ലക്ഷ്മിയ്ക്ക് മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ മോഹം
മലയാളത്തിലൂടെ വന്ന് ഇപ്പോള്‍ തമിഴകത്ത് മുന്നേറുകയാണ് ലക്ഷ്മി മേനോന്‍. മൂന്ന് വര്‍ഷം കൊണ്ട് ലക്ഷ്മി മേനോന്‍ തമിഴകത്ത് സ്വന്തമായി ഒരിരിപ്പിടം സൃഷ്ടിക്കുകയും ചെയ്തു. അതിനിടയില്‍ ജോഷി സംവിധാനം ചെയ്ത അവതാരം എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം അഭിനയിച്ചു മടങ്ങി.
അവസരം ലഭിക്കാത്തതുകൊണ്ടാണോ എന്തോ മലയാളിയായിട്ടും ലക്ഷ്മി മേനോനെ മലയാളത്തില്‍ കാണേനേ ഇല്ല. ഇപ്പോള്‍ ലക്ഷ്മിയ്ക്ക് മലയാളത്തില്‍ അഭിനയിക്കാന്‍ അതിയായ ആഗ്രഹം ഉണ്ട്. അതും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം തന്റെ ആഗ്രഹം പങ്കുവച്ചത്.

ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് പതിനേഴുകാരിയായ ലക്ഷ്മി മേനോന്‍. പ്ലസ്ടു പരീക്ഷയെഴുതി റിസള്‍ട്ടും കാത്തിരിക്കുകയാണ് താരം. പഠനത്തിന് തന്നെയാണ് എന്നും മുന്‍ഗണന എന്ന് താരം പറഞ്ഞിട്ടുണ്ട്.
കാര്‍ത്തിയ്‌ക്കൊപ്പം അഭിനയിച്ച കൊമ്പന്‍ എന്ന ചിത്രമാണ് ഒടുവില്‍ ലക്ഷ്മി മേനോന്റേതായി റിലീസ് ചെയ്തത്. കൊമ്പന്റെ മികച്ച വിജയത്തിന് ശേഷം ഇപ്പോള്‍ ശക്തി സുന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ലക്ഷ്മി അഭിനയിക്കുന്നത്. ജയം രവിയാണ് ചിത്രത്തിലെ നായകന്‍.


Click it and Unblock the Notifications











