പരസ്പരം ബഹുമാനിക്കുന്നവരാണ് ഞങ്ങൾ, എന്റെ ജോലിയെ കുറിച്ച് അറിയാം, ഭാര്യയെ കുറിച്ച് ബിപിൻ
യൂത്തും കുടുംബ പ്രേക്ഷകരും ഒരു പോലെ നെഞ്ചിലേറ്റുന്ന താരമാണ് ബിപിൻ ജോസ്. 2013 ൽ മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഭാഗ്യദേവത എന്ന പരമ്പരയിലൂടെയാണ് ബിപിൻ സീരിയലിൽ എത്തുന്നത്. ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ നടന് കഴിഞ്ഞിരുന്നു. ചിന്താവിഷ്ടായായ സീത, സീത , ചോക്ലറ്റ് തുടങ്ങിയവായാണ് ബിപിന്റെ മറ്റ് പരമ്പരകൾ. നിലവിൽ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെയിലാണ് നടൻ അഭിനയിക്കുന്നത്. ഋഷി എന്ന കഥാപാത്രത്തെയാണ് ബിപിൻ അവതരിപ്പിക്കുന്നത്.
2021 ജനുവരി 4 ന് ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. നടി അൻഷിതയാണ് നായിക. മികച്ച കഥാപശ്ചാത്തലത്തിലൂടെ എല്ലാ വിഭാഗത്തിലുള്ള പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ട് കൂടെവിടെ മുന്നോട്ട് പോവുന്നത്. സൂര്യയ്ക്കും ഋഷിയ്ക്കും കൈനിറയെ ആരാധകരുണ്ട്.

വിദേശത്തുള്ള നല്ല ജോലി ഉപേക്ഷിച്ചിട്ടാണ് ബിപിൻ അഭിനയത്തിലേയ്ക്ക് ഇറങ്ങുന്നത്. എല്ലാവരേയും പോലെ തന്നെ സിനിമ തന്നെയായിരുന്നു നടന്റേയും സ്വപ്നം. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഭാഗ്യദേവതയായിരുന്നു ബിപിന്റ ആദ്യത്തെ പരമ്പര. ഈ സീരിയലിന് ശേഷം ഒന്നിന് പിറകെ ഒന്നായി മികച്ച പരമ്പരകൾ നടനെ തേടി എത്തുകയായിരുന്നു. ചെയ്ത നാല് കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിത തന്റെ കുടംബവിശേഷം പങ്കുവെയ്ക്കുകയാണ് താരം. ഫിൽമീ ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രണയത്തെ കുറിച്ചും നല്ല ജോലി വിട്ടിട്ട് അഭിനയത്തിലേയ്ക്ക് വന്നപ്പോഴുള്ള വീട്ടുകാരുടെ പ്രതികരണത്തെ കുറിച്ചുമൊക്കെ താരം മനസ് തുറന്നത്.നിലവിൽ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ബിപിൻ താമസിക്കുന്നത്. ഭാര്യയും മകളും ന്യൂസിലൻഡിലാണ്

നല്ല ജോലി രാജി വെച്ചതിന് തുടക്കത്തിൽ പ്രശ്നം ഉണ്ടായിരുന്നു എന്നാണ് ബിപിൻ പറയുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ...'' ആരോടും പറയാതെയായിരുന്നു ജോലി രാജി വെച്ചത്. വീട്ടിൽ സമ്മതിക്കില്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ട് രാജി വെച്ചതിന് ശേഷമാണ് എല്ലാവരോടും പറയുന്നത്. ആദ്യം നല്ല പ്രശ്നമായിരുന്നു. കുറെ വർഷം ഇത് തുടർന്നു. പിന്നീട് ഞാൻ മാറില്ലെന്ന് അവർക്ക് തന്നെ തോന്നി. ഇപ്പോൾ വലിയ പ്രശ്നങ്ങളൊന്നും ഇല്ല.
ഇപ്പോൾ പുറത്ത് പോകുമ്പോൾ അച്ഛനേയും അമ്മയേയും പ്രേക്ഷകർ തിരിച്ചറിയാറുണ്ട്. തന്നെ പറ്റി നല്ലത് കേൾക്കുന്നത് അവർക്ക് വലിയ സന്തോഷമാണ്. കൂടാതെഎനിക്ക് പുരസ്കാരം ലഭിച്ചപ്പോൾ ഏറെ സന്തോഷം തോന്നിയെന്നും ബിപിൻ പറയുന്നു.

റൊമാൻറിക് സീനുകൾ അഭിനയിക്കുമ്പോഴുള്ള ഭാര്യയുടെ പ്രതികരണത്തെ കുറിച്ചും ബിപിൻ അഭിമുഖത്തിൽ പറയുന്നുണ്ട്. അധികം അങ്ങനെ ഒന്നും ഭാര്യ പറയാറില്ല. അത്തരത്തിലുള്ള ഒരാൾ അല്ല. കുവൈത്തിലാണ് ജനിച്ചതും വളർന്നതും. ഇപ്പോൾ 10, 12 വർഷമായി ന്യൂസിലൻഡിൽ വർക്ക് ചെയ്യുകയാണ്. ഞങ്ങൾ തമ്മിൽ പരസ്പരം ബഹുമാനിക്കുന്നവാരണ്. പിന്നെ എന്റെ ജോലി അതാണെന്ന് അറിയാം. എന്നാൽ ഇപ്പോൾ അധികം റെമാന്റിക് സീനുകൾ ഒന്നും അഭിനയിച്ചിട്ടില്ല. ഇനി അങ്ങനെ വന്നാലും എന്റെ ജോലിയാണെന്നുളള രീതിയിൽ ആൾക്ക് കാണാൻ അറിയാമെന്നും താരം പറയുന്നു.
Recommended Video

പേഴ്സണൽ ലൈഫും കരിയറും രണ്ടായി കൊണ്ട് പോകുന്ന ആളാണ്. അതുകൊണ്ട് വലിയ പ്രശ്നങ്ങളൊന്നും ഇല്ലായെന്നും ബിപിൻ കൂട്ടിച്ചേർത്തു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇരുവീട്ടുകാരുടേയും സമ്മതോടെയായിരുന്നു വിവാഹം. ഇവർക്കൊരു മകളുണ്ട്.


Click it and Unblock the Notifications