ദിലീപിനൊപ്പം ജോലി ചെയ്യുമ്പോള്‍ എപ്പോഴും വഴക്കാണ്: ലാല്‍ ജോസ്

By Aswathi

കമലിന്റെ അസിസ്റ്റന്‍ ഡയറക്ടറായിരിക്കുന്ന കാലം മുതല്‍ ദിലീപും ലാല്‍ ജോസും കൂട്ടുകാരാണ്. ദിലീപ് നായകനായും ലാല്‍ ജോസ് സംവിധായകനായും മാറിയ ശേഷവും ആ സൗഹൃദം തുടര്‍ന്നു. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ലാല്‍ ജോസിന്റെ രണ്ടാമത്തെ ചിത്രത്തിലെ നായകന്‍ ദിലീപാണ്.

ലാല്‍ ജോസിന്ററെ മീശ മാധവനാണ് ദിലീപിന് ഏറ്റവും വലിയ കരിയര്‍ ബ്രേക്ക് നല്‍കിയത്. പിന്നീട് രസികന്‍, ചാന്ത്‌പൊട്ട്, മുല്ല, സ്പാനിഷ് മസാല, ഏഴു സുന്ദര രാത്രികള്‍ എന്നീ ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നു.

ഇവരൊന്നിക്കുമ്പോള്‍ മികച്ചൊരു കെമിസ്ട്രിയുണ്ടെന്ന് ചിലരൊക്കെ തെറ്റിദ്ധരിച്ചിരിയ്ക്കും. ലാല്‍ ജോസിന് ഏറ്റവും കംഫര്‍ട്ടബിളായ നടനാണ് ദിലീപെന്ന് ആര്‍ക്കെങ്കിലും ധാരണയുണ്ടെങ്കില്‍ അതെടുത്ത് മാറ്റിക്കോളു. ദിലീപിനൊപ്പം വര്‍ക്ക് ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതല്‍ വഴക്കുണ്ടാവുന്നതെന്ന് ജെബി ജംഗ്ഷനില്‍ ലാല്‍ ജോസ് പറഞ്ഞു. തുടര്‍ന്ന് വായിക്കൂ.

ദിലീപിനും എനിക്കും രണ്ട് ടെയ്സ്റ്റ്

ദിലീപിനൊപ്പം ജോലി ചെയ്യുമ്പോള്‍ എപ്പോഴും വഴക്കാണ്: ലാല്‍ ജോസ്

ദിലീപിനും എനിക്കും തീര്‍ത്തും വ്യത്യസ്തമായ ടെയ്സ്റ്റുകളാണ്. ഞങ്ങള്‍ രണ്ട് പേരും ആസ്വദിക്കുന്ന സിനിമകള്‍, ചിരിക്കുന്ന വിഷയങ്ങള്‍ അങ്ങനെ എല്ലാം തീര്‍ത്തും വ്യത്യസ്തമാണ്.

മനസ്സിലാക്കില്ല?

ദിലീപിനൊപ്പം ജോലി ചെയ്യുമ്പോള്‍ എപ്പോഴും വഴക്കാണ്: ലാല്‍ ജോസ്

മമ്മൂട്ടിയോടൊക്കെ ഒരു സീന്‍ പറഞ്ഞാല്‍, അത് ഇങ്ങനെ വേണം എന്ന് പറഞ്ഞാല്‍ അദ്ദേഹം അത് മനസ്സിലാക്കും. നമ്മള്‍ എന്തിന് വേണ്ടിയാണ് പറയുന്നതെന്ന് അദ്ദേഹം മനസ്സിലാക്കും. ദിലീപ് അക്കാര്യത്തിലും വ്യത്യസ്തനാണ്.

ചിരിയാണ് എല്ലാം

ദിലീപിനൊപ്പം ജോലി ചെയ്യുമ്പോള്‍ എപ്പോഴും വഴക്കാണ്: ലാല്‍ ജോസ്

ചിരിവരുന്ന എല്ലാം സിനിമയ്ക്ക് ഗുണം ചെയ്യുമെന്നാണ് ദിലീപിന്റെ വിശ്വാസം. ചില സിനിമകളിലൊക്കെ അത് സത്യമാണ്. പക്ഷെ ചില ചിത്രങ്ങളില്‍, ചില രംഗങ്ങളില്‍ അത്തരം കോമഡികള്‍ പാടില്ല. അത് കഥാപാത്രത്തെ ബാധിക്കും.

ദിലീപുമായി പിണങ്ങിയത്

ദിലീപിനൊപ്പം ജോലി ചെയ്യുമ്പോള്‍ എപ്പോഴും വഴക്കാണ്: ലാല്‍ ജോസ്

ചാന്ത് പൊട്ടിന്റെ ലൊക്കേഷനില്‍ വച്ച് ദിലീപുമായി പിണങ്ങി പത്ത് ദിവസം മിണ്ടാതെ നിന്നിട്ടുണ്ട്. ആ പത്ത് ദിവസം അസോസിയേറ്റ് വഴിയാണ് സംസാരിച്ചതൊക്കെ. പിന്നീട് ആ പിണക്കം താനേ മാഞ്ഞു പോകുകയായിരുന്നു.

 ഞങ്ങളൊന്നിച്ച ചിത്രങ്ങള്‍ ദിലീപിന്?

ദിലീപിനൊപ്പം ജോലി ചെയ്യുമ്പോള്‍ എപ്പോഴും വഴക്കാണ്: ലാല്‍ ജോസ്

ഞങ്ങള്‍ ഒന്നിച്ച ചിത്രങ്ങളിലൊന്നിലും ദിലീപിനെ അംഗീകരിച്ചില്ല. മിമിക്രിയാണെന്ന് പറഞ്ഞാണ് ചാന്ത്‌പൊട്ടിന് സംസ്ഥാന പുരസ്‌കാരം നിഷേധിച്ചത്. അത് പോലെ തന്നെയാണ് മീശ മാധവനും. അതെന്തോ അങ്ങനെയാണ്.

സഹോദര ബന്ധം

ദിലീപിനൊപ്പം ജോലി ചെയ്യുമ്പോള്‍ എപ്പോഴും വഴക്കാണ്: ലാല്‍ ജോസ്

ഞാനും ദിലീപും തമ്മില്‍ സഹോദര ബന്ധമാണ്. അയാളുടെ മൂത്ത സഹോദരനാണ് ഞാന്‍. ദിലീപിന്റെ അച്ഛന്‍ ജീവിച്ചിരുന്ന കാലത്ത്, എന്തെങ്കിലും വീട്ടില്‍ പ്രശ്‌നമുണ്ടെങ്കില്‍ എന്നെ വിളിയ്ക്കും. അവനെ വിളിയ്ക്ക്, അവന്‍ വരട്ടെ എന്നാണ് അദ്ദേഹം പറയാറുള്ളത്. അങ്ങനെ മൂത്ത സഹോദരനായി ഞാന്‍.- ലാല്‍ ജോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X