»   » ദുല്‍ഖറിനെയും നിവിനെയും പിന്തള്ളിയാണ് പൃഥ്വി അത് നേടിയത്? എന്താണ് ആ നേട്ടമെന്ന് അറിയാമോ?

ദുല്‍ഖറിനെയും നിവിനെയും പിന്തള്ളിയാണ് പൃഥ്വി അത് നേടിയത്? എന്താണ് ആ നേട്ടമെന്ന് അറിയാമോ?

Written By:
Subscribe to Filmibeat Malayalam
പൃഥ്വിരാജിനെ തേടി ഇതാ പുതിയൊരു നേട്ടം | filmibeat Malayalam

തിരഞ്ഞെടുക്കുന്ന സിനിമകളില്‍ മാത്രമല്ല നിലപാടുകളിലും ഏറെ വ്യത്യസ്തനാണ് പൃഥ്വിരാജ്. മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിരാജിനെത്തേടി ഇപ്പോള്‍ പുതിയൊരു നേട്ടം എത്തിയിട്ടുണ്ട്. നിവിന്‍ പോളിയേയും ദുല്‍ഖര്‍ സല്‍മാനെയും പിന്നിലാക്കിയാണ് കൊച്ചി ടൈംസിന്റെ മോസ്റ്റ് ഡിസയറബിള്‍ മാന്‍ പദവി പൃഥ്വിയിലേക്ക് എത്തിയത്.

സുപ്രിയ കഴിഞ്ഞാല്‍ ഏറ്റവും ആകര്‍ഷണീയത തോന്നിയ സ്ത്രീ ആരാണ്? പൃഥ്വി നല്‍കിയ ഉത്തരം? ആരാണ് ആ അഭിനേത്രി

സിനിമയില്‍ ഇല്ലെങ്കിലും സംയുക്ത വര്‍മ്മ സുന്ദരിയാണ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ മോസ്റ്റ് ഡിസയറബിള്‍ മാന്‍ ഓഫ് ദി ഇയര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത് പൃഥ്വിരാജാണ്. 2012 ലും പൃഥ്വിയായിരുന്നു ഇതേ സ്ഥാനത്ത്. നായികമാരില്‍ പാര്‍വതിയാണ് ഒന്നാം സ്ഥാനത്തുള്ളത്. നിലപാടുകളിലെ വ്യത്യസ്തത തന്നെയാണ് പൃഥ്വിയുടെ ജനപ്രീതി വര്‍ധിക്കുന്നതിന് കാരണമായത്. കാഴ്ചപ്പാടുകളെക്കുറിച്ചും പുതിയ സിനിമയെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചുമൊക്കെ പൃഥ്വി പറഞ്ഞതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

യുവതാരങ്ങളെ പിന്തള്ളി

യുവതാരനിരയില്‍ ഒട്ടനവധി ശ്രദ്ധേയരായ താരങ്ങളുണ്ടായിട്ടും അവരെയൊക്കെ പിന്തള്ളിയാണ് പൃഥ്വിരാജ് മോസ്റ്റ് ഡിസയറബിള്‍ മാനായി മാറിയത്. ആറ് വര്‍ഷത്തിന് ശേഷമാണ് പൃഥ്വിയെത്തേടി ഈ അംഗീകാരം വീണ്ടുമെത്തിയത്.

ജനങ്ങളിലുള്ള സ്വാധീനം

താന്‍ ചെയ്യുന്നത് കേള്‍ക്കാനും മനസ്സിലാക്കാനും കൂടുതല്‍ ആള്‍ക്കാരുണ്ടെന്നും അത് വലിയൊരു ഉത്തരവാദിത്തമാണ് തനിക്ക് നല്‍കുന്നതെന്നുമാണ് പൃഥ്വി പറയുന്നത്.

ആരെയും ബോധ്യപ്പെടുത്താനായി ഒന്നും ചെയ്തിട്ടില്ല

ആരെയും ബോധ്യപ്പെടുത്തുന്നതിന് വേണ്ടി ഇതുവരെ ഒന്നും ചെയ്തിട്ടില്ല. പ്രേക്ഷകര്‍ക്ക് തന്നെക്കുറിച്ച് കൃത്യമായി അറിയാം. ഇത് തന്നെയാണ് തന്റെ സുഗമമായ യാത്രയുടെ എനര്‍ജ്ജിയെന്നും താരം വ്യക്തമാക്കുന്നു.

നേരത്തെ എത്തിയത് നന്നായി

വളരെ ചെറുപ്പത്തിലേ തന്നെ സിനിമയിലേക്കെത്തിയതിനാല്‍ ഇപ്പോള്‍ കംഫേര്‍ട്ട് സോണിലാണ്. മത്സരങ്ങളൊന്നും തന്നെ ബാധിക്കാറില്ലെന്നും യുവസൂപ്പര്‍ സ്റ്റാര്‍ പറയുന്നു.

സ്വന്തമായ ഇടം കണ്ടെത്തി മുന്നേറുന്നു

മറ്റ് താരങ്ങളുമായുള്ള മത്സരത്തില്‍ തുടക്കത്തില്‍ പൃഥ്വിയും ഇടം പിടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമയിലെ തന്നെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഈ താരം. അതുകൊണ്ട് തന്നെ സ്വന്തമായ ഇടം കണ്ടെത്തിയാണ് മുന്നേറുന്നത്.

ലുക്കിലും വ്യത്യസ്തനാണ്

ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായാണ് പൃഥ്വിരാജ് പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുള്ളത്. സിനിമയുടെ കാര്യത്തില്‍ മാത്രമല്ല ലുക്കിലും ഈ വ്യത്യസ്തത പ്രകടമാണ്. അതിനുള്ള ക്രെഡിറ്റ് സുപ്രിയയ്ക്കാണ് പൃഥ്വി നല്‍കുന്നത്.

ശരീരഭാരം കുറയ്ക്കുന്നു

ബ്ലസിയുടെ ആട് ജീവിതത്തിന് വേണ്ടി ശരീരഭാരം കുറയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് താരം പറയുന്നു. കഥാപാത്രങ്ങള്‍ക്കനുസരിച്ച് ഫിറ്റ്‌നസ് നിലനിര്‍ത്താനാണ് ശ്രമിക്കാറുള്ളത്.

വിവാഹത്തിന് ശേഷം

ചോക്ലേറ്റ് ഹീറോ എന്ന വിശേഷണത്തോടൊന്നും താല്‍പര്യമില്ല. അതുകൊണ്ട് തന്നെ വിവാഹത്തിന് ശേഷം പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഉണ്ടായതായി തോന്നുന്നില്ല.

English summary
Kochi Times Most Desirable Man 2017: Prithviraj

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam