»   » ആ സമയത്ത് ഒരുപാട് കഷ്ടപ്പെട്ടു, മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്ന് പോയി: ഫഹദ് വെളിപ്പെടുത്തുന്നു

ആ സമയത്ത് ഒരുപാട് കഷ്ടപ്പെട്ടു, മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്ന് പോയി: ഫഹദ് വെളിപ്പെടുത്തുന്നു

By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ ഇപ്പോള്‍ മക്കള്‍ യുഗമാണ്. സംവിധായകരുടെയും നായകന്മാരുടെയുമൊക്കെ മക്കളാണ് സിനിമയില്‍ വരുന്നത്. അതുകൊണ്ട് പുറത്ത് നിന്ന് വരുന്നവര്‍ക്ക് അധികം അവസരങ്ങള്‍ ലഭിയ്ക്കുന്നില്ല എന്നൊരു വിമര്‍ശനം സിനിമയ്ക്ക് പുറത്ത് നടക്കുന്നുണ്ട്.

പത്ത് ഫഹദ് ഫാസില്‍ ചേര്‍ന്നാലും കമ്മട്ടിപ്പാടത്തിലെ ഗംഗയാകില്ലെന്ന് ഫഹദ് ഫാസില്‍, വിനായകന് മഹേഷാകാം!

ഫഹദ് ഫാസിലിനെയും ദുല്‍ഖര്‍ സല്‍മാനെയും പൃഥ്വിരാജിനെയുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ചോദ്യങ്ങള്‍ ഉയരുന്നത്. എന്നാല്‍ എല്ലാ താരങ്ങളുടെ മക്കളും സിനിമയില്‍ വിജയിച്ചിട്ടില്ല. അതിനര്‍ത്ഥം സിനിമയോട് താത്പര്യമുള്ള കാലാകാരന്മാര്‍ക്ക് മാത്രമേ ഇവിടെ നില്‍ക്കാന്‍ കഴിയുള്ളൂ എന്നതാണ്. ഈ ചോദ്യത്തോട് പ്രതികരിക്കവെയാണ് താന്‍ കഷ്ടപ്പെട്ടിട്ടാണ് സിനിമയില്‍ നിലനിന്നത് എന്ന് ഫഹദ് വെളിപ്പെടുത്തിയത്.

കഷ്ടപ്പെട്ടിട്ടുണ്ട്

ഞാന്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് കഷ്ടപ്പെട്ടിട്ടാണ് ചാപ്പാകുരിശ് എന്ന ചിത്രം ചെയ്തത്. അതിനിടയില്‍ ഒരുപാട് മാനസിക മാനസിക സമ്മര്‍ദ്ദത്തിലൂടെയും കഷ്ടപ്പാടിലൂടെയും കടന്ന് പോയിട്ട് തന്നെയാണ് ആ സിനിമ ചെയ്തത്.

അച്ഛന്റെ പേര് ഉപയോഗിച്ചിട്ടില്ല

ഞാന്‍ ഇന്ന് വരെ ഫാസിലിന്റെ മകനാണ് എന്ന ലേബല്‍ ഉപയോഗിച്ചിട്ടില്ല. ഇനി ഉപയോഗിയ്ക്കുകയുമില്ല. സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ ലേബല്‍ സഹായിക്കും എന്ന് ഞാന്‍ ഒരിക്കലും വിശ്വസിയ്ക്കുന്നില്ല.

സിനിമ എല്ലാവര്‍ക്കും ഉള്ളതാണ്

സിനിമ ജെനുവിനായിട്ട് സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്കുള്ളതാണ്. ആര്‍ക്കും ഇഷ്ടപ്പെടാം ആര്‍ക്കും സിനിമ ചെയ്യാം. ആരുടെയും മൊണോപളിയോ പൊളിട്ടിക്‌സോ ഒന്നുമല്ല സിനിമ. വികാരങ്ങള്‍ ആത്മാര്‍ത്ഥമായി അവതരിപ്പിയ്ക്കാന്‍ കഴിയുന്ന കലയാണ് സിനിമ. അതിന് സാധിക്കുന്ന ആര്‍ക്കും സിനിമ ചെയ്യാം എന്നാണ് എന്റെ വിശ്വാസം- ഫഹദ് പറഞ്ഞു.

കൈയ്യെത്തും ദൂരത്ത്

2002 ല്‍ ഫാസില്‍ തന്നെയാണ് തന്റെ മകനെ കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിച്ചത്. ഒത്തിരി പുതുമുഖങ്ങളെ അവതരിപ്പിച്ച ഫാസിലിന് പക്ഷെ മകന്റെ കാര്യത്തില്‍ പിഴച്ചു. കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിന്റെ വന്‍ പരാജയത്തിന് ശേഷം സിനിമ വിട്ടുപോയ ഫഹദ് ചാപ്പാ കുരിശ് എന്ന ചിത്രത്തിലൂടെ 2011 ല്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

English summary
Label will not help you in film industry says Fahadh Faasil

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam