twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനിയത്തിപ്രാവ് പോലുളള റൊമാന്റിക് ചിത്രങ്ങള്‍ ഇനി ചെയ്യുമോ? ചാക്കോച്ചന്റെ മറുപടി കാണാം

    By Midhun Raj
    |

    Recommended Video

    Kunchacko Boban Exclusive Interview | Anjaam Pathiraa | FilmiBeat Malayalam

    മലയാളത്തില്‍ അനിയത്തിപ്രാവ്,നിറം പോലുളള ചിത്രങ്ങളിലൂടെ റൊമാന്റിക്ക് ഹീറോ ആയി തിളങ്ങിയിട്ടുളള താരമാണ് കുഞ്ചാക്കോ ബോബന്‍. ഒരുകാലത്ത് നിരവധി ആരാധികമാരുളള താരം കൂടിയായിരുന്നു ചാക്കോച്ചന്‍. അനിയത്തി പ്രാവ് വലിയ വിജയമായ ശേഷമാണ് നടന്‍ തരംഗമായത്. അനിയത്തി പ്രാവിന് പിന്നാലെ വന്ന നടന്റെ മറ്റു ചിത്രങ്ങളും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു.

    മോളിവുഡിലേക്കുളള തിരിച്ചുവരവില്‍ റൊമാന്റിക്ക് ട്രാക്കില്‍ നിന്നുംമാറി വൃത്യസ്തമാര്‍ന്ന കഥാപാത്രങ്ങളാണ് ചാക്കോച്ചന്‍ ചെയ്തത്. നടന്റെ അത്തരം സിനിമകളും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. അടുത്തിടെ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇനിയും റൊമാന്റിക്ക് സിനിമകള്‍ ചെയ്യുമോ എന്ന ചോദ്യത്തിന് ചാക്കോച്ചന്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

    തന്റെ പുതിയ ചിത്രം

    തന്റെ പുതിയ ചിത്രം അഞ്ചാം പാതിരയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയതായിരുന്നു നടന്‍. ക്രൈം ത്രില്ലറായ അഞ്ചാം പാതിര ഇന്നാണ് തിയ്യേറ്ററുകളിലേക്ക് എത്തിയത്. ആട് സീരിസ്, ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അഞ്ച് പാതിരകളില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നതെന്ന് ചാക്കോച്ചന്‍ പറയുന്നു.

    നിര്‍മ്മാതാവ്

    നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാന്‍ വഴിയാണ് ചിത്രത്തിലേക്ക് എത്തിയത്. അഞ്ചാം പാതിരയുടെ കഥ കേട്ട ശേഷം ആഷിക്ക് വിളിക്കുകയായിരുന്നു. ഇങ്ങനെയൊരു കഥയുണ്ടെന്നും താല്‍പര്യമുണ്ടെങ്കില്‍ കേട്ടുനോക്കൂവെന്നും എന്നോട് പറഞ്ഞു. അങ്ങനെ മിഥുന്‍ മാനുവല്‍ വന്ന് കഥ പറഞ്ഞു. കഥ പറയുന്നതിനിടെ ഇനി പറയാന്‍ പോകുന്ന ട്വിസ്റ്റുകള്‍ ഞാന്‍ മനസില്‍ പ്രവചിച്ചു. എന്നാല്‍ തീര പ്രതീക്ഷിക്കാത്ത തരത്തിലുളള കഥാ സന്ദര്‍ഭങ്ങളാണ് മിഥുന്‍ വിവരിച്ചത്.

    അതോടെ കഥ ഇഷ്ടമാവുകയും

    അതോടെ കഥ ഇഷ്ടമാവുകയും ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. ത്രില്ലര്‍ ജോണറിലുളള സിനിമകള്‍ ഇഷ്ടമാണ്. നമ്മള്‍ വിചാരിക്കുന്ന രീതിയിലല്ല സിനിമ പോവുന്നത്. കൂടുതലായും ചിത്രീകരിച്ചത് രാത്രിയില്‍. വ്യത്യസ്തമാര്‍ന്നൊരു കഥയുളള ത്രില്ലര്‍. രാത്രിയിലെ രംഗങ്ങള്‍ പകലും ഷൂട്ട് ചെയ്തിരുന്നു. നൈറ്റ് എഫക്ട് വെച്ചുകൊണ്ടാണ് ചിത്രീകരിച്ചത്.

    സിനിമയുടെ മൂഡ് പോലെ

    സിനിമയുടെ മൂഡ് പോലെ സെറ്റില്‍ എല്ലാവരും കുറച്ച് സീരിയസായിരുന്നുവെന്നും ചാക്കോച്ചന്‍ പറഞ്ഞു. അന്‍വര്‍ ഹുസൈന്‍ എന്ന സൈക്കോളജിസ്റ്റിന്റെ റോളിലാണ് താന്‍ എത്തുന്നത്. ഈ കഥാപാത്രമാണ് സിനിമ മുന്നോട്ടുകൊണ്ടുപോവുന്നത്. ഉണ്ണിമായ പ്രസാദ് പോലീസ് ഓഫീസറുടെ റോളിലാണ് എത്തുന്നത്. അഞ്ചാം പാതിരയില്‍ എന്റെ പെയറായി രമ്യാ നമ്പീശന്‍ എത്തുന്നു.

    അഞ്ചാം പാതിരയ്ക്ക്

    അഞ്ചാം പാതിരയ്ക്ക് സ്വയം എത്രം മാര്‍ക്ക് കൊടുക്കുമെന്ന് ചോദിച്ചപ്പോള്‍ സിനിമയുടെ ഫൈനല്‍ ഔട്ട് കണ്ടില്ലെന്നാണ് ചാക്കോച്ചന്‍ പറഞ്ഞത്. പോസ്‌റ്റ് പ്രൊഡക്ഷന് വേണ്ടി ധാരാളം ടൈം എടുത്തു. ത്രില്ലര്‍ സിനിമയ്ക്ക് വേണ്ട പെര്‍ഫക്ഷന്‍ കിട്ടാന്‍ വേണ്ടിയാണ് കൂടുതല്‍ സമയം എടുത്തത്. തിയ്യേറ്ററുകളില്‍ നിന്നും കാണാനായി താനും കാത്തിരിക്കുകയാണ്. മെസേജ് എന്നതിലുപരി ഒരു ത്രില്ലര്‍ ചിത്രമായി അഞ്ചാം പാതിരയെ കണ്ടാല്‍ മതിയെന്നും ചാക്കോച്ചന്‍ പറഞ്ഞു.

    അനിയത്തിപ്രാവ്, നിറം

    അനിയത്തിപ്രാവ്, നിറം പോലുളള റൊമാന്റിക്ക് ടൈപ്പ് സിനിമകള്‍ ഇനി ചെയ്യില്ലെന്നും ചാക്കോച്ചന്‍ പറഞ്ഞു. രാമന്റെ ഏദന്‍തോട്ടം എനിക്ക് ഇഷ്ടപ്പെട്ട സിനിമയായിരുന്നു. എന്റെ പ്രായത്തിന് ചേരുന്നൊരു കഥാപാത്രം. അപ്പോള്‍ അത്തരം റൊമാന്റിക് തീമുളള ഒരു സിനിമ വന്നാല്‍ ചെയ്യും. എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന നല്ലൊരു കഥ കൂടി വേണം അതില്‍.

    പുതിയ സിനിമകളെക്കുറിച്ചായിരുന്നു

    പുതിയ സിനിമകളെക്കുറിച്ചായിരുന്നു അടുത്ത ചോദ്യം. അഞ്ചാം പാതിരയ്ക്ക് മുന്‍പ് പട എന്ന ചിത്രം ചെയ്തിരുന്നതായി താരം പറയുന്നു. ജിസ് ജോയുടെ പടവും വരാനുണ്ട്. തമാശകള്‍ കൂടുതലുളള ഒരു ഫീല്‍ഗുഡ് ചിത്രമായിരിക്കും അത്. ഇനി ഷൂട്ടിംഗ് തുടങ്ങാന്‍ പോവുന്നത് മാര്‍ട്ടിന്‍ പ്രകാട്ടിന്റെ പടമാണ്. ജോജു ജോര്‍ജ്ജും നിമിഷ സജയനും ഉണ്ട് കൂടെ. നിര്‍മ്മാതാവായുളള അടുത്ത സിനിമ എന്നാണെന്ന് ചോദിച്ചപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് ചാക്കോച്ചന്‍ പറഞ്ഞത്.

    ഒരു പക്ക എന്റര്‍ടെയ്‌നര്‍

    ഒരു പക്ക എന്റര്‍ടെയ്‌നര്‍ ചിത്രമാണ് അടുത്തതായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന സ്‌ക്രിപ്റ്റ് വന്നാല്‍ വീണ്ടും നിര്‍മ്മിക്കും. സംവിധായകനാവാന്‍ താല്‍പര്യമില്ലെന്നും ചാക്കോച്ചന്‍ പറഞ്ഞു. അഞ്ചാം പാതിര ഒരു പക്ക ക്രൈം ത്രില്ലര്‍ സിനിമയാണെന്നും നടന്‍ പറഞ്ഞു. വര്‍ക്ക് ചെയ്യാനാഗ്രഹിച്ച ഒരുപാട് ടാലന്‌റഡ് ടെക്‌നീഷ്യന്‍സ് സിനിമയ്ക്ക് പിന്നിലുണ്ട്. ജനുവരി പത്തിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

    വീഡിയോ

    English summary
    Kunchacko Boban Says About Anjaam Pathira Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X