»   » അവരുടെ രഹസ്യബന്ധത്തെ കുറിച്ചൊന്നും ചോദിക്കരുത്, ദിലീപിന് കാവ്യയെ പണ്ടേ ഇഷ്ടമായിരുന്നു; കെപിഎസി ലളിത

അവരുടെ രഹസ്യബന്ധത്തെ കുറിച്ചൊന്നും ചോദിക്കരുത്, ദിലീപിന് കാവ്യയെ പണ്ടേ ഇഷ്ടമായിരുന്നു; കെപിഎസി ലളിത

Posted By: Rohini
Subscribe to Filmibeat Malayalam

താന്‍ കാരണം അപമാനങ്ങള്‍ സഹിക്കേണ്ടി വന്ന കൂട്ടുകാരിയെ വിവാഹം കഴിക്കുന്നു എന്നാണ് ദിലീപ് കാവ്യയുമായുള്ള വിവാഹത്തിന് മുന്‍പ് പുറത്തിറക്കിയ ലൈവ് ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞത്. പ്രണയമല്ല, മകളും വീട്ടുകാരും എടുത്ത തീരുമാനമായിരുന്നു എന്നും ദിലീപ് പറഞ്ഞിരുന്നു.

മരണം വരെ അഭിനയിക്കും, എല്ലാവരും കൂടെ നിന്നിട്ടും തകര്‍ന്ന് പോയി ഞാന്‍

എന്നാലിപ്പോഴിതാ ആ കള്ളം പൊളിയുന്നു. ദിലീപിന് കാവ്യയെ നേരത്തെ ഇഷ്ടമായിരുന്നു എന്ന് ജെബി ജംഗഷനില്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ കെപിഎസി ലളിത വെളിപ്പെടുത്തി.

ദിലീപുമായുള്ള ബന്ധം

ദിലീപുമായി തനിക്കുള്ള ബന്ധം പറഞ്ഞുകൊണ്ടാണ് കെപിഎസി ലളിത തുടങ്ങിയത്. മകനെ പോലെ കാണുന്ന ദിലീപ് എല്ലാ കാര്യങ്ങളും തന്നോട് പറഞ്ഞിട്ടേ ചെയ്യാറുള്ളൂ. ഞാനും എല്ലാ കാര്യങ്ങളും പറയും. എന്റെ മനസ്സ് വിഷമിച്ചാല്‍ അപ്പോള്‍ ദിലീപ് അവിടെ ഓടിയെത്തും. ദിലീപ് സിനിമയിലൊക്കെ വരുന്നതിന് മുന്‍പ് തുടങ്ങിയ ബന്ധമാണത്രെ അത്.

കുരുത്തക്കേടുണ്ട്

ദിലീപ് കുരുത്തക്കേടൊത്തെ ഉള്ള ആളാണോ എന്ന് ജോണ്‍ ബ്രിട്ടാസ് ചോദിച്ചപ്പോള്‍, അത്ര സത്യസന്ധനാണെന്നൊന്നും പറയാന്‍ പറ്റില്ല എന്നായിരുന്നു കെപിഎസി ലളിതയുടെ മറുപടി. കുറച്ച് കുരുത്തം കെട്ടവനാണത്രെ.

കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച്

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്നത് പോലെ കാവ്യയും ദിലീപും തമ്മില്‍ രഹസ്യ ബന്ധങ്ങളുണ്ടായിരുന്നു എന്നും മറ്റുമുള്ള കാര്യങ്ങള്‍ എനിക്കറിയില്ല. അതേ കുറിച്ച് ഞാനൊന്നും ദിലീപിനോട് ചോദിച്ചിട്ടില്ല, എന്നോട് പറഞ്ഞിട്ടുമില്ല. കാരണം, അതവരുടെ വ്യക്തിപരമായ കാര്യമാണ്- കെപിഎസി ലളിത പറഞ്ഞു.

ഇഷ്ടമാണെന്ന് പറഞ്ഞു

കാവ്യയെ എനിക്ക് ഇഷ്ടമാണെന്ന് പലപ്പോഴും ദിലീപ് പറയുമായിരുന്നുവത്രെ. ഭയങ്കര പൊട്ടിയാണ് കാവ്യ. മന്ദബുദ്ധിയാണ് എന്നൊക്കെ ദിലീപ് പറയും. അപ്പോഴൊക്കെ ഞങ്ങള്‍ ചിരിച്ചു തള്ളുകയായിരുന്നു.

രണ്ടാം കെട്ടിന് ഉപദേശിച്ചോ?

ദിലീപിനോട് രണ്ടാമതും ഒരു കല്യാണം കഴിക്കാന്‍ ചേച്ചി ഉപദേശിച്ചോ എന്ന് ബ്രിട്ടാസ് ചോദിച്ചപ്പോള്‍ ഇല്ല എന്ന് ലളിത വ്യക്തമാക്കി. ഞാനത് ആരോടും പറഞ്ഞിട്ടില്ല, എന്റെ മകനോടും രണ്ടാമത് ഒരു വിവാഹം കഴിക്കാന്‍ പറഞ്ഞിട്ടില്ല. കല്യാണമൊക്കെ അവനവന് തോന്നി കഴിക്കേണ്ടതാണ്- കെപിഎസി ലളിത പറഞ്ഞു.

English summary
KPAC Lalitha About Kavya Madhavan Dileep marriage

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam