ അതിനെ ആ രീതിയില്‍ എടുക്കാന്‍ കഴിയണം. അവിടെ അശ്ലീലതയില്ല. ഇതെന്റെ പ്രൊഫഷനാണെന്നാണ് ഭാര്യ പറയാറുള്ളത് എന്ന് ടൊവിനോ പറയുന്നു.

ഗോസിപ്പുകള്‍ വരുമ്പോള്‍

കൂടെ അഭിനയിക്കുന്ന നായികമാരുമായി ചേര്‍ത്ത് വച്ച് ഗോസിപ്പുകള്‍ വന്നാലും ഭാര്യ കാര്യമാക്കി എടുക്കാറില്ലത്രെ. എന്തിനേറെ, താന്‍ പോലും അത് കാര്യമാക്കുന്നില്ല എന്ന് ടൊവിനോ തോമസ് പറഞ്ഞു

English summary
Kissing onscreen is the dumbest thing ever - Tovino Thomas

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam