For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയിലേത് പോലെ സീരിയലിൽ കഥ പറയാൻ പറ്റില്ലല്ലോ, വിമശിക്കുന്നവരോട് കൂടെവിടെയിലെ ഋഷിക്ക് പറയാനുള്ളത്...

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്.
  പഠനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കുന്ന സൂര്യ എന്ന പെൺകുട്ടിയുടേയും അധ്യാപകൻ ഋഷിയുടേയും ജീവിതത്തിലൂടെയാണ് സീരിയൽ കടന്ന് പോകുന്നത്. അൻഷിതയാണ് സൂര്യയായി എത്തുന്നത്. ബിപിൻ ജോസ് ആണ് ഋഷി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയം കിഴടക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്.

  സെറ്റിൽ പായസം കൊടുക്കുന്നതിനെ ആ മുതിർന്ന നടൻ വിമർശിച്ചു, അത് വിഷമിപ്പിച്ചുവെന്ന് മണിയന്‍പിള്ള രാജു

  യൂത്തും കുടുംബ പ്രേക്ഷകരും ഒരു പോലെ നെഞ്ചിലേറ്റുന്ന താരമാണ് ബിപിൻ ജോസ്. 2013 ൽ മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഭാഗ്യദേവത എന്ന പരമ്പരയിലൂടെയാണ് ബിപിൻ മലയാളി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ആദ്യ പരമ്പരയിലൂടെ തന്നെ നടന് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ കഴിഞ്ഞിരുന്നു. പിന്നീട് ചിന്തവിഷ്ടായായ സീത, സീത , ചോക്ലറ്റ് തുടങ്ങിയവായാണ് ബിപിന്റെ മറ്റ് പരമ്പരകൾ. ഇപ്പോഴിത കൂടെവിടെ സീരിയലിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. ഫീൽമീ ബീറ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

  ചേട്ടൻ വിനീത് തന്റെ റോൾ മോഡൽ അല്ല, അച്ഛന്റെ ആ വാക്കുകൾ വളരെ വേദനിപ്പിച്ചിരുന്നു,വെളിപ്പെടുത്തി ധ്യാൻ

   അഭിനയ ജീവിതം

  അഭിനയ ജീവിതം

  സീരിയലിൽ നിന്നാണ് അഭിനയ ജീവിതം തുടങ്ങുന്നത്. സിനിമ സ്വപ്നം കണ്ട് തന്നെയാണ് അഭിനയത്തിലേയ്ക്ക് വന്നത്. വിദേശത്തുള്ള നല്ല ജോലി ഉപേക്ഷിച്ചിട്ടാണ് അഭിനയത്തിൽ സജീവമാവുന്നത്. വളരെ പ്രതീക്ഷയോടെയാണ് ഈ മേഖലയിലേയ്ക്ക് വന്നത്. എന്നാൽ സിനിമയിൽ അധികം അവസരങ്ങൾ ലഭിച്ചില്ല. കട്ടപ്പനയിലെ ഋതിക് റോഷനാണ് ആദ്യമായി ചെയ്ത സിനിമ. നല്ലൊരു കഥാപത്രമായിരുന്നു അത്. ചിത്രത്തിൽ നല്ലൊരു കഥാപാത്രം തനിക്ക് നൽകിയതിൽ സംവിധായകൻ നാദിർഷ ഇക്കയോട് വളരെയധികം നന്ദിയുണ്ട്.

  സീരിയൽ ജീവിതം തുടങ്ങുന്നത് മഴവിൽ മനോരമയിലൂടെയാണ്. സ്നേഹം എന്ന മ്യൂസിക്കൽ ആൽബം കണ്ടിട്ടാണ് മഴവിൽ മനോരമയിലെ സീരിയലിലേയ്ക്ക് വിളിക്കുന്നത്. അവിടെ നിന്ന് തുടങ്ങിയത് ഇപ്പോഴിത കൂടെവിടെയിൽ വരെ വന്നു നിൽക്കുന്നു.

  സീരിയൽ താരങ്ങൾക്ക് സിനിമയിൽ അവസരം കുറയുന്നുണ്ടോ?

  സീരിയൽ താരങ്ങൾക്ക് സിനിമയിൽ അവസരം കുറയുന്നുണ്ടോ?

  ചെറുതായി തോന്നിയിട്ടുണ്ട്. കാരണം സീരിയൽ15 ദിവസത്തെ ഷെഡ്യൂൾ ആണ്. എന്നാൽ സിനിമ ചിലപ്പോൾ രണ്ട് ഷെഡ്യൂളൊക്കെ കൊണ്ടായിരിക്കും തീർക്കുന്നത്. അവർക്ക് ചിലപ്പോൾ 1 മുതൽ 30 വരെയുള്ള ഡേറ്റ് വേണമായിരിക്കും. ഇവിടെ 1 മുതൽ 15 ദിവസം വരെ സീരിയലിൽ കൊടുക്കണം. അപ്പോൾ നമുക്ക് ഡേറ്റ് പ്രശ്നം വരും. നമ്മുടെ ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത അവർക്ക് സിനിമ എടുക്കാൻ പറ്റില്ല. കാരണം ഇവരുടെ കയ്യുലുളളത് സിനിമയിലെ മുൻനിര താരങ്ങളുടെ ഡേറ്റുകളാണ്. നമുക്ക് വേണ്ടി അവരുടെ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലല്ലോ?. അതായിരിക്കും കാരണം. ഡേറ്റ് പ്രശ്നം സിനിമ പോയിട്ടുണ്ടെന്നും ബിപിൻ പറയുന്നു.

  സിനിമയിൽ ചെയ്യാൻ ഇഷ്ടമുള്ള ക്യാരക്ടർ

  സിനിമയിൽ ചെയ്യാൻ ഇഷ്ടമുള്ള ക്യാരക്ടർ

  സിനിമയിൽ നായകൻ എന്നതിനെക്കാളും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ ചെയ്യാൻ ആണ് കൂടുതൽ ഇഷ്ടം. കാരണം സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെറിയ സമയം കൊണ്ട് തന്നെ ചെയ്യാൻ പറ്റും. എന്നാൽ സീരിയലിലെ കഥാപാത്രത്തിന് ഒരു സമയം ഉണ്ട്. മിനിമം രണ്ട് വർഷം എടുക്കും. എന്നാൽ സിനിമ മാസങ്ങൾ കൊണ്ട് തീരും. അതു കഴിഞ്ഞ് നമുക്ക് അടുത്ത കഥാപാത്രം കിട്ടും. തനിക്ക് പല ക്യാരക്ടർ റോൾ ചെയ്യാൻ ആഗ്രഹമുണ്ട്. നല്ലൊരു നടൻ ആയി അറിയപ്പെടാൻ ആണ് ഇഷ്ടം.

  ബിപിൻ എന്ന നടനിലെ മാറ്റം

  ബിപിൻ എന്ന നടനിലെ മാറ്റം

  നടൻ എന്ന നിലയിലെ തന്റെ മാറ്റത്തെ കുറിച്ച് പറയാൻ അർഹർ പ്രേക്ഷകരാണ്. അവരാണ് എന്നെ കൂടുതൽ കാണുന്നത്. എന്നാൽ ഇപ്പോൾ ഒരു നാല് പ്രൊജക്ടുകൾ കഴിഞ്ഞു. പല സംവിധായകന്മാർക്കൊപ്പമാണ് വർക്ക് ചെയ്തത്. അവരിൽ നിന്നൊക്കെ ഒരോ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടക്കത്തിൽ ടെക്നിക്കൽ സൈഡ് ഒന്നും അധികം അറിയില്ലായിരുന്നു. തന്റെ ആദ്യ പരമ്പരയായ ഭാഗ്യദേവതയിലെ സംവിധായകനാണ് അതിനെ കുറിച്ചൊക്കെ പറഞ്ഞു തന്നത്. ടൈമിംഗ്, പ്രോംറ്റിംഗ് ഇതൊക്കെ നമ്മുടെ എക്സ്പീരിയൻസിൽ കൂടെ കിട്ടുന്നതാണ്. ഇപ്പോൾ ഈസിയായി വന്നിട്ടുണ്ട്. ഈ ഒരു മാറ്റം മാത്രമേ എനിക്ക് പറയാൻ കഴിയുകയുള്ളൂ. അഭിനയത്തെ കുറിച്ച് പറയേണ്ടത് പ്രേക്ഷകരാണ്. പ്രത്യേകിച്ച് ഹോംവർക്ക് ചെയ്യാതെ അഭിനയിക്കുന്ന ആളാണ് ഞാൻ. സീൻ വായിച്ചു നോക്കി അപ്പോൾ എന്ത് തോന്നുന്നു അത് ചെയ്യും.

  മികച്ച അഭിപ്രായം ലഭിച്ച കഥാപാത്രം

  മികച്ച അഭിപ്രായം ലഭിച്ച കഥാപാത്രം

  എന്തോ ഭാഗ്യം കൊണ്ട് അത്യാവശ്യം പെർഫോം ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളാണ് തനിക്ക് ഇതു വരെ ലഭിച്ചത്. എല്ലാ ഇമോഷൻസും പ്രകടിപ്പിക്കാൻ പറ്റുന്ന കഥാപാത്രമാണ് കൂടെവിടെയിലെ ഋഷി. എന്നാൽ പ്രേക്ഷകരുടെ കാഴ്ചപ്പാടിൽ, ചില സീനുകൾ അംഗീകരിക്കാൻ കഴിയില്ല. എന്നാൽ നല്ലത് ചെയ്താൽ നല്ലത് തന്നെ പറയും. സീരിയൽ അത്രയധികം ആത്മബന്ധം ഉള്ളത് കൊണ്ടാണ് ചിലത് അംഗീകരിക്കാൻ പ്രേക്ഷകർക്ക് കഴിയാത്തത്. കൂടാതെ സിനിമയിലെ പോലെ സീരിയലിന് കഥ പറഞ്ഞ് പോകാൻ പറ്റില്ല. ഒറ്റ എപ്പിസോഡ് കണ്ടിട്ടായിരിക്കും ഇവർ വിമർശിക്കുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുന്നതിന് പിന്നിൽ ഒരു കാരണം ഉണ്ടായിരിക്കും. അത് നല്, അഞ്ച് എപ്പിസോഡ് കഴിഞ്ഞിട്ടാകും കാണിക്കുന്നത്. നമുക്ക് അവരുടെ ഇമോഷൻ മനസ്സിലാക്കാം. അവർ ഒറ്റ എപ്പിസോഡ് കണ്ടതിന്റെ ദേഷ്യത്തിലാവും പറയുന്നത്. പോസിറ്റീവ് അഭിപ്രായമാണ് ഋഷിയ്ക്ക് ലഭിക്കുന്നത്. നെഗറ്റീവ് അധികം ആരും പറഞ്ഞിട്ടില്ല. വ്യത്യസ്തമായ പ്രമേയത്തിലാണ് സീരിയൽ കഥപറയുന്നതെന്നും എല്ലാവരും നന്നായി ചെയ്യുന്നുണ്ടെന്നുമാണ് അധികം പ്രേക്ഷകരും പറയുന്നത്. ഇത് കേൾക്കുമ്പോൾ ഒരു നടൻ എന്ന നിലയിൽ നല്ല സന്തോഷം തോന്നാറുണ്ടെന്നും ബിപിൽ അഭിമുഖത്തിൽ പറയുന്നു.

  നടിമാരുമായുള്ള ഗോസിപ്പ്

  നടിമാരുമായുള്ള ഗോസിപ്പ്

  കഥാപാത്രങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ് നായികയുമായി ഇഷ്ടത്തിലാണോ എന്ന് പ്രേക്ഷകർ ചോദിക്കുന്നത്. അത്തരത്തിൽ ചോദിക്കുന്നുണ്ടെങ്കിൽ അതൊരു വലിയ വിജയം ആണ്. പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ആ ഒരു കപ്പിൾസ് കയറിയത് കൊണ്ടാണ് ഇത്തരത്തിലൊരു ചോദ്യം വരുന്നതും റിയൽ ലൈഫിലും അങ്ങനെ ആകണമെന്ന് അവർ ആഗ്രഹിക്കുന്നതും.

  പണത്തിനോട് ഇത്ര ആർത്തിയാണേൽ വേറെ പണി നോക്ക്'; ആന്റണി പെരുമ്പാവൂരിന് പൊങ്കാല
  പ്രേക്ഷകരോട് പറയാനുള്ളത്

  പ്രേക്ഷകരോട് പറയാനുള്ളത്

  യൂട്യൂബിലൂടെ ഒത്തിരി കമന്റുകൾ നമുക്ക് വരാറുണ്ട്. പോസിറ്റീവ് ആയിട്ടുള്ള പ്രതികരണമാണ് അധികവും വരാറുള്ളത്. പ്രതീക്ഷിച്ചത് കിട്ടാതെ വരുമ്പോഴാണ് അവർ നെഗറ്റീവ് കമന്റുകൾ എഴുതുന്നത്. അത് അവരുടെ ഇമോഷൻ കണ്ടിട്ടാണെന്ന് മനസ്സിലാക്കാം. എന്നാൽ ചിലത് ഒരു എപ്പിസോഡ് കണ്ടിട്ട് വിമർശിക്കുന്നവരുണ്ട്. അവരോട് എനിക്ക് പറയാനുള്ളത് 'വെയിറ്റ് ആന്റ് സീ' എന്നാണ്. സീരിയൽ ആണ്. എല്ലാത്തിനും കൃത്യമായ സമയം ഉണ്ട്. ഒരാൾ പറയുന്നത് കേട്ട് അതിനെ ഫോളോ ചെയ്ത് വിമർശിക്കുന്നവരും ഉണ്ട്. അത്തരക്കാർക്ക് പോസിറ്റീവ് പറയാൻ പേടിയാണ്. ഇതുവരെ ഞങ്ങളെ പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ട്. അത് അവരോട് നേരിട്ട് പറയുക തന്നെ ചെയ്യും. ഇതുവരെ നൽകിയ പ്രേത്സാഹനം ഇനിയും ഉണ്ടാകണമെന്നും ബിപിൻ പയുന്നു

  Read more about: serial
  English summary
  Koodevide Serial Fame Bipin Jose Opens Up Negative comment In social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X